ADVERTISEMENT

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ,  മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ  ഫെബ്രുവരിയിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1.  മ്യാൻമറിൽ സായുധസേനാ മേധാവി മിൻ ഓങ് ലെയ്ങ് അട്ടിമറിയിലൂടെ ഭരണം പിടിച്ചു. ഓങ് സാൻ സൂചി ഉൾപ്പെടെയുള്ള നേതാക്കളെ തടവിലാക്കി സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. 

3. പ്രവീൺ സിൻഹ സിബിഐ ആക്ടിങ് ഡയറക്ടർ. 

4. പി.കെ. ഹരികുമാർ സാഹിത്യ പ്രവർത്തക സഹകരണ സംഘം (എസ്പിസിഎസ്) പ്രസിഡന്റ്. 

9. യുഎഇയുടെ ചൊവ്വ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ. 

10. ശാസ്ത്രീയ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം (2 ലക്ഷം) പാലാ സി.കെ.രാമചന്ദ്രൻ (2018), ടി.എം.കൃഷ്ണ (2019) എന്നിവർക്കും നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം (ഒരു ലക്ഷം) കെ.എം.ധർമൻ (2018), വി.വിക്രമൻ നായർ (2019) എന്നിവർക്കും   സമ്മാനിച്ചു.  

∙ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ തുടർച്ചയായ 4–ാം തവണയും ഹരിയാന ജേതാക്കൾ.  

∙സ്വദേശാഭിമാനി കേസരി പുരസ്‌കാരം (ഒരുലക്ഷം) യേശുദാസന്.

11. മിസ് ഇന്ത്യ കിരീടം തെലങ്കാനയുടെ മാനസ വാരാണസിക്ക്.  

12. ക്ലബ് ലോകകപ്പ് കിരീടം ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്.   

15. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) ഡയറക്ടർ ജനറലായി നൈജീരിയൻ മുൻ ധനമന്ത്രി എൻഗോസി ഒകോൻജോ ഇവേല നിയമിതായി. ഈ പദവിയിലെത്തുന്ന ആഫ്രിക്കയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ്. 

16. സംസ്ഥാന കഥകളി പുരസ്‌കാരത്തിന് 2019 ൽ വാഴേങ്കട വിജയനും 2020 ൽ സദനം ബാലകൃഷ്ണനും അർഹരായി. വാദ്യ കലാകാരന്മാർക്കുള്ള പല്ലാവൂർ അപ്പു മാരാർ പുരസ്കാരം 2019 ൽ മച്ചാട് രാമകൃഷ്ണനും 2020 ൽ കിഴക്കൂട്ട് അനിയൻ മാരാരും നേടി. 2019 ലെ കേരളീയ നൃത്ത-നാട്യ പുരസ്‌കാരം ധനഞ്ജയൻ-ശാന്ത ധനഞ്ജയൻ നർത്തക ദമ്പതികൾക്കാണ്. 2020 ലെ പുരസ്കാരം വിമല മേനോൻ സ്വന്തമാക്കി. ഒരു ലക്ഷം രൂപയുടേതാണു പുരസ്കാരങ്ങൾ.

∙പാലക്കാട് ജില്ലയിലെ അഗളി കേന്ദ്രമാക്കി  അട്ടപ്പാടിയിൽ പുതിയ താലൂക്ക് രൂപീകരിക്കും. 

∙സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ അക്ഷരപുരസ്കാരം (1.25 ലക്ഷം) സുനിൽ പി. ഇളയിടത്തിന്റെ ‘അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ’ എന്ന കൃതിക്ക്. 

18.  സംസ്ഥാന അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സീനിയർ വിഭാഗത്തിൽ കോട്ടയവും ജൂനിയറിൽ പാലക്കാടും ചാംപ്യൻ‌മാർ‌.

19.  നാസയുടെ ചൊവ്വാദൗത്യം പെഴ്സിവീയറൻസ് റോവർ ചൊവ്വയിൽ വിജയകരമായി ഇറങ്ങി. 

∙ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം (ഒരു ലക്ഷം രൂപ) ഡോ. കെ. ഓമനക്കുട്ടിക്ക്. നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എസ്.എൽ.പുരം സദാനന്ദൻ പുരസ്കാരം (ഒരു ലക്ഷം) ഇബ്രാഹിം വെങ്ങരയ്ക്കാണ്. 

∙മികച്ച കായികതാരങ്ങൾക്കുള്ള സ്പോർട്സ് കൗൺസിലിന്റെ ജിവി രാജ പുരസ്കാരം (3 ലക്ഷം രൂപ) അത്‌ലീറ്റുമാരായ പി.കുഞ്ഞുമുഹമ്മദിനും മയൂഖ ജോണിക്കും. ഒളിംപ്യൻ സുരേഷ് ബാബു സ്മാരക ആജീവനാന്ത പുരസ്‌കാരത്തിനു (2 ലക്ഷം) ബോക്‌സിങ് പരിശീലകൻ ചന്ദ്രലാൽ അർഹനായി. മികച്ച കായിക പരിശീലകനുള്ള പുരസ്കാരം (ഒരു ലക്ഷം) വോളിബോൾ കോച്ച് വി.അനിൽ കുമാർ നേടി.

20. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് കിരീടം ജപ്പാന്റെ നവോമി ഒസാക്കയ്ക്ക്. മിക്സ്ഡ് ഡബിൾസ് കിരീടം ഇന്ത്യൻ വംശജനായ യുഎസ് താരം രാജീവ് റാമിനും ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവിനും. 

21. ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്.  

24. മുൻ കേന്ദ്രമന്ത്രി വിജയ് സാംപ്ല ദേശീയ പട്ടികവർഗ കമ്മിഷൻ അധ്യക്ഷനായി ചുമതലയേറ്റു.  

∙പുതുച്ചേരിയിൽ വി. നാരായണസാമി മന്ത്രിസഭ രാജിവച്ചതിനെത്തുടർന്ന് രാഷ്ട്രപതി ഭരണം. 

∙മൊട്ടേരയിൽ പുതുക്കിപ്പണിത സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിൽ പുനർനാമകരണം ചെയ്തു. 

25. മുരളി പുരുഷോത്തമൻ, എ.എ. സിയാദ് റഹ്മാൻ, കരുണാകര ബാബു, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ കേരള ഹൈക്കോടതി ജഡ്ജിമാർ. 

28. കേരളത്തിലെ 47-ാമത്തെ ചീഫ് സെക്രട്ടറിയായി ഡോ. വി. പി. ജോയ്  ചുമതലയേറ്റു. ഡോ. വിശ്വാസ് മേത്ത വിരമിച്ചു. 

∙വാണിജ്യ ഉപഗ്രഹ വിക്ഷേപണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ (എൻഎസ്ഐഎൽ) ആദ്യദൗത്യം വിജയം. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ ഒന്നും 18 ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിച്ചു.  

 

English Summary : February news at glance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com