ADVERTISEMENT

ഡാൻസ് കളിക്കാൻ ഇഷ്ടമില്ലാത്ത കൂട്ടുകാരുണ്ടോ? ചെറിയ ചെറിയ ചലനങ്ങളിലൂടെയെങ്കിലും നമ്മളെല്ലാം ദൈനംദിന ജീവിതത്തിൽ ഡാൻസ് കളിക്കുന്നുണ്ടാകും. നമ്മൾ മാത്രമല്ല, പ്രകൃതിയിലെ മറ്റു പലരും ‘നൃത്തം’ ചെയ്യാറുണ്ട്.

nature-s-greatest-dancers2

മൂൺവോക്ക് ചെയ്യും മനാക്കിൻ പക്ഷി

മൂൺവോക്ക് ഡാൻസ് കളിക്കുന്ന ഒരു പക്ഷിയുണ്ട് നമുക്കിടയിൽ – മനാക്കിൻ. ചിറകുകൾ അതിവേഗം ഇളക്കാൻ സാധിക്കുന്ന പക്ഷിയാണിത്.ചെറിയ പറക്കലിനുശേഷം സ്വസ്ഥമായി ഇരുന്നാണ് ഇവരുടെ മൂൺവോക്ക്.

പീകോക്ക് സ്പൈഡർ

മയിലിനെപ്പോലെ നിറയെ നിറങ്ങളുള്ള ചിലന്തിയാണ് പീകോക്ക് സ്പൈഡർ. വലുപ്പത്തിൽ കുഞ്ഞനാണെങ്കിലും ഈ ചിലന്തിയും നല്ല പോലെ നൃത്തം ചെയ്യും. ഇണയെ ആകർഷിക്കാനാണ് ഇവരുടെ നൃത്തം.

nature-s-greatest-dancers3

തേനീച്ചകളുടെ വാഗിൾ ഡാൻസ്

തേൻ ശേഖരിക്കാൻ മാത്രമല്ല, നല്ല പോലെ നൃത്തം ചെയ്യാനുമറിയാം തേനീച്ചകൾക്ക്. വാഗിൾ‌ (വാഗ്ലെ) ഡാൻസ് എന്നറിയപ്പെടുന്ന ബീ ഡാൻസ് വെറുതേ ചെയ്യുന്നതല്ല. തേൻ ശേഖരിക്കുന്നതിനുള്ള അനുകൂല ഘടകങ്ങൾ മറ്റു തേനീച്ചകളെ അറിയിക്കുന്നതിനും കൂട് കണ്ടെത്തുന്നതിനും കൂടുകൾ തമ്മിലുള്ള അകലം വ്യക്തമാക്കുന്നതിനും തേനീച്ചകൾ തമ്മിൽ സംസാരിക്കുന്ന രീതിയാണിത്. എട്ടിന്റെ ആകൃതിയിൽ പ്രത്യേക തരത്തിൽ ചലിക്കുന്നതിനാലാണ് ഇതിനെ ബീ ഡാൻസ് എന്നു വിളിക്കുന്നത്. ചിലപ്പോൾ വൃത്താകൃതിയിലും ഇവ നൃത്തം ചെയ്യും. കൂട്ടിൽനിന്നു 40 മീറ്റർ അകലെയാണു തേൻ ശേഖരിക്കുന്നതെങ്കിൽ വാഗിൾ‌ ഡാൻസാണു കളിക്കുക. ദൂരം കുറയും തോറും ഡാൻസും മാറും. 10 മീറ്റർ അകലെയാണെങ്കിൽ റൗണ്ട് ഡാൻസും 20നും 30നും ഇടയിലാണെങ്കിൽ ട്രാൻസിഷനൽ ഡാൻസുമാണ് തേനീച്ചകൾ ആശയവിനിമയത്തിനായി ഉപയോഗിക്കുക.

nature-s-greatest-dancers1

ചിറകിട്ടടിക്കും ചെടി

ചെടികൾ നൃത്തം ചെയ്യുമോ? അങ്ങനെ ചെയ്താൽ എന്തു ഭംഗിയായിരിക്കുമല്ലേ? അങ്ങനെ നൃത്തം ചെയ്യുന്ന ഒന്നാണ് കോഡാറിയോകാലിക്സ് മോട്ടോറിയസ് എന്നു ശാസ്ത്രീയ നാമമുള്ള ടെലഗ്രാഫ് ചെടി. വലിയ ഇലകളുള്ള ഇവയുടെ തണ്ടിന്റെ അറ്റത്തു വളരെ ചെറിയ രണ്ടിതളുകൾ കൂടിയുണ്ടാകും. സൂര്യപ്രകാശം ലഭിക്കുന്നതിനുവേണ്ടി വളരെയധികം ഊർജമാണ് ഇവയ്ക്കു ചെലവാക്കേണ്ടി വരുന്നത്. ഇലയുടെ ഭാരമാണ് അതിനു കാരണം. അതിനാൽ ഇത്രയധികം ഊർജം ചെലവാക്കേണ്ടി വരുമ്പോൾ ഇലകൾ വളരെ വേഗം ചലിക്കാൻ തുടങ്ങും. ചിറകിട്ടടിക്കുന്നതുപോലെയുള്ള ഇവയുടെ ചലനമാണ് നൃത്തം പോലെ നമുക്കു തോന്നുന്നത്.

English Summary: Nature's greatest dancers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com