ഓരോ വോട്ടും; നമ്മുടെ സൂപ്പർ ഹീറോസ് മത്സരിക്കുന്ന വാശിയേറിയ പോരാട്ടം

HIGHLIGHTS
  • നമുക്കു നല്ല പരിചയമുള്ള സ്ഥാനാർഥികളാണ് ഇവരെല്ലാം
  • ഇതിലെ ഇഷ്ട താരത്തെ നിങ്ങൾ വോട്ടു ചെയ്ത് വിജയിപ്പിക്കണം.
hai-kids-vote
SHARE

നാട്ടിൽ വോട്ടെടുപ്പു കഴിഞ്ഞു. പക്ഷേ, നമ്മൾ കുട്ടികൾക്കൊന്നും വോട്ടില്ലല്ലോ! സങ്കടപ്പെടേണ്ട, ഹായ് കിഡ്സിൽ ഇതാ വമ്പൻ തിരഞ്ഞെടുപ്പ്! നമുക്കു നല്ല പരിചയമുള്ള സ്ഥാനാർഥികളാണ് ഇവരെല്ലാം. ഇതിലെ ഇഷ്ട താരത്തെ നിങ്ങൾ വോട്ടു ചെയ്ത് വിജയിപ്പിക്കണം. വെറുതേ വേണ്ട, അവരുടെ പോസ്റ്റർ നോക്കി, അതിലെ വാഗ്ദാനങ്ങൾ വായിച്ചിട്ടു മതി. വോട്ട് ചെയ്താൽ നെയിൽ പോളിഷ് കൊണ്ട് വിരലിൽ ഒരടയാളവും ഇട്ടോളൂ...

ഇന്നത്തെ മലയാള മനോരമ പത്രത്തിലെ ഹായ് കിഡ്സ് പേജിലെ ബാലറ്റ് പേപ്പറിൽ നിങ്ങൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന സ്ഥാനാർഥിയുടെ പേരിനു നേരെ പേന കൊണ്ട് ടിക് ഇടണം. ഒരാൾക്കു  മാത്രമേ വോട്ടു ചെയ്യാവൂ. വോട്ടു ചെയ്ത ബാലറ്റ് പേപ്പറിന്റെ പടമെടുത്ത്, അച്ഛനമ്മമാരോടോ മറ്റു മുതിർന്നവരോടോ പറഞ്ഞ് അവരുടെ ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ പ്രൊഫൈലിൽ ഏതിലെങ്കിലും പോസ്റ്റു ചെയ്യണം.  ചിത്രത്തിന്റെ കൂടെ ഇൗ ഹാഷ്ടാഗ് ഉപയോഗിക്കാൻ മറക്കരുത്: #HaiKidsVote (ഹാഷ്ടാഗ് ഉള്ള വോട്ടുകൾ മാത്രമേ കൗണ്ട് ചെയ്യൂ) വോട്ടു പോസ്റ്റു ചെയ്യേണ്ട സമയം: ഇന്നു രാവിലെ 7 മുതൽ രാത്രി 7 വരെ

ഇനിയില്ല ഇടി! – മാറ്റത്തിനൊപ്പം ഹൾക്ക്

Hulk

അവഞ്ചേഴ്സ് പാർട്ടി പ്രതിനിധിയായി മത്സരിക്കുന്ന എനിക്ക്  ‘ചുരുട്ടിയ മുഷ്ടി’ അടയാളത്തിൽ നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി വിജയിപ്പിക്കാൻ വിനീതമായി അഭ്യർഥിക്കുന്നു. പഴയ കാലത്ത് ദേഷ്യം വന്നാൽ മുൻപിലുള്ള എല്ലാം ഇടിച്ചു തകർക്കുന്ന സ്വഭാവമായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ വളരെ മാന്യനാണ്.എന്നാൽ ആരും വോട്ടു ചെയ്തില്ലെങ്കിൽ പഴയ സ്വഭാവത്തിലേക്കു മടങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന കാര്യം മറക്കരുത്!  ജയിച്ചാൽ ദേഷ്യം കുറയ്ക്കാനുള്ള ജീവിത ശൈലീ മാർഗങ്ങൾ മണ്ഡലത്തിലുള്ളവർക്കു ഫ്രീയായി നൽകുമെന്നു ഞാൻ വാഗ്ദാനം ചെയ്യുന്നു. 

വാക്കാണ്, ഇടപെടും – ശക്തരിൽ ശക്തൻ ബാറ്റ്മാൻ

Batman

ജസ്റ്റിസ് ലീഗ് സ്ഥാനാർഥിയായി മത്സരിക്കുന്ന എന്നെ വവ്വാൽ ചിഹ്നത്തിൽ വോട്ടുകൾ നൽകി വിജയിപ്പിക്കുക, ആശീർവദിക്കുക. ഗോഥം നഗരത്തിലെ ഗുണ്ടകളെയും വില്ലൻമാരെയുമൊക്കെ അടിച്ചൊതുക്കി പഞ്ചറാക്കിയ ഞാൻ നിങ്ങളുടെ ഏതു പ്രശ്നത്തിലും ഏതു നേരത്തും അതിശക്തമായി ഇടപെടുമെന്ന് വാക്കു നൽകുന്നു. 

എല്ലാവർക്കും റൂട്ട് മാപ് –ലോകം കറങ്ങും ഡോറ

Dora

യാത്രകളാണ് എനിക്ക് ഏറ്റവും ഇഷ്ടം. എപ്പോഴും  സഞ്ചരിച്ചുകൊണ്ടിരിക്കുന്ന എനിക്ക് ഗ്ലോബ് അടയാളത്തിൽ വോട്ട് രേഖപ്പെടുത്തി വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. യാത്രയിൽ വഴിയറിയാതെ വരുന്ന സന്ദർഭങ്ങളിൽ എന്റെ കൈവശമുള്ള മാപ് നിങ്ങൾക്കും ലഭിക്കാൻ ഡോറ–ബുചി റൂട്ട് മേക്കർ ആപ് രൂപപ്പെടുത്തുമെന്നും മഞ്ഞുമലയിലേക്കുള്ള റോഡിന്റെ പുനരുദ്ധാരണം ഉടൻ നടത്തുമെന്നും ഉറപ്പു തരുന്നു.

സ്വപ്നയാത്ര ഫ്രീ ! – വണ്ടർ ലാൻഡിൽ ആലിസ്

Alice

എല്ലാ ജനങ്ങൾക്കും അദ്ഭുതലോകത്തിലൂടെയുള്ള മാന്ത്രിക യാത്രയാണ് എന്റെ വാഗ്ദാനം. ഞാൻ ഒരു മുയലിനു പുറകേ പോയി എത്തിപ്പെട്ട ആ മഹാ ലോകത്തെക്കുറിച്ച് നിങ്ങൾക്കൊക്കെ അറിയാമല്ലോ. അവിടേക്കു നിങ്ങളെയും കൊണ്ടുപോകാൻ സൗജന്യ യാത്രാവാഹനം ഞാൻ ഏർപ്പെടുത്തും. എന്റെ ചിഹ്നം മുയൽ!

തീർച്ചയായും തണൽ! – സ്നേഹംവലകെട്ടും സ്പൈഡർമാൻ 

Spiderrman

നെറ്റ്‌വർക്കേഴ്സ് പാർട്ടി സ്ഥാനാർഥിയായ എന്നെ നിങ്ങളുടെ എല്ലാ വോട്ടുകളും നൽകി വിജയിപ്പിക്കണം എന്ന് അഭ്യർഥിക്കുന്നു. വേനൽക്കാലമാണ് വരുന്നത്. വിജയിച്ചാൽ മണ്ഡലത്തിനു മുകളിലെല്ലാം വലകെട്ടി കടുത്ത  വെയിലിൽ നിന്നു ജനങ്ങളെ രക്ഷപ്പെടുത്തും എന്ന് ഞാൻ  ഉറപ്പു തരുന്നു. എന്റെ ചിഹ്നം ചിലന്തി. 

ഉറപ്പാണ് സുരക്ഷ – സൂപ്പർ ക്യാപ്റ്റൻ മാർവൽ

Marvel

താനോസുമായുള്ള യുദ്ധം ജയിക്കാൻ അവഞ്ചേഴ്സിനെ സഹായിച്ച എനിക്ക് നിങ്ങൾ വോട്ടു തരില്ലേ? എന്നെക്കാൾ കരുത്തയായ ഒരു  സൂപ്പർനായികയെ നിങ്ങൾക്കു പ്രപഞ്ചത്തിൽ കണ്ടെത്താൻ കഴിയില്ല! ചിഹ്നം മറക്കരുത് –  നക്ഷത്രം. 

English Summary : Hai Kids Vacation Special - Vote for your favourite cartoon character

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA