മേയ് മാസത്തിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

HIGHLIGHTS
  • മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ
miss-universe-andrea-meza
വിശ്വസുന്ദരി ആൻഡ്രിയ മെസ
SHARE

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ മേയ് മാസത്തിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

മേയ് 2.  കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് 99 സീറ്റ് നേടി. ബംഗാളിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് ഭൂരിപക്ഷം നേട‌ി. തമിഴ്നാട്ടിൽ ആകെയുള്ള 234ൽ ഡിഎംകെ സഖ്യം 160 സീറ്റ് നേടി. അസമിൽ ആകെയുള്ള 126 മണ്ഡലങ്ങളിൽ 75 സീറ്റുമായി ബിജെപി സഖ്യം ഭരണം നിലനിർത്തി. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിനു ജയം.  

∙മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ എം.പി.അബ്ദുസ്സമദ് സമദാനി (മുസ്ലിംലീഗ്) 1,14,615 വോട്ടകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.  

3. ടി.രബി ശങ്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി ഗവർണർ.

5. ബംഗാളിൽ മുഖ്യമന്ത്രിയായി മമത ബാനർജി അധികാരമേറ്റു. 

7. തമിഴ്നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസാമിയും സത്യപ്രതിജ്ഞ ചെയ്തു.

∙കായികരംഗത്തെ മികവിനുള്ള 2021ലെ ലോറസ് പുരസ്കാരം ടെന്നിസ് താരങ്ങളായ റാഫേൽ നദാലിനും നവോമി ഒസാകയ്ക്കും. 

8.  കാരവൻ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്റർ ഡോ. വിനോദ് കെ. ജോസ് ഹാർവഡ് റാഡ്ക്ലിഫ് ഇൻസ്റ്റിറ്റ്യൂട്ട് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2021–22 ലെ ജേണലിസം നോൺ ഫിക്‌ഷൻ വിഭാഗത്തിൽ 82,000 ഡോളർ (60 ലക്ഷം രൂപ) ഗ്രാന്റ് ലഭിക്കും. 

9. ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ കോർ സ്റ്റേജ് ഭാഗം ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു. 

10. അസമിൽ ഹിമന്ത ബിശ്വശർമ (ബിജെപി) മുഖ്യമന്ത്രിയായി അധികാരമേറ്റു.  

 ∙ജോസ് ജെ. കാട്ടൂർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ

12.  ഭക്ഷ്യ, കാർഷിക മേഖലയിലെ നൊബേൽ സമ്മാനമെന്ന് അറിയപ്പെടുന്ന ലോക ഭക്ഷ്യ സമ്മാനം, വേൾഡ് ഫുഡ് പ്രൈസ് 2021 (1.8 കോടി രൂപ) ട്രിനിഡാഡിലെ ഇന്ത്യൻ വംശജയായ പോഷക വിദഗ്ധ ഡോ. ശകുന്തള ഹരക്സിങ് തിൽസ്റ്റെഡിന്.

∙മാ‍ഞ്ചസ്റ്റർ സിറ്റിക്ക് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം 

15.  ചൈനയുടെ ചൊവ്വാ ദൗത്യം ടിയാൻവെൻ–1 ലാൻഡറിൽ നിന്ന് ‘ജൂറോങ്’ റോവർ വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. യുഎസിനു ശേഷം ചൊവ്വയിൽ വിജയകരമായി റോവർ ഇറക്കുന്ന ആദ്യ രാജ്യമായി ചൈന. 

∙ലോകത്തിലെ ഏറ്റവും പുരാതന ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ ഇംഗ്ലണ്ടിലെ എഫ്എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റി 1–0നു ചെൽസിയെ കീഴടക്കി. 

 16.  സൈബർ സുരക്ഷാ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള അസോചം ദേശീയ പുരസ്കാരം കേന്ദ്ര സർക്കാർ സ്ഥാപനമായ സി–ഡാക് തിരുവനന്തപുരം സീനിയർ ഡയറക്ടർ ആർ. അനന്തലക്ഷ്മി അമ്മാൾക്ക്. 

∙ഡിസി ബുക്സിന്റെ ഖസാക്കിന്റെ ഇതിഹാസം സുവർണ ജൂബിലി നോവൽ പുരസ്കാരം കിങ് ജോൺസിന്റെ ‘ചട്ടമ്പി ശാസ്ത്രം’ എന്ന നോവലിന് (ഒരു ലക്ഷം രൂപ).

17. മെക്സിക്കോയുടെ ആൻഡ്രിയ മെസ  വിശ്വസുന്ദരി(2020)

∙യുവേഫ ചാംപ്യൻസ് ലീഗ് വനിതാ ഫുട്ബോൾ ഫൈനലിൽ ബാർസിലോന ചെൽസിയെ 4–0ന് തോൽപിച്ചു. 

20. രണ്ടാം പിണറായി വിജയൻ മന്ത്രിസഭ അധികാരമേറ്റു. 

∙സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി വി.കെ. രാമചന്ദ്രനെ വീണ്ടും നിയമിച്ചു. അഡ്വക്കറ്റ് ജനറലായി കെ. ഗോപാലകൃഷ്‌ണ കുറുപ്പിനെയും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലായി 

ടി.എ. ഷാജിയെ‌യും നിയമിച്ചു. 

22. വി.ഡി. സതീശൻ  കേരളത്തിലെ പ്രതിപക്ഷ നേതാവ്.

∙സ്പാനിഷ് ലാ ലിഗ ഫുട്ബോൾ അത്‌ലറ്റിക്കോ മഡ്രിഡിന്. വല്ലദോലിദിനെ തോൽപിച്ചു.  

23. വയനാട് മാനന്തവാടിയിലെ കർഷകൻ എൻ.എം. ഷാജിക്ക് കേന്ദ്ര സർക്കാരിന്റെ ഇന്ത്യ ബയോഡൈവേഴ്സിറ്റി പുരസ്കാരം (2 ലക്ഷം രൂപ). 

24. ലീൽ  ക്ലബ്  ഫ്രഞ്ച് ലീഗ് വൺ  ഫുട്ബോൾ ജേതാക്കൾ.  

25. 15–ാം കേരള നിയമസഭയുടെ സ്പീക്കറായി  എം.ബി. രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. 

∙സിബിഐ ഡയറക്ടറായി സുബോധ് കുമാർ ജയ്സ്വാളിനെ നിയമിച്ചു. 

∙മുൻ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ.കെ.എം. ഏബ്രഹാമിനെ കേരളാ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. 

26. ഡിജിപി ടോമിൻ തച്ചങ്കരിക്കു സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻവെസ്റ്റിഗേഷൻ ) ആയി നിയമിച്ചു. 

27.  വിയ്യാറയലിനു യൂറോപ്പ ലീഗ് ഫുട്ബോൾ കിരീടം (11–10)

∙ഊർജ മേഖലയിലെ ഗവേഷണത്തിനുള്ള നൊബേൽ സമ്മാനമെന്ന് അറിയപ്പെടുന്ന ഈനി അവാർഡ് (എനർജി ഫ്രോണ്ടിയർ അവാർഡ്) 2020 ഭാരതരത്ന പ്രഫ. സി.എൻ.ആർ. റാവുവിന്.

28. സിറിയൻ പ്രസിഡന്റ് ബഷാർ അസദ് 95 % വോട്ട് നേടി നാലാം തവണയും അധികാരത്തിലെത്തി. 

29. സിആർപിഎഫ് തലവൻ കുൽദീപ് സിങ്ങിന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അധികച്ചുമതല. 

30. യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ചെൽസി ജേതാക്കൾ. 

കട്ടിക്കടലാസിലോ ചാർട്ട് പേപ്പറിലോ ചിത്രത്തിൽ കാണുന്നതുപോലെ ഗെയിം ബോർഡ് തയാറാക്കുക.           ഒരു വരിയിൽ 8 കള്ളികളോടെ  6 വരികളുള്ള ഒരു ചതുരം ആണു കളിക്കളമെന്നു കരുതുക. (സൗകര്യത്തിനനുസരിച്ച് എണ്ണം കൂട്ടാം.)

രണ്ട് അറ്റങ്ങളിലും ഓരോ ഗോൾ പോസ്റ്റും കാണാം. അവയോടെ ചേർന്ന് ഒരോ നിര കളങ്ങൾ നമ്പർ ഇട്ട് സൂചിപ്പിച്ചിരിക്കുന്നു. അതാണു  പെനൽറ്റി ഏരിയ. കളി തുടങ്ങുമ്പോൾ കളിക്കാർ നിൽക്കേണ്ട സ്ഥാനങ്ങളാണവ.  6 വീതം കളിക്കാരുള്ള 2  ടീമുകളാണു  കളിക്കുന്നത് എന്നു സങ്കൽപ്പിച്ച് രണ്ടു കളറുകളിലുള്ള  6 വീതം കരുക്കൾ തയാറാക്കണം. രണ്ടു കളറിൽ ഉള്ള 6 വീതം ബട്ടനുകൾ മതി. ഒപ്പം 1 മുതൽ 6 വരെയുള്ള സംഖ്യകൾ എഴുതിയ ഒരു സമചതുര കട്ടയും (ഡൈസ്). 

English summary: May news at a glance

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA