ADVERTISEMENT

ഇത്ര വ്യക്തമായും കൃത്യമായും ആസൂത്രണം ചെയ്തു പഠിക്കാൻ പാകത്തിന് പരീക്ഷയുടെ ബ്ലൂ പ്രിന്റ് ഇതുവരെ ഒറ്റ എസ്എസ്എൽസി ബാച്ചുകാർക്കും ലഭ്യമായിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ ഈ അവസരം പരമാവധി മുതലാക്കാൻ ശ്രമിക്കണം. അഥവാ മുഴുവൻ മാർക്കും നേടണം.

പ്രത്യേക ശ്രദ്ധയോടെ  റിവിഷൻ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു പഠിക്കേണ്ട ഫോക്കസ് ഏരിയ എല്ലാവർക്കും കിട്ടിയിട്ടുണ്ടല്ലോ.   ഈ പാഠഭാഗങ്ങൾക്ക് ഊന്നൽ നൽകിയാണ് ചോദ്യക്കടലാസ് തയാറാക്കുന്നത്. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ സഹായകരമാകും വിധം ആവശ്യമായതിലും ഇരട്ടി ചോദ്യങ്ങൾ ചോദ്യക്കടലാസുകളിൽ ഉണ്ടാവും.  നന്നായി ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യങ്ങൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്. ഓരോ ചോദ്യപേപ്പറിനും നിശ്ചയിച്ച സ്കോറിനു മാത്രമേ  ഉത്തരമെഴുതേണ്ടതുള്ളു.  

അധികമായി ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ അവയിൽ നിന്ന് ഏറ്റവും മികച്ച ഉത്തരങ്ങളാണു മൂല്യനിർണയത്തിനു പരിഗണിക്കുക. അതുകൊണ്ട് സമാശ്വാസ സമയമായ ആദ്യത്തെ 20 മിനിറ്റ് സമയം ചോദ്യങ്ങൾ വായിക്കാനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനും ഉപയോഗിക്കണം.

 

ഓരോ വിഷയത്തിന്റെയും 

ചോദ്യക്കടലാസിന്റെ ഘടന എങ്ങനെയെന്നു നോക്കാം

സാമുഹ്യശാസ്ത്രം

പരമാവധി മാർക്ക്: 80

സമയം: രണ്ടര മണിക്കൂർ

 1. a മുതൽ  l വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം (12 x 1=12)

 2 മുതൽ 25 വരെ ചോദ്യങ്ങൾക്ക് 3 സ്കോർ വീതം

 26 മുതൽ 38 വരെ ചോദ്യങ്ങൾക്ക് 4 സ്കോർ വീതം

 39 മുതൽ 42 വരെ ചോദ്യങ്ങൾക്ക് 6 സ്കോർ വീതം

ബയോളജി

പരമാവധി മാർക്ക്: 40

സമയം: ഒന്നര മണിക്കൂർ

 1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം 

 11 മുതൽ 22 വരെ ചോദ്യങ്ങൾക്ക് 2 സ്കോർ വീതം

 23മുതൽ 32 വരെ ചോദ്യങ്ങൾക്ക് 3 സ്കോർ വീതം

 33 മുതൽ 36 വരെ ചോദ്യങ്ങൾക്ക് 4 സ്കോർ വീതം

മലയാളം

കേരള പാഠാവലി

സമയം : ഒന്നര മണിക്കൂർ

ആകെ മാർക്ക്: 40

 1 മുതൽ 6 വരെ ചോദ്യങ്ങൾക്ക്  ഏറ്റവും ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക (1 സ്കോർ വീതം)

 7മുതൽ 11 വരെ ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരം എഴുതുക ( 2 സ്കോർ വീതം)

12 മുതൽ 21 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരം എഴുതുക (4 സ്കോർ വീതം)

22 മുതൽ 25 വരെയുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിൽ കവിയാതെ ഉത്തരം എഴുതുക (6 സ്കോർ വീതം)

(അടിസ്ഥാന പാഠാവലിയ്ക്കും ഇതേ മാതൃകയിലായിരിക്കും ചോദ്യങ്ങൾ)

ഗണിതം

പരമാവധി മാർക്ക്: 80

സമയം: രണ്ടര മണിക്കൂർ

 

 1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം 

 6 മുതൽ 10 വരെ ചോദ്യങ്ങൾക്ക് 2 സ്കോർ വീതം 

 11  മുതൽ 20 വരെ ചോദ്യങ്ങൾക്ക് 3 സ്കോർ വീതം

 21 മുതൽ 30 വരെ ചോദ്യങ്ങൾക്ക് 4 സ്കോർ വീതം

 31 മുതൽ 45 വരെ ചോദ്യങ്ങൾക്ക് 5 സ്കോർ വീതം

 

ഹിന്ദി

പരമാവധി മാർക്ക്: 40

സമയം: ഒന്നര മണിക്കൂർ

 

 1. ബീർബഹൂട്ടി എന്ന കഥയിലെ തന്നിട്ടുള്ള ഭാഗം വായിച്ച് 1 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 2. ടുട്ടാ പഹിയ എന്ന കവിതയിൽ നിന്നുള്ള വരികൾ വായിച്ചിട്ട് 6 മുതൽ 9 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 3. അയാം കലാം കെ ബഹാനേ എന്ന സിനിമാലേഖനത്തിൽ നിന്നു തന്നിട്ടുള്ള ഭാഗം വായിച്ച് 10 തൽ 13 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 4. ഹതാശാ സേ ഏക് വ്യക്തി ബൈഠ് ഗയാ ഥാ എന്ന പാഠത്തിൽ നിന്നു തന്നിട്ടുള്ള ഭാഗം വായിച്ച് 14 മുതൽ 17 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 5. സബ്‍സേ ബഡാ ഷോമാൻ എന്ന ജീവചരിത്രത്തിൽ നിന്നു തന്നിട്ടുള്ള ഭാഗം വായിച്ച് 18 തൽ 22 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 6. വസന്ത് മേരേ ഗാവ് കാ എന്ന ലേഖനത്തിൽ നിന്നു തന്നിട്ടുള്ള ഭാഗം വായിച്ച് 23 തൽ 26 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 7.ഠാക്കൂർ കാ കുവാം എന്ന കഥയിൽ നിന്നു തന്നിട്ടുള്ള ഭാഗം വായിച്ച് 27 മുതൽ 29 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

 8. ഗുഠലി തോ പരായി ഹേ എന്ന കഥയിൽ നിന്നു തന്നിട്ടുള്ള ഭാഗം വായിച്ച് 30 മുതൽ 31 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.

ഹിന്ദി ചോദ്യപ്പേപ്പറിൽ ക്ലസ്റ്ററായാണ് ചോദ്യങ്ങൾ വരിക. അതായത്  പാഠത്തിന്റെ ഒരു ഭാഗം തന്നിട്ട് അതിനെ ആധാരമാക്കി വിവിധ സ്കോറുകളുടെ ചോദ്യങ്ങളാണ് ചോദിക്കുക. ഇതിൽ 1 സ്കോറിന്റെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 2 സ്കോറിന്റെ വിശകലാനാത്മക ചോദ്യങ്ങളും 4 സ്കോറിന്റെ വിവിധ ഡിസ്കോഴ്സുകളും ( ഡയറി, കത്ത്, സംഭാഷണം, പോസ്റ്റർ...) ഉണ്ടാവും. 

ഫിസിക്സ്

പരമാവധി മാർക്ക്: 40

സമയം: ഒന്നര മണിക്കൂർ

 1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം 

 9 മുതൽ 20 വരെ ചോദ്യങ്ങൾക്ക് 2 സ്കോർ വീതം 

 21 മുതൽ 28 വരെ ചോദ്യങ്ങൾക്ക് 3 സ്കോർ വീതം

 29 മുതൽ 34 വരെ ചോദ്യങ്ങൾക്ക് 4 സ്കോർ വീതം 

കെമിസ്ട്രി

പരമാവധി മാർക്ക്: 40

സമയം: ഒന്നര മണിക്കൂർ

 1 മുതൽ 8 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം 

 9 മുതൽ 16 വരെ ചോദ്യങ്ങൾക്ക് 2 സ്കോർ വീതം 

 17  മുതൽ 24 വരെ ചോദ്യങ്ങൾക്ക് 3 സ്കോർ വീതം

 25 മുതൽ 32 വരെ ചോദ്യങ്ങൾക്ക് 4 സ്കോർ വീതം 

 

ഐടി പരീക്ഷയുടെ ഘടന 

കഴിഞ്ഞ ലക്കം പഠിപ്പുരയിൽ 

നൽകിയിരുന്നു.

ഇംഗ്ലീഷ്

ആകെ മാർക്ക് : 80

സമയം : രണ്ടര മണിക്കൂർ

 ചോദ്യം 1–5

പാഠപുസ്തകത്തിലെ ഗദ്യ ഭാഗം  തരും. അതു വായിച്ച് ഉത്തരമെഴുതാൻ 5 ചോദ്യങ്ങൾ. അവസാനത്തെ ചോദ്യത്തിന് 2 മാർക്കും ബാക്കിയുള്ളവർക്ക് ഓരോ മാർക്കും.

 ചോദ്യം 6 –9 

പദ്യത്തിൽ നിന്നുള്ള ഭാഗം വായിച്ച് ഉത്തരം എഴുതാൻ 4 ചോദ്യം. അവസാനത്തെ ചോദ്യത്തിന് 2  മാർക്കും ബാക്കിയുള്ളവർക്ക് ഓരോ മാർക്കും.

 ചോദ്യം 10, 11. പദ്യത്തിന്റെ ആസ്വാദന കുറിപ്പ് എഴുതാൻ.6 മാർക്കു വീതം.

 ചോദ്യം 12 –17.  തന്നിരിക്കുന്ന ഗദ്യഭാഗം വായിച്ച് ഉത്തരമെഴുതാനുള്ള 6 ചോദ്യം.ഒരു മാർക്ക് വീതം.

 ചോദ്യം18 – 22. 120 വാക്കിൽ ഉത്തരം എഴുതുക.7 മാർക്ക് വീതം.

 ചോദ്യം 23 – 27. 80 വാക്കിൽ ഉത്തരം എഴുതുക. 6 മാർക്ക് വീതം

 ചോദ്യം 28 – 36. 60 വാക്കിൽ ഉത്തരം എഴുതുക. 5 മാർക്ക് വീതം. (28 മുതൽ 36 വരെ ഡിസ്കോഴ്സസ് വിഭാഗത്തിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം)

 ചോദ്യം 37 – 42. തന്നിരിക്കുന്ന പട്ടികയെ അടിസ്ഥാനപ്പെടുത്തി 6 ചോദ്യം. ഓരോ മാർക്ക് വീതം.

  ചോദ്യം 43. തന്നിരിക്കുന്ന സംഭാഷണത്തിൽ വിട്ടുപോയ ഭാഗങ്ങൾ പൂരിപ്പിക്കുക. 6 മാർക്ക്.

 ചോദ്യം 44. തന്നിരിക്കുന്ന ഖണ്ഡികയിൽ അടിവരയിട്ടിരിക്കുന്ന ഭാഗത്ത്  യോജിച്ച  phrasal verb ഉപയോഗിക്കുക. 4 മാർക്ക്.

 ചോദ്യം 45. എഡിറ്റിങ്. തന്നിരിക്കുന്ന ഖണ്ഡികയിൽ അടിവരയിട്ടിരിക്കുന്ന ഭാഗത്തുള്ള ഗ്രാമർ/സ്പെല്ലിങ് എന്നിവയിലെ തെറ്റുകൾ കണ്ടെത്തി തിരുത്തുക. 5 മാർക്ക്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com