ADVERTISEMENT

LSS/USS പരീക്ഷ എഴുതാൻ അർഹരായ വിദ്യാർഥികളെ മാനദണ്ഡമനുസരിച്ചു കണ്ടെത്തി പട്ടികപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. അതതു വിദ്യാലയത്തിലെ പ്രധാനാധ്യാപകരാണു പരീക്ഷയെഴുതാൻ യോഗ്യരായ വിദ്യാർഥികളുടെ പട്ടിക ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് മുഖേന പരീക്ഷാഭവനു സമർപ്പിക്കുന്നത്. നാല്, ഏഴ് ക്ലാസ് അധ്യാപകർ നിശ്ചിത മാനദണ്ഡമനുസരിച്ചു കുട്ടികളെ കണ്ടെത്തി പ്രധാന അധ്യാപകർക്കു കൈമാറും. ഈ അവസരത്തിൽ പരീക്ഷയെഴുതാൻ യോഗ്യതയുള്ള കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാലയവുമായി ബന്ധപ്പെട്ട് അവസരം ഉറപ്പുവരുത്താൻ ശ്രദ്ധിക്കുന്നതു നന്നായിരിക്കും.

കിട്ടാൻ എന്തെളുപ്പം

ഇത്തവണ എൽഎസ്എസ്/യുഎസ്എസ് പരീക്ഷകൾക്ക് ഒരു ചോദ്യപേപ്പർ മാത്രമേയുള്ളൂ. മാത്രമല്ല, ചോദ്യങ്ങളുടെ എണ്ണവും കുറവാണ്. കോവിഡ്മൂലം ഈ വർഷം ഔപചാരിക പഠനം നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ ലളിതമായ ചോദ്യങ്ങൾ മാത്രമേ ചോദിക്കാനിടയുള്ളൂ. അതിനാൽ ഇനിയുള്ള ദിവസങ്ങളിൽ ശ്രമിച്ചാൽ പോലും ഉറപ്പായും സ്കോളർഷിപ് നേടാം.

എൽഎസ്എസ് -പൊതുവിജ്ഞാനം

ബ്രേക്ക് ദ് ചെയിൻ

 

1. താഴെ പറയുന്ന സൂചനകളിൽനിന്നു വ്യക്തിയെ 

  തിരിച്ചറിയുക.

 ∙‘അഭയ’ എന്ന സ്ഥാപനത്തിലൂടെ നിരാലംബരായ    സ്ത്രീകൾക്കും കുട്ടികൾക്കും തണലൊരുക്കി.

∙ കേരള വനിതാ കമ്മിഷന്റെ ആദ്യ അധ്യക്ഷ.

∙ പ്രഥമ ഇന്ദിരാഗാന്ധി വൃക്ഷമിത്ര പുരസ്കാരം നേടി.

∙ 1961ൽ പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പികൾ’ ആണ്    ആദ്യ കാവ്യസമാഹാരം.

∙രാത്രിമഴ, അമ്പലമണി തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികൾ.

എ) ബാലാമണിയമ്മ, ബി) സുഗതകുമാരി, സി) ലളിതാംബിക അന്തർജനം, ഡി) സുമംഗല

2. നവകേരള മിഷന്റെ ഭാഗമായി എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന പദ്ധതി?

എ) ഗൃഹശ്രീ, ബി) സ്നേഹവീട്, സി) ലൈഫ്, ഡി) അപ്നാഘർ

3. കേരളത്തിൽ കൊല്ലം ആസ്ഥാനമായി ആരംഭിച്ച ആദ്യ ഓപ്പൺ സർവകലാശാലയ്ക്ക് ഏതു നവോത്ഥാന നായകന്റെ പേരാണു നൽകിയിട്ടുള്ളത്?

എ) അയ്യങ്കാളി, ബി) ശ്രീനാരായണ ഗുരു, സി) സഹോദരൻ അയ്യപ്പൻ, ഡി) വി.ടി. ഭട്ടതിരിപ്പാട്

4. കേരളത്തിൽ ആദ്യമായി കോവിഡ്–19 രോഗം കണ്ടെത്തി റിപ്പോർട്ട് ചെയ്തത് ഏതു ജില്ലയിലാണ്?

എ) തൃശൂർ, ബി) പാലക്കാട്, സി) വയനാട്, ‍ഡി) മലപ്പുറം

5. ‘കാഴ്ചകൾ കാണാൻ പോകുന്നവരേ

കാര്യം നമ്മൾ പറഞ്ഞേക്കാം

കാണണമെന്നു വിചാരിക്കുന്നതു

കാണാൻ ചെന്നാൽ കാണില്ല’–ആരുടെ വരികൾ?

എ) ഒ.എൻ.വി. കുറുപ്പ്, ബി) കുഞ്ഞുണ്ണി മാഷ്, സി) സുഗതകുമാരി, ഡി) അക്കിത്തം

6. ഐസിഎംആറുമായി ചേർന്നു ഭാരത് ബയോടെക് ഇന്ത്യ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ കോവിഡ് വാക്സീൻ ഏത്?

7. ഈയിടെ അന്തരിച്ച ലോക ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ ഏതു രാജ്യത്തിന്റെ കളിക്കാരനായിരുന്നു?

8. കോവിഡ് രോഗവ്യാപനം തടയാൻ കേരള സർക്കാർ ആരംഭിച്ച പ്രചാരണ പരിപാടി?

9. കേരളത്തിൽ സമ്പൂർണ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാന സർക്കാർ പദ്ധതി?

10. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ച ഇന്ത്യൻ വംശജ ആര്?

ഉത്തരങ്ങൾ

1. ബി) സുഗതകുമാരി, 2. സി) ലൈഫ്, 3. ബി) ശ്രീനാരായണ ഗുരു, 4. എ) തൃശൂർ, 5. ഡി) അക്കിത്തം (ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം തുടങ്ങിയവ മുഖ്യകൃതികൾ) 6. കോവാക്സിൻ, 7. അർജന്റീന, 8. ബ്രേക് ദ് ചെയിൻ, 9. കെ–ഫോൺ, 10. കമല ഹാരിസ്.

English Summary : LSS USS scholarship examination preparation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com