ഇ–ക്ലാസിൽ ശ്രദ്ധയോടെ; എങ്ങനെ നല്ല ഓൺലൈൻ വിദ്യാർഥിയാകാം

HIGHLIGHTS
  • ഓരോ ദിവസത്തെയും ക്ലാസിന്റെ വിവരങ്ങൾ പത്രത്തിൽ ഉണ്ടാവും
school-opening-and-online-class
SHARE

ഓൺലൈൻ ക്ലാസാണെന്നു കരുതി ഉഴപ്പരുത്. എങ്ങനെ നല്ല ഓൺലൈൻ വിദ്യാർഥിയാകാമെന്ന് നോക്കാം

ഓരോ ദിവസത്തെയും ക്ലാസിന്റെ വിവരങ്ങൾ പത്രത്തിൽ ഉണ്ടാവും. അതു നോക്കി സ്വന്തം ക്ലാസിനു റെഡിയായിരിക്കുക. 

∙സ്കൂളിൽ പോകുന്നില്ലെങ്കിലും ഒരു ടൈംടേബിൾ അനുസരിച്ചു തന്നെ മുന്നോട്ടു പോകണം.

∙കുളിച്ചു വൃത്തിയായി ഡ്രസ് ചെയ്തു യഥാർതഥ ക്ലാസുകളിലിരിക്കുംപോലെ തന്നെ വേണം ഓൺലൈൻ ക്ലാസുകളിലും പങ്കെടുക്കാൻ.

∙കുറിപ്പുകൾ എഴുതിയെടുക്കാനുള്ള നോട്ട്ബുക്, പേന മുതലായവ അടുത്തു വേണം.

∙ക്ലാസ് കാണുമ്പോൾ സംശയങ്ങൾ കുറിച്ചു വയ്ക്കണം. പിന്നീട് അതു നിങ്ങളുടെ അധ്യാപകരോടു ചോദിച്ചു പഠിക്കണം. 

school-opening-and-online-class1

∙പഠനോപകരണങ്ങൾ (ലാപ്‍ടോപ്, ടാബ്, സ്മാർട് ഫോൺ..) സൂക്ഷ്മതയോടെ വേണം ഉപയോഗിക്കാൻ. 

∙വിനോദങ്ങളിലേക്ക് കൂടുതൽ ശ്രദ്ധിച്ചാൽ പഠനം അവതാളത്തിലായേക്കും.

∙ഫസ്റ്റ് ബെൽ ക്ലാസിൽ പറയുന്ന അനുബന്ധ പ്രവർത്തനങ്ങൾ അന്നു തന്നെ ചെയ്യണം.  ക്ലാസിനെ തുടർന്നു നിങ്ങളുടെ അധ്യാപകർ തരുന്ന ഹോംവർക്കുകളും നോട്ടുകളും കൃത്യമായി എഴുതണം.

education-minister-v-sivankutty

ഞങ്ങളെല്ലാം കൂടെയുണ്ട്

പുതിയ ക്ലാസിലേക്ക് പോകുന്ന  പ്രിയ കൂട്ടുകാരോട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുന്നു

സ്കൂളുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല എന്നതു കൂട്ടുകാർക്ക് അറിയാമല്ലോ. പ്രതീക്ഷിച്ച തുടക്കം ഉണ്ടായില്ല എന്നു കരുതി  സങ്കടമോ ഉത്കണ്ഠയോ വേണ്ട. കൂടുതൽ ശക്തവും മേന്മയുള്ളതുമായ ഡിജിറ്റൽ - ഓൺലൈൻ ക്ലാസുകൾക്കു നമ്മൾ തുടക്കമിടുകയാണ്. മുഴുവൻ കുട്ടികൾക്കും ഒരു വേർതിരിവും ഇല്ലാതെ ഡിജിറ്റൽ സൗകര്യം ഉറപ്പാക്കും.

വീടുകളിൽ ആണെങ്കിലും ജൂൺ ഒന്നിനു പ്രവേശനോത്സവം ഗംഭീരമായി നടത്തും. അകലങ്ങളിൽ ഇരുന്ന്, മനസ്സുകൊണ്ടു നമ്മൾ കൂട്ടംകൂടി  ആഘോഷിക്കും. ഒരു വർഷത്തെ അനുഭവങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ടവരാണു നമ്മൾ. ഈ സവിശേഷ സാഹചര്യത്തിൽ പ്രിയപ്പെട്ട കൂട്ടുകാരോട് എനിക്കു പ്രധാനമായും പറയാനുള്ളത് ഒരേയൊരു കാര്യമാണ്– ഒട്ടും പേടിക്കേണ്ടതില്ല, ഞങ്ങളെല്ലാവരും എല്ലാ സഹായത്തിനും ഒപ്പമുണ്ട്. ഈ കാലവും കടന്നു പോകും. അപ്പോൾ നമ്മൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേരും. ആ സമയം വരെ അധ്യാപകരും മുതിർന്നവരും പറയുന്നതു സന്തോഷത്തോടെ കേൾക്കാനും ഉൾക്കൊള്ളാനും നിങ്ങൾ ശ്രദ്ധിക്കണം. നിങ്ങൾക്ക് ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ

muhammed-haneef

ഓൺലൈനിലും ആക്ടീവ് ആകാം

എ.പി.എം. മുഹമ്മദ് ഹനീഷ്,  പ്രിൻസിപ്പൽ സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് 

സ്കൂളിന്റെ ആവേശത്തിരകളിൽ പഠിച്ചുല്ലസിക്കാൻ കഴിഞ്ഞ വർഷം കോവിഡ് നമ്മളെ അനുവദിച്ചില്ല. അധികം വൈകാതെ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നും നിങ്ങളുടെ കളിചിരികൾ കൊണ്ടു സ്കൂളുകൾ ആഹ്ലാദത്തിമിർപ്പിലേക്കു തിരിച്ചുവരുമെന്നുമാണു ഞങ്ങളുടെയെല്ലാം പ്രതീക്ഷ. അതുവരെ നമുക്കു പുതിയ രീതിയിലുള്ള ഡിജിറ്റൽ പഠനങ്ങളുമായി മുന്നോട്ടുപോകാം.  നല്ല നാളെയെക്കുറിച്ചുള്ള നല്ല പ്രതീക്ഷകളാണു നമ്മളെ മുന്നോട്ടു നയിക്കുന്നത്. 

ക്ലാസ് മുറികളിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ വിഷമങ്ങൾ മറന്ന് ഓൺലൈൻ കൂട്ടുകാരെയും ഓൺലൈൻ ടീച്ചർമാരെയും ചങ്ങാതിക്കൂട്ടത്തിന്റെ ഭാഗമാക്കാം. തെളിഞ്ഞ ചിന്തയും ചിട്ടയായ തയാറെടുപ്പും ജിജ്ഞാസ നിറഞ്ഞു നിൽക്കുന്ന മനസ്സും നമ്മുടേതാകട്ടെ. 

സാമൂഹിക അകലവും ശുചിത്വവും പാലിച്ച് ശാരീരിക ആരോഗ്യം സംരക്ഷിക്കണം. നല്ല ചിന്തകളും പ്രവൃത്തികളുമായി മാനസികാരോഗ്യത്തിലും ശ്രദ്ധവേണം. പുതിയ അധ്യയനവർഷം ചിട്ടയായ പഠനവും കൃത്യമായ പരീക്ഷകളും നിങ്ങളുടെ പ്രിയപ്പെട്ട ടീച്ചർമാരുടെ സ്നേഹാന്വേഷണങ്ങളും എല്ലാം മുറയ്ക്കു തന്നെ നടത്താൻ വിദ്യാഭ്യാസവകുപ്പ് തയാറായിക്കഴിഞ്ഞു.  അറിവിന്റെ ലോകത്തേക്കു മുന്നേറാൻ പ്രിയ കൂട്ടുകാരെ സ്വാഗതം ചെയ്യുന്നു

English summary : School opening and online class

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA