ADVERTISEMENT

ഇംഗ്ലിഷ് മൂന്നാമത്തെ യൂണിറ്റായ Lore of Values ആണ് ഈ ലക്കം ചർച്ച ചെയ്യുന്നത്. ജീവിതവിജയത്തിന് ധാർമികതയുടെയും മൂല്യങ്ങളുടെയും പിന്തുണ ആവശ്യമാണല്ലോ. മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ജീവിതം കൊണ്ടുപോകുന്നത് നാം ജീവിക്കുന്ന ലോകത്തെ കുറച്ചുകൂടി  മികച്ചതാക്കാന്‍ സഹായിക്കുമെന്ന സന്ദേശമാണ് ഈ യൂണിറ്റില്‍ നിന്നു ലഭിക്കുന്നത്. 

1. The Best Investment I Ever Made (Anecdote) 

2. The Ballad of Father Gilligan (Poem) 

3. The Danger of a Single Story (Speech)

എന്നിങ്ങനെ രണ്ടു ഗദ്യപാഠങ്ങളും ഒരു പദ്യവുമാണ്  

മൂന്നാമത്തെ യൂണിറ്റിലുള്ളത്. 

 

 

 

1. The Best Investment I Ever Made

 

 

സ്കോട്ടിഷ് നോവലിസ്റ്റായ എ.ജെ. ക്രോനിനാണ് The Best Investment I Ever Made എന്ന പാഠത്തിന്‍റെ രചയിതാവ്. ഒരു കപ്പലില്‍ യാത്ര ചെയ്യവെ രണ്ടുപേര്‍ അദ്ദേഹത്തിന്‍റെ അരികില്‍വന്നു പരിചയപ്പെടുന്നു. ആദ്യം മനസ്സിലായില്ലെങ്കിലും മുന്‍പൊരിക്കല്‍ താൻ ആത്മഹത്യയുടെ വക്കത്തുനിന്നു രക്ഷിച്ച യുവാവാണ് ഇപ്പോൾ തന്റെ മുന്നിൽ നില്‍ക്കുന്നതെന്ന് അദ്ദേഹം പിന്നീടു തിരിച്ചറിയുന്നു. ഏറെക്കാലത്തിനു ശേഷം ഡോക്ടറെ കണ്ട ആ യുവാവ് താനിപ്പോള്‍ കുടുംബത്തോടൊപ്പം ചെയ്യുന്ന സത്കർമങ്ങളെക്കുറിച്ചും സാമൂഹിക സേവനത്തിലൂന്നിയുള്ള തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡോക്ടറോടു വിശദീകരിക്കുന്നു. സാമ്പത്തിക പ്രശ്നങ്ങൾ മൂലം ആത്മഹത്യയുടെ വക്കത്തെത്തിയ ആ യുവാവിനെ രക്ഷിക്കാനായി താൻ അന്നു ചെയ്ത പ്രവൃത്തികളാണ് തന്റെ ഏറ്റവും മികച്ച നിക്ഷേപമെന്ന് ആ യാത്രയില്‍ ഡോക്ടർ മനസ്സിലാക്കുന്നു. 

1. Drug abuse is a grave issue in the society nowadays. In the light of the story, ‘The Best Investment I Ever Made’, prepare a speech to be presented in the school assembly. 

2.  A J Cronin is invited to inaugurate the ‘Home for Derelict Youth’ started by Mr John and his wife. You are asked to prepare a notice to invite the public to attend the function and make it a grand success.

3. The best investment in life is not money but values. Substantiate this view in the light of the story ‘The Best Investment I Ever Made’.

4. John in the story ‘The Best Investment I Ever Made’ writes a letter to his friend after his meeting with the narrator. Prepare the likely letter.

5.     After the voyage, on reaching America,

Mr John writes a letter to Cronin thanking him

for having a talk with him. He expresses his

gratitude for having helped him. Prepare the

letter

6. Imagine the narrator in the story ‘The Best Investment I Ever Made’ writes about his meeting with Mr and Mrs John in his diary. Write the likely diary entry.

7. The young man was really thankful to the sergeant, the landlady and A.J Cronin for giving him a fresh start. He felt thankful for the timely help they offered him. Imagine he records his thoughts and feelings in his diary during that time. What could his diary be like ?

8.  The narrator was so happy to know that Mr. John was the same young man who he had saved years ago. Reaching back in his room, he narrated the whole incident to his wife. Narrate the story in your own words

9.  Attempt the character sketch of Mr John in the story ‘The Best Investment I ever made’. 

10.‘The Best Investment I ever made’ is a typical story of an investment made by the author. Prepare a review of the story based on the theme, characters and plot of the story.

 

ശ്രമിച്ചു നോക്കൂ..

 

Mr. John in the story  'The best investement I ever made' writes a letter to his friend describing the experiences that he had with the doctor. Write the likely letter.

 

2. THE DANGER OF A SINGLE STORY

 

പ്രശസ്തമായ ടെഡ് ടോക്സില്‍ നൈജീരിയന്‍ എഴുത്തുകാരിയായ ചിമമാന്‍ഡ നെഗോസെ അഡിചെ നടത്തിയ പ്രസംഗത്തിലെ ഒരു ഭാഗമാണ് ഈ പാഠഭാഗം. ആഫ്രിക്കയിൽ ജനിച്ചുവളർന്ന കഥാകൃത്ത് കൂടുതലും അമേരിക്കൻ പുസ്തകങ്ങളാണ് ആദ്യ കാലത്തു വായിച്ചിരുന്നത്. കഥകളുടെ പശ്ചാത്തലവും കഥാപാത്രങ്ങളുമെല്ലാം ആ കഥകളിലേതു പോലെ വിദേശീയമാകണമെന്ന് ആദ്യം അവര്‍ തെറ്റിദ്ധരിച്ചു. എന്നാൽ, പിന്നീട് ആഫ്രിക്കൻ എഴുത്തുകാരുടെ രചനകള്‍ വായിച്ചപ്പോഴാണ് ആ ചിന്ത മാറിയത്. അതു പോലെ വിദേശീയര്‍ക്കും ആഫ്രിക്കക്കാര്‍ അപരിഷ്കൃതരാണ് എന്ന തെറ്റിദ്ധാരണയുള്ളതായി മനസ്സിലാക്കുന്ന ചില സംഭവങ്ങള്‍ കഥാകൃത്ത് വിവരിക്കുന്നു. എന്നാല്‍, പുറംലോകത്തെ ഈ പൊതു ധാരണ കാര്യങ്ങളുടെ ഒരുവശം മാത്രമാണെന്ന് അഡിചെ തന്‍റെ പ്രസംഗത്തില്‍ പറയുന്നു. ഇത്തരത്തില്‍ ഒരുവശം മാത്രം അറിയുന്നത് അപൂർണമാണെന്നും ഒരു കഥ മാത്രം അറിയുന്നു എന്നതു കൊണ്ട് ഒരേയൊരു കഥ മാത്രമേയുള്ളൂ എന്നു ധരിക്കരുതെന്നും അഡിചെ സൂചിപ്പിക്കുന്നു. 

 

1. Write the thoughts of Adichie when she realised what ‘single story’ her room-mate had about Africa and Africans.

2.  Critically analyse the speech of Chimamanda Ngozi Adichie and discuss the dangers of a single story in perceiving people and events in the world. Prepare a write-up based on the points of your discussion.

3. Adichie had only heard a single story of Fide. But she experienced a different story when she visited his house. Adichie writes her feelings about Fide in her diary. Prepare the likely diary entry.

4.  Suppose Chimamanda Ngozi Adichie plans to visit your school next week and you are assigned to conduct an interview with her. Prepare five important questions that you can ask her during her visit?

5.  After listening to the speech ‘The Danger Of A Single Story’ you decided to write a letter appreciating Chimamanda Ngozi Adichie. Prepare the possible letter.

6.  Imagine that you got a chance to meet Adichie during one of her visits to Kerala and had a chance to talk with her. Prepare the possible dialogue. (make at least 5 exchanges).

7. Adichie was startled to see the beautifully patterned basket made by Fide’s brother. She never thought that anyone from Fide’s family could do such wonders. She had a conversation with Fide’s brother. Prepare the conversation between Adichie and Fide’s brother.

8.  You are impressed by the speech of Adichie. How do you accept her explanation about the danger of a single story. You decide to write a letter to her. Prepare the letter.

 9. You are a newspaper reporter. You happened to hear the speech of Adichie. You prepared a news report to be published in the next day’s newspaper. How would that news report be? Prepare the news report.                   

10. A single story creates stereotypes. The problem with stereotypes is not that they are untrue, but that they are incomplete. Do you agree to these statements?

 

ഒന്നു ശ്രമിക്കൂ..

The reading of American and British books stirred Adichie’s imagination and opened up new world for her. Prepare a speech to be presented in the school assembly on ‘The Importance of Reading.’

 

 3. The Ballad of Father Gilligan (Poem) 

 

ഐറിഷ് കവിയായ W.B Yeats ന്‍റെ  നാടോടി ഗാനം പോലെ കരുതാവുന്ന ബാലെഡ് രൂപത്തില്‍ പെട്ട കവിതയാണ്  The Ballad of Father Gilligan . ഫാദര്‍ ഗില്ലിഗണിന്റെ ഇടവകയില്‍ പെട്ട ആളുകൾ പകർച്ചവ്യാധി  ബാധിച്ച് കിടപ്പിലാവുകയോ മരിക്കുകയോ ചെയ്യുന്നു. അവർക്കു വേണ്ട അന്ത്യകർമങ്ങൾ‍ നിർവഹിച്ച ശേഷം ക്ഷീണിതനായി എത്തിയ അദ്ദേഹത്തെ വിളിക്കാൻ മരണാസന്നനായ രോഗിയുടെ ബന്ധുവെത്തി. തനിക്ക് വിശ്രമമോ മനസ്സിനു സന്തോഷമോ  ഇല്ലെന്നു ദൈവത്തോടു പരാതി പറയുന്ന വൈദികൻ അടുത്ത നിമിഷം തെറ്റു മനസ്സിലാക്കി ക്ഷമ ചോദിച്ചു കൊണ്ട് മുട്ടുകുത്തി പ്രാർഥിക്കുകയും ആ നിൽപിൽത്തന്നെ ഉറങ്ങിപ്പോവുകയും ചെയ്യുന്നു. ഉറക്കമുണര്‍ന്ന ഫാദറിന് തന്നെ കാത്തിരുന്ന ആളെ ഓർമവന്നു. വേണ്ട സഹായം ചെയ്തു കൊടുക്കാനായി കുതിരപ്പുറത്ത് അദ്ദേഹത്തിന്‍റെ വീട്ടിലേക്കു തിരിച്ചു. ഫാദറിന്‍റെ നിസ്സഹായാവസ്ഥ മനസ്സിലാക്കിയ ദൈവം അവിടെയൊരു അദ്ഭുതം ഒരുക്കിവച്ചിട്ടുണ്ടായിരുന്നു.

 

Rhyme scheme

Rhyme scheme is the pattern of rhyming words at the end

Faster than fairies, faster than witches, (a)

Bridges and houses, hedges and ditches; (a)

And charging along like troops in a battle, (b)

All through the meadows the horses and cattle: (b)

 Rhyme scheme : aa bb

 

Alliteration

Use of the same consonant sound at the beginning of each word

Faster than fairies, faster than witches,

Bridges and houses, hedges and ditches;

 

Simile

A simile is a figure of speech in which two dissimilar objects or concepts are compared with one another through the use of “like” or “as.”

In this poem, the poet uses the device of simile in the 2nd line of the 10th stanza when the dead man’s wife compares him with a bird, saying he was in a similarly happy state when he died. 

Eg:- As merry as a bird.'

 

Metaphor

A metaphor is a figure of speech that is used to make a comparison between two things that are not alike but do have something in common.

In this poem, the poet uses the device of metaphor in the 3rd and 4th lines of the 1st stanza when he compares being sick to lying in bed and being dead to lying underground.

Eg:- For half his flock were in their beds,

Or under green sods lay.

 

English Summary : SSLC pareeksha sahai English

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com