ചരിത്രം സ്വാതന്ത്ര്യം ; സാമൂഹ്യശാസ്ത്രത്തിലെ ചോദ്യമാതൃകകൾ

sslc-pareeksha-sahayi-english-1
Photo Credit : Shutterstock.com
SHARE

സാമൂഹ്യശാസ്ത്രത്തിലെ ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളിൽ നിന്ന് തയാറാക്കിയ ചോദ്യമാതൃകകൾ ചുവടെ നൽകുന്നു

ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ

ഈ യൂണിറ്റിലെ ഫോക്കസ് ഏരിയയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠഭാഗങ്ങൾ:

∙അമേരിക്കൻ സ്വാതന്ത്ര്യ സമരം

∙ഫ്രഞ്ച് വിപ്ലവം

∙റഷ്യൻ വിപ്ലവം

ഈ മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും കൂടുതൽ ചോദ്യങ്ങളും പരീക്ഷയ്ക്കു ചോദിക്കുന്നത്

പ്രധാന ആശയങ്ങൾ

*സ്വാതന്ത്ര്യവും അവകാശങ്ങളും നിഷേധിക്കുന്ന വ്യവസ്ഥിതിയെ മാറ്റി പുതിയ ഒന്നിനെ സ്ഥാപിക്കലാണ് വിപ്ലവം

*അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യ ചരിത്രത്തിലെ ശ്രദ്ധേയ സംഭവമായിരുന്നു.

*ഫ്രഞ്ച് സമൂഹത്തിലെ മൂന്നാമത്തെ എസ്റ്റേറ്റ് ഒന്നും രണ്ടും എസ്റ്റേറ്റുകൾക്കെതിരെയാണ് ഫ്രഞ്ച് വിപ്ലവം സംഘടിപ്പിച്ചത്.

*റഷ്യൻ വിപ്ലവത്തിന് ഫെബ്രുവരി വിപ്ലവം,ഒക്ടോബർ വിപ്ലവം എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരുന്നു

മൂല്യനിർണയ സൂചകങ്ങൾ (value points) നൽകിയിട്ടുണ്ട്. അവയ്ക്ക് അനുസൃതമായി വേണം ഉത്തരങ്ങൾ തയാറാക്കാൻ. 

1. അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിന്റെ ഫലങ്ങൾ എന്തെല്ലാം? (score 3)

Ans:

*പിൽക്കാല സ്വാതന്ത്ര്യ സമരങ്ങൾക്കും വിപ്ലവങ്ങൾക്കും പ്രചോദനവും ലക്ഷ്യബോധവും നൽകി

*മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് മാതൃകയായി

*റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം മുന്നോട്ടു വച്ചു

*ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന തയാറാക്കി

*ഫെഡറൽ രാഷ്ട്രം എന്ന ആശയം ലോകത്തിനു നൽകി

(മൂന്ന് സ്കോറിന്റെ ചോദ്യം ആയതിനാൽ മൂന്ന് പോയിന്റ് മാത്രം എഴുതിയാൽ മതിയാകും )

2.  ഫ്രഞ്ച് സമൂഹത്തെ ഒരു ഫ്ലോചാർട്ടിൽ ചിത്രീകരിക്കുക

                                                       (score 3)               

Ans:

എ) പുരോഹിതന്മാർ

ബി) പ്രഭുക്കൻമാർ

സി) സാധാരണക്കാർ                                                              

3. 1799-ൽ അധികാരം പിടിച്ചെടുത്ത നെപ്പോളിയൻ ഫ്രാൻസിൽ ഒട്ടേറെ പരിഷ്കാരങ്ങൾ നടപ്പിലാക്കി. ഒരെണ്ണം തന്നിരിക്കുന്നു. മറ്റു മൂന്നെണ്ണം കൂടി എഴുതുക (score 3)

*കർഷകരെ കൃഷിഭൂമിയുടെ ഉടമകളാക്കി

Ans:

പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചു

*ഗതാഗത പുരോഗതിക്കായി ഒട്ടേറെ റോഡുകൾ നിർമിച്ചു

*പുരോഹിതന്മാരുടെ മേൽ രാജ്യത്തിന്റെ നിയന്ത്രണം ഏർപ്പെടുത്തി

*സാമ്പത്തിക പ്രവർത്തനങ്ങൾക്കായി ബാങ്ക് ഓഫ് ഫ്രാൻസ് സ്ഥാപിച്ചു.

*നിലവിലുള്ള നിയമങ്ങൾ ക്രോഡീകരിച്ച് ഒരു പുതിയ നിയമസംഹിതയുണ്ടാക്കി

4. കാലഗണനാ ക്രമത്തിൽ പട്ടികപ്പെടുത്തുക

*ഫ്രഞ്ച് വിപ്ലവം, അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം, ജനകീയ ചൈന റിപ്പബ്ലിക്, റഷ്യൻ വിപ്ലവം (score 4)

Ans:

*അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം-1776

*ഫ്രഞ്ച് വിപ്ലവം-1789

*റഷ്യൻ വിപ്ലവം-1917

*ജനകീയ ചൈന റിപ്പബ്ലിക്-1949

5.ഫെബ്രുവരി വിപ്ലവവും ഒക്ടോബർ വിപ്ലവവും തമ്മിൽ താരതമ്യം ചെയ്യുക

                                               (score 4)

Ans:

*ഫെബ്രുവരി വിപ്ലവം (മാർച്ച്)-കെരൻസ്കി

*ഒക്ടോബർ വിപ്ലവം (നവംബർ)-ലെനിൻ

*മെൻഷെവിക്കുകൾ നേതൃത്വം നൽകി

*ബോൾഷെവിക്കുകൾ നേതൃത്വം നൽകി

*ഒന്നാം ലോകയുദ്ധത്തിൽ നിന്നു പിന്മാറിയില്ല

*ഒന്നാം ലോകയുദ്ധത്തിൽ നിന്ന് പിന്മാറി

ഒരു സ്കോറിനുള്ള ചോദ്യങ്ങൾ ഒരു വാക്കിലോ വാചകത്തിലോ മാത്രം ഉത്തരം തയാറാക്കാനുള്ളവയാണ്. ഇതാ ഇത്തരം ചില മാതൃകകൾ...

a, മാതൃരാജ്യമായ ഇംഗ്ലണ്ടിന്റെ സഹായത്താൽ കച്ചവടക്കാർ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ വാണിജ്യ നയം ഏത് പേരിലാണ് അറിയപ്പെട്ടത്?

b, പൊതുകടം ഇല്ലാതാക്കാൻ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ച ഫ്രാൻസിലെ ഭരണാധികാരി?

c, രക്തരൂഷിതമായ ഞായറാഴ്ച (Bloody Sunday ) ഏത് വിപ്ലവുമായി ബന്ധപ്പെട്ട സംഭവമാണ്?

d, പ്രാതിനിധ്യമില്ലാതെ നികുതിയില്ല എന്ന മുദ്രാവാക്യം ഏത് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടതാണ്?

e ,1775 ൽ ചേർന്ന രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസ് ആരെയാണ് കോണ്ടിനെന്റൽ സൈന്യത്തിന്റെ തലവനായി തിരഞ്ഞെടുത്തത്?

f , തുറന്ന വാതിൽ നയം പ്രഖ്യാപിച്ച അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ?

Ans:

a, മെർക്കന്റലിസം

b, നെപ്പോളിയൻ

c, റഷ്യൻ വിപ്ലവം

d, അമേരിക്കൻ സ്വാതന്ത്ര്യസമരം

e, ജോർജ് വാഷിങ്ടൻ

f, ജോൺ ഹേയ്

ഈ യൂണിറ്റിലെ ഫോക്കസ് ഏരിയയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠഭാഗങ്ങൾ:

 ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ

 നിസ്സഹകരണ സമരവും ഖിലാഫത്ത് പ്രസ്ഥാനവും

 പൂർണ സ്വരാജും സിവിൽ നിയമലംഘനവും

 ബ്രിട്ടിഷുകാർ ഇന്ത്യ വിടുക

 സുഭാഷ്ചന്ദ്ര ബോസ്

പ്രധാന ആശയങ്ങൾ

*ചമ്പാരൻ, ഖേഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സത്യഗ്രഹങ്ങളായിരുന്നു ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യകാല സമരങ്ങൾ.

*ലഹോർ സമ്മേളനം (1929) ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യം പൂർണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.

*ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരമായിരുന്നു ക്വിറ്റ് ഇന്ത്യ സമരം.

*സുഭാഷ് ചന്ദ്രബോസും ഐഎൻഎയും ഇന്ത്യൻ സ്വാതന്ത്യ്രത്തിനായി ശക്തമായ പോരാട്ടം നടത്തി.

ചോദ്യ മാതൃകകൾ 

1. ഇന്ത്യയിൽ ഗാന്ധിജി നയിച്ച ആദ്യകാല സമരങ്ങൾ പരിശോധിച്ച് അദ്ദേഹത്തിന്റെ സമരരീതികൾ എഴുതുക?(Score 3)

Ans: 

2. നിസ്സഹകരണ സമരത്തിന്റെ ഫലങ്ങൾ എഴുതുക?(Score 3)

Ans:

*ദേശീയ വിദ്യാലയങ്ങൾ സ്ഥാപിതമായി

*ഹിന്ദിയുടെ പ്രചാരണം

*അയിത്തോച്ചാടനം

*ബ്രിട്ടിഷ് വിരുദ്ധ വികാരം

*ഹിന്ദു - മുസ്‌ലിം ഐക്യം സ്ഥാപിതമായി

(ഏതെങ്കിലും മൂന്ന് പോയിന്റുകൾ എഴുതുക)

3. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭമാണ് നിസ്സഹകരണ സമരം. നിസ്സഹകരണ സമരത്തിന്റെ സവിശേഷത സംബന്ധിച്ച പദസൂര്യൻ പൂർത്തിയാക്കുക.        (Score 3)

Ans:

*തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിക്കുക

*നികുതി നൽകാതിരിക്കുക

*വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക

*ബ്രിട്ടിഷ് പുരസ്കാരങ്ങൾ തിരികെ നൽകുക

*വിദ്യാർഥികൾ ഇംഗ്ലിഷ് വിദ്യാലയങ്ങൾ ബഹിഷ്കരിക്കുക

4. ഉപ്പ് സമരായുധമായി തിരഞ്ഞെടുക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം                                                                                                                                                                                   (Score 4)

a,ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു.

b,...............................

c,..............................

d,..................................

e,....................................

Ans:

b,സാധാരണക്കാരെ ഉണർത്താൻ ഉതകുന്ന ഒരു മുദ്രാവാക്യമായിരുന്നു ഉപ്പു നികുതി എടുത്തു കളയുക എന്നത്.

c, നികുതിവരുമാനത്തിന്റെ അഞ്ചിൽ രണ്ട്   ഭാഗവും  ഉപ്പിനു മേലുള്ള നികുതിയായിരുന്നു.

d,ചെറുകിട ഉപ്പുൽപാദനത്തിനു നിരോധനം ഏർപ്പെടുത്തി

 e,ഉപ്പിന്റെ വില മൂന്നു മടങ്ങ് വർധിച്ചു

ഈ യൂണിറ്റിലെ ഫോക്കസ് ഏരിയയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠഭാഗങ്ങൾ

 നാട്ടു രാജ്യങ്ങളുടെ സംയോജനം

 ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾ

 വിദ്യാഭ്യാസം

 വിദേശ നയം

പ്രധാന ആശയങ്ങൾ

*സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നു.

*1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായി

*ശാസ്ത്ര – സാങ്കേതിക രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യ വലിയ പുരോഗതി കൈവരിച്ചു

*സ്വതന്ത്ര ഇന്ത്യയിൽ വിവിധ വിദ്യാഭ്യാസ കമ്മിഷനുകൾ നിയമിക്കപ്പെട്ടു

*ഇന്ത്യയുടെ വിദേശ നയം ചേരിചേരായ്മയിൽ അധിഷ്ഠിതമാണ്.

ചോദ്യ മാതൃകകൾ 

1. സ്വാതന്ത്ര്യാനന്തര ഇന്ത്യ ശാസ്ത്ര രംഗത്ത് കൈവരിച്ച ഏതെങ്കിലും മൂന്ന് നേട്ടങ്ങൾ എഴുതുക? (Score 3)

Ans:

*ഇന്ത്യൻ ആണവോർജ കമ്മിഷൻ

*ശാസ്ത്ര വ്യാവസായിക ഗവേഷണ സമിതി സ്ഥാപിച്ചു

*ഇന്ത്യൻ മെഡിക്കൽ ഗവേഷണ സമിതി

*ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്

2. ഇന്ത്യൻ വിദേശ നയത്തിന്റെ  സവിശേഷതകൾ എഴുതുക. ഒരെണ്ണം തന്നിരിക്കുന്നു. ബാക്കി മൂന്നെണ്ണം എഴുതുക.

*വംശീയവാദത്തോടുള്ള വിദ്വേഷം(Score 3)

Ans:

*ചേരിചേരായ്മ

*പഞ്ചശീല തത്വങ്ങൾ

*ഐക്യരാഷ്ട്ര സംഘടനയിൽ വിശ്വാസം

3.  സ്വാതന്ത്യ്രാനന്തര ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങൾ എന്തെല്ലാം? പട്ടികപ്പെടുത്തുക.(Score 4)

*അഭയാർഥി പ്രവാഹങ്ങൾ

*നാട്ടുരാജ്യങ്ങളുടെ സംയോജനം

*ഭരണഘടനാ രൂപീകരണം

*വർഗീയ ലഹളകൾ

(കൂടുതൽ പോയിന്റുകൾ.

*തകർന്ന സമ്പദ്‌വ്യവസ്ഥ 

*കാർഷിക മേഖലയുടെ തകർച്ച

*ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന)

4. A കോളത്തിലുള്ളവയ്ക്ക് അനുയോജ്യമായത്  B കോളത്തിൽ നിന്നു തിരഞ്ഞെടുത്ത് എഴുതുക.(Score 4) 

ANS:

(പട്ടിക വരച്ച് ഉത്തരം തയാറാക്കുന്നതാണ് ഏറ്റവും നല്ലത്. ഇടതുവശത്തെ കോളം (A) അതുപോലെ എഴുതുക. പിന്നീട് അനുയോജ്യമായത് കണ്ടുപിടിച്ച് ഓരോന്നിന്റെയും നേരെ എഴുതുക)

Answer key:

A-B, B-C, C-D, D-A

English Summary : SSLC pareeksha sahai - Social science

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'പ്രിയപ്പെട്ട ചിത്ര ചേച്ചിക്കായി ഈ പാട്ട്'; പിറന്നാൾ സമ്മാനവുമായി രാജലക്ഷ്മി

MORE VIDEOS
FROM ONMANORAMA