ADVERTISEMENT

പത്താംക്ലാസ് ഇംഗ്ലിഷിലെ നാലാമത്തെ യൂണിറ്റായ Flights of Fancy ആത്മാഭിമാനം എന്ന ആശയത്തിലൂന്നിയുള്ളതാണ്. ആത്മാഭിമാനം നഷ്ടപ്പെടാതെ അര്‍ഹിക്കുന്ന അംഗീകാരം നേടുക, കഠിനാധ്വാനത്തിന്‍റെ മൂല്യം, അമിതച്ചെലവുകള്‍ കൊണ്ടുള്ള അപകടം, അവകാശത്തിനു വേണ്ടി പോരാടേണ്ടതിന്‍റെ ആവശ്യകത, വായന, എഴുത്ത് എന്നിവയിലേക്കുള്ള ഉള്‍ക്കാഴ്ചയും അറിവുമെല്ലാം ഈ യൂണിറ്റിലെ ചര്‍ച്ചാവിഷയമാണ്.

മൂന്നു പാഠങ്ങളാണ് ഈ യൂണിറ്റിലുള്ളത്.

1.The Scholarship Jacket (Story) 

2. The Never Never Nest (One Act Play)

3. Poetry (Poem)

Flights of Fancy

1.The Scholarship Jacket

അമേരിക്കന്‍ എഴുത്തുകാരിയായ മാര്‍ത്ത സലീനാസാണ് ഈ കഥയുടെ രചയിതാവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ  അനീതികളും അതു നമ്മെ ചൂഷണം ചെയ്യുന്ന രീതികളുമെല്ലാമാണ് ഈ കഥയിലെ ചര്‍ച്ചാ വിഷയം. മികച്ച രീതിയില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാർഥിക്ക് സ്കൂളില്‍ നിന്നു  നല്‍കുന്ന സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള കുട്ടിയാണ് മാര്‍ത്ത. എന്നാല്‍, ടൗണില്‍ സ്വന്തമായി സ്റ്റോറും സ്കൂൾ മാനേജ്മെന്‍റില്‍ സ്ഥാനവുമുള്ള  ആളിന്റെ മകളാണ് മാര്‍ത്തയ്ക്കു തൊട്ടു പിന്നില്‍. ആ കുട്ടിക്ക് സ്കോളർഷിപ് ജാക്കറ്റ് നല്‍കുന്നതിനു വേണ്ടി സ്കോളർഷിപ് ജാക്കറ്റിന് ആ വര്‍ഷം ഫീസ് ഏര്‍പ്പെടുത്താനായി  സ്കൂൾ അധികൃതര്‍ തീരുമാനിക്കുന്നു. ഈ വ്യവസ്ഥയോടുള്ള മാര്‍ത്തയുടെ പോരാട്ടവും എങ്ങനെയാണ് മാര്‍ത്ത തനിക്ക് അര്‍ഹതപ്പെട്ട ജാക്കറ്റ് നേടിയെടുക്കുന്നത് എന്നതുമാണു കഥയിലുള്ളത്. ഈ പാഠവുമായി ബന്ധപ്പെട്ട ഡിസ്കോഴ്സ് വിഭാഗത്തില്‍ പെട്ട ചോദ്യങ്ങൾ താഴെ കൊടുക്കുന്നു.

1. Martha was very sad when the principal told her that there was a change in policy in awarding the Scholarship Jacket. Imagine you meet Martha on her way back home. What would be the likely conversation between Martha and you?

2. Grandfather was not ready to pay the money. This made Martha sad. She expressed her wish and grief to her grandmother. Prepare the conversation between Martha and the grandmother.

3. The Principal of the Texas school was confused after his meeting with Martha. He writes a letter to the school board to make a change in the new policy regarding scholarship jacket. How would it be? Prepare the likely letter.

4. The grandfather was very angry to hear about the change of policy regarding the scholarship jacket. He wrote a letter of complaint to the Principal of the Texas school. Prepare the likely letter.

5. Martha was completely disappointed after she heard that the policy regarding the scholarship jacket has changed. She cried a lot. She noted her feelings in her diary that day. Prepare the likely diary entry.

6. Mr Schmidt was very angry to know that there is a plan to award the scholarship jacket to Joann. He argued strongly against it. He noted his reactions and feelings in his diary. Prepare the likely diary entry of Mr. Schmidt.

7. Martha had to face a lot of difficulties to get the scholarship jacket. Narrate the incidents that happened before the declaration of award of the scholarship jacket.

8. Imagine that Mr Schmidt speaks in the award function about his arguments regarding the selection of students to award the scholarship jacket. How would it be? Prepare the likely speech delivered by Mr Schmidt.

9.  Martha was not ready to give up her hopes even after the Principal told her that there was a change in the policy regarding the scholarship jacket. Prepare a character sketch of Martha 

10. The Texas School has decided to make the scholarship jacket awarding ceremony a great event. The Principal issued a notice inviting all the students, teachers, parents and well-wishers to the function. Prepare the likely notice issued by the Principal.

ഒന്നു ശ്രമിക്കൂ

ഇവിടെ നല്‍കിയിരിക്കുന്ന  QR കോഡ് സ്കാന്‍ ചെയ്താല്‍ Conversation എഴുതുന്നതെങ്ങനെ എന്നറിയാം. തുടര്‍ന്ന് ഈ ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിക്കൂ..

 Martha meets Mr. Schmidt after the principal informed her that she was going to get the scholarship jacket. Prepare the likely conversation between Mr. Schmidt and Martha.

2. The Never Never Nest

സെഡ്രിക്ക് മൗണ്ടിന്റെ ഈ one act play  ഹയര്‍ പർച്ചേസ് സിസ്റ്റം അല്ലെങ്കില്‍ ഇഎംഐ എന്ന ഇന്‍സ്റ്റാള്‍മെന്‍റ് രീതിയിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതാണ്. ഇപ്പോള്‍ മുഴുവന്‍ പണവും കൈവശമില്ലാത്ത വരുമാനം കുറഞ്ഞവര്‍ അവരുടെ മനസ്സിലാഗ്രഹിക്കുന്നവ നേടാനായി ഇന്‍സ്റ്റാള്‍മെന്‍റില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്. ഇതൊരു സൗകര്യമായി തോന്നാമെങ്കിലും മറുവശത്ത് ഈ രീതി കൊണ്ട് അവർ കൂടുതല്‍ ചെലവഴിക്കുന്നവരായി മാറുകയാണ്, ഒപ്പം കടം വാങ്ങുന്ന ശീലവും മൂലം അവര്‍ ദുഃഖിക്കാനും ഇടവരാം. 

ഇന്‍സ്റ്റാള്‍മെന്‍റില്‍ സാധനങ്ങള്‍ വാങ്ങി ആര്‍ഭാട ജീവിതം നയിക്കുകയാണ് ജാക്കും ജില്ലും. വീട്ടിലേക്കായി അവര്‍ വാങ്ങിയിരിക്കുന്ന കാറും വീട്ടുപകരണങ്ങളുമൊന്നും പൂർണമായും അവരുടേതാണെന്നു പറയാനാവില്ല, കാരണം ഇവയുടെയെല്ലാം ഇന്‍സ്റ്റാള്‍മെന്‍റ് അടച്ചു തീര്‍ന്നിട്ടില്ല. ഇതിനിടെ ജാക്കിന്‍റെ ആന്റി അവരെ കാണാനെത്തുന്നു. കാറോ ഫർണിച്ചറോ ഒന്നും പൂർണമായി അവരുടേതല്ലെന്നു തിരിച്ചറിഞ്ഞ ആന്റി അവ ഉപയോഗിക്കാന്‍ മടിക്കുകയും അവരെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഇന്‍സ്റ്റാള്‍മെന്‍റ് സ്കീം അവരെ എത്തിച്ച ഭീകരാവസ്ഥയെക്കുറിച്ച് നമുക്കു മനസ്സിലാവുക. 

ഈ പാഠവുമായി ബന്ധപ്പെട്ട ഡിസ്കോഴ്സ് വിഭാഗത്തില്‍ പെട്ട ചോദ്യങ്ങള്‍ താഴെ കൊടുക്കുന്നു

1.Aunt Jane is extremely disappointed and anxious about the life style of Jack and Jill. She tells about it to one of her friends. What would be the likely narrative?

2.Write the character sketch of Jack from the One-Act-Play,’The Never Never Nest’

3. Jack and Jill could not remit their EMI properly. Finally Thrift and Providence Trust Corporation confiscated their property. The news appeared in the daily next day. Prepare the likely news report.

4.Write the character sketch of Aunt Jane.

5.Aunt Jane was shocked to find the way Mr & Mrs Jack were living. She couldn’t appreciate owing greater amount than one’s earnings. She expressed her feelings in her diary. Prepare the likely diary entry of Aunt Jane.

6.Jill realised the dangerous situation they are facing. She paid the doctor with the cheque given by Aunt Jane. She felt thoughtful. If she wrote her thoughts in her diary, how would that be? Prepare the likely diary entry of Jill.

7.Aunt Jane is worried about the foolish way of living of Jack and Jill. She writes her thoughts and feelings in her diary entry.

Prepare a diary enrty of Aunt Jane.

8. Aunt Jane writes a letter to Jack and Jill advising to change their way of life. Prepare the likely letter of aunt Jane

9.Jack receives a letter from the bank which urges him to pay the due amount of the home loan as early as possible.How would that letter be. Draft the likely letter.

10. Based on your understanding of the play ‘The Never – Never Nest’, organise a write up on the topic:‘Is Equated Monthly Instalment Scheme- a boon or bane to middle-class families?’

ശ്രമിച്ചു നോക്കൂ

ഇവിടെ നല്‍കിയിരിക്കുന്ന QR കോഡ് സ്കാന്‍ ചെയ്താല്‍ Write Up എഴുതുന്നതെങ്ങനെ എന്നറിയാം. തുടര്‍ന്ന് താഴെ നല്‍കിയിരിക്കുന്ന ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിച്ചു നോക്കൂ..

Hire purchase system has both advantages and disadvantages. Based on the one act play ‘Never Never Nest’ prepare a write-up substantiating your views

3. Poetry (Poem)

പാബ്ലോ നെരൂദയുടെ കവിതയാണ് Poetry. ഒരു കവിക്ക് കവിതയെഴുതാനുള്ള പ്രചോദനം എന്ന ആശയത്തിലൂന്നിയുള്ള കവിതയാണിത്. ഒരു കവിത ജനിക്കുന്നതെങ്ങനെ, അതിനായി എന്തെല്ലാം അവസ്ഥയിലൂടെയാണ് കവി കടന്നു പോകുന്നത് - തുടങ്ങിയ കാര്യങ്ങളാണ് ഈ കവിതയില്‍ പ്രതിപാദിക്കുന്നത്. സർഗാത്മകത വന്ന് കവിയെ പുല്‍കുന്നതും അയാളുടെ മനസ്സിലെ ആഗ്രഹവും ഉള്‍വിളിയും തിരിച്ചറിയുന്നതുമാണ് ഈ കവിതയിലൂടെ നമുക്കു കാണാനാവുക. ഈ കവിതയുടെ ആസ്വാദനക്കുറിപ്പിനായി താഴെ കൊടുത്തിരിക്കുന്ന QR കോഡ് സ്കാന്‍ ചെയ്യുക.

English Summary :  SSLC Pareeksha sahai padhippura English-unit 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com