ADVERTISEMENT

ഉപയോഗപ്പെടുത്താം, ഓരോ സെക്കൻഡും

രണ്ടര മാസം കൊണ്ട് പരീക്ഷയെ കാര്യക്ഷമമായി നേരിടാനൊരുങ്ങുകയാണല്ലോ നാം. ചുരുങ്ങിയ സമയത്തിൽ മികച്ച വിജയം നേടാൻ ചിട്ടയായ പഠനം അനിവാര്യമാണ്. ചിട്ടയോടെ, ശാസ്ത്രീയ മാർഗങ്ങളിലൂടെ എങ്ങനെ പാഠങ്ങൾ പഠിച്ചു തീർക്കാമെന്നു നോക്കാം.

ഒരു ദിവസമെന്നത് 84,600 സെക്കൻഡ് ആണെന്നറിയാമല്ലോ. ഇനിയുള്ള ഓരോ സെക്കൻഡും ഉപയോഗപ്പെടുത്താൻ കഴിയണം. അതിന് കൃത്യമായ സമയ ക്രമീകരണം ആവശ്യമാണ്. അതിനായി ഒരു ടൈം ടേബിൾ തയാറാക്കണം. പഠനം കാര്യക്ഷമമാക്കാനും പുരോഗതി ഉറപ്പു വരുത്താനും ടൈംടേബിൾ സഹായിക്കും.

എങ്ങനെ മികച്ച ടൈംടേബിൾ തയാറാക്കാം?

1.ലഭ്യമായ സമയവും പഠിക്കാനുള്ള ഭാഗങ്ങളും വിശദമായി മനസ്സിലാക്കണം. ആവശ്യമെങ്കിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായം തേടാം

2.എളുപ്പമുള്ള വിഷയങ്ങൾക്ക് കുറച്ചു സമയം, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം 

എന്ന രീതിയിൽ ക്രമീകരിക്കാം.

3.ഓരോ വിഷയത്തിന്റെയും ഫോക്കസ് ഏരിയകൾ എസ്​സിഇആർടി 

പുറത്തിറക്കിയിട്ടുണ്ടല്ലോ. ഇതു കൂടി പരിഗണിച്ചു വേണം ടൈം ടേബിൾ തയാറാക്കാൻ.

4.ടൈംടേബിൾ എളുപ്പത്തിൽ കാണാവുന്ന വിധത്തിൽ പഠനമുറിയിലോ പഠന മേശയിലോ പ്രദർശിപ്പിക്കണം

5.തുടർച്ചയായി ഒരു വിഷയം ഏറെ നേരം പഠിക്കുന്നതിനു പകരം വ്യത്യസ്ത വിഷയങ്ങൾ 

മാറി മാറി പഠിക്കുന്ന രീതിയിൽ ടൈംടേബിൾ തയാറാക്കാം.

6.ഇടവേളകളും വിശ്രമസമയങ്ങളും നൽകണം.

7.പഠിക്കാൻ ഓരോരുത്തർക്കും ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം. പുലർച്ചെയോ രാത്രിയോ ആകാം.

8.മൂന്നാഴ്ച തുടർച്ചയായി ടൈംടേബിളിലെ സമയക്രമം പാലിച്ച് പഠിച്ചു നോക്കൂ, കാര്യങ്ങൾ നിങ്ങളുടെ വഴിയിൽ വരും. പഠനം കൈപ്പിടിയിൽ ഒതുങ്ങും. നമ്മുടെ ബയോളജിക്കൽ ക്ലോക്ക് അതിനനുസരിച്ച് പ്രവർത്തിച്ചു തുടങ്ങും.

9.പഠനത്തിനൊപ്പം ചെറു കുറിപ്പുകൾ തയാറാക്കി, സംശയ നിവാരണം വരുത്തി മുന്നോട്ടു പോകണം.

10.പഠന പുരോഗതിക്കനുസരിച്ച് ടൈംടേബിൾ പുതുക്കുകയും മെച്ചപ്പെടുത്തുകയും വേണം.

11.ഏറ്റവും പ്രധാന കാര്യം - ടൈംടേബിൾ മറ്റൊരാളുടേത് നോക്കി കോപ്പിയടിക്കരുത്. നമുക്ക് നമ്മുടെ ടൈംടേബിൾ മതി. അതേ പ്രയോജനം ചെയ്യൂ.  

English Summary : Preparation for final examination and timetable

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com