ADVERTISEMENT

∙ശരീരത്തിൽ  വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിവുള്ള മത്സ്യങ്ങളാണ് ഇലക്ട്രിക് ഈലുകൾ. തെക്കേ അമേരിക്കയിലെ ആമസോൺ, ഒറിനോകോ നദികളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. 

∙ electrosytes എന്നറിയപ്പെടുന്ന ആറായിരത്തോളം സവിശേഷ കോശങ്ങൾ ഇവയ്ക്കുണ്ട്. വൈദ്യുതി ഉൽപാദിപ്പിക്കാൻ സഹായിക്കന്നത് ഈ കോശങ്ങളാണ്.

∙ഏകദേശം 600 വോൾട്ട് വൈദ്യുതിയാണ് ഇവ ഉൽപാദിപ്പിക്കുന്നത്

∙ഇര പിടിക്കാനും ശത്രുക്കളിൽ നിന്നു രക്ഷ നേടാനും ഇവ ഇലക്ട്രിക് ഷോക്ക് നൽകും

∙ ശരീരത്തിന്റെയും ചർമത്തിന്റെയും സവിശേഷത മൂലം, ഇലക്ട്രിക് ഈൽ പുറപ്പെടുവിക്കുന്ന വൈദ്യുതിയിൽ നിന്ന് അവയ്ക്കു ഷോക്ക് ഏൽക്കില്ല.

∙കാഴ്ചശക്തി നന്നേ കുറഞ്ഞ ഇവ ഇരപിടിക്കുന്നത് ഒരു സൂത്രം പ്രയോഗിച്ചാണ്. വളരെ ശക്തി കുറഞ്ഞ വൈദ്യുതി സിഗ്നലുകൾ പുറപ്പെടുവിക്കും. ഈ സിഗ്നലുകൾ  ഒരു റഡാർ പോലെ പ്രവർത്തിച്ച് ഇരയെ കണ്ടെത്താൻ സഹായിക്കും.

∙ പെൺ ഈലുകൾ ഏകദേശം 17000 മുട്ടകൾ ഇടും. ആൺ മത്സ്യങ്ങൾ മുട്ടകളുടെ സുരക്ഷ ഉറപ്പാക്കാൻ ഉമിനീർ ഉപയോഗിച്ചു കൂടുണ്ടാക്കും. 

∙ മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് ആൺ പെൺ മത്സ്യങ്ങൾ കാവൽ നിൽക്കും. കുഞ്ഞുങ്ങൾ സാധാരണ ചെറിയ  ജല ജീവികളെയാണ് ഭക്ഷിക്കുന്നത്. 

English Summary : Eel the electric fish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com