ADVERTISEMENT

1992ൽ  ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ഭൗമ ഉച്ചകോടിയിലാണ്  ജൂൺ 8 ലോക സമുദ്ര ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

∙ഇക്കൊല്ലത്തെ സമുദ്രദിനാചരണസന്ദേശം: THE OCEAN: LIFE AND LIVELIHOODS

∙ 1998 :ഐക്യരാഷ്ട്രസംഘടന രാജ്യാന്തര സമുദ്രവർഷമായി പ്രഖ്യാപിച്ചു 

∙ ഭൂമിയുടെ ഉപരിതലത്തിന്റെ 71% വ്യാപിച്ചുകിടക്കുന്ന ലവണാംശമുള്ള ജലാശയത്തെ (water body)  സമുദ്രം (ocean) എന്നു വിശേഷിപ്പിക്കാം

∙ ലവണാംശമുള്ള ജലാശയങ്ങളെ രണ്ടായി തിരിക്കാം: മഹാസമുദ്രങ്ങളും കടലുകളും 

∙സമുദ്രത്തിന്റെ ചെറുഭാഗങ്ങളാണ് കടലുകൾ (ഉദാ: അറബിക്കടൽ).   ഇവ കൂടുതലും കരകളുമായി ചുറ്റപ്പെട്ടു കിടക്കുന്നു. 

∙രണ്ടു കരകൾക്കിടയിലുള്ള സമുദ്രഭാഗത്തെ കടലിടുക്കുകൾ എന്നുവിളിക്കാം. (ഉദാ: മന്നാർ കടലിടുക്ക് ഇന്ത്യയുടെയും ശ്രീലങ്കയുടെയും ഇടയിലുള്ള ഭാഗമാണ്) 

 ∙3 അതിർത്തികളും  കരകളാൽ ചുറ്റപ്പെട്ട സമുദ്രഭാഗളാണ്  ഉൾക്കടലുകൾ.  (ഉദാ: ഗുജറാത്തിലെ കച്ച്, കമ്പാട്ട് എന്നീ സമുദ്രഭാഗങ്ങൾ)

∙ Oceanography – സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം.

∙വൻകരകൾ സമുദ്രത്തെ വേർതിരിക്കുന്നതിനനുസരിച്ച് കണക്കാക്കിയാൽ 5 മഹാസമുദ്രങ്ങളുണ്ട്. പസിഫിക്, അറ്റ്‌ലാന്റിക്, ഇന്ത്യൻ, ആർട്ടിക്, അന്റാർട്ടിക്. 

∙അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ഭൂമധ്യരേഖയ്‌ക്കു മുകളിലും താഴെയുമായി വിഭജിച്ച് സമുദ്രങ്ങളുടെ എണ്ണം ഏഴായി കണക്കാക്കുന്ന രീതിയുമുണ്ട്. ഭൂമധ്യരേഖയ്‌ക്കു മുകളിൽ വടക്കൻ അറ്റ്‌ലാന്റിക്കും വടക്കൻ പസിഫിക്കും താഴെ തെക്കൻ അറ്റ്‌ലാന്റിക്കും തെക്കൻ പസഫിക്കും . ഇതാണു സപ്തസാഗരം എന്ന സങ്കൽപത്തിന് അടിസ്ഥാനം.

പസിഫിക് സമുദ്രം

വിസ്തൃതികൊണ്ടും കൂടുതൽ ജലം ഉൾക്കൊള്ളുന്ന കാര്യത്തിലും സമുദ്രങ്ങളിൽ ഒന്നാം സ്ഥാനം. (സമുദ്രങ്ങളുടെ ആകെ വലുപ്പത്തിന്റെ  47%, ആകെ വെള്ളത്തിന്റെ  50% ). 1, 35, 663 കിലോമീറ്റർ തീരത്തോടും ചേർന്നുകിടക്കുന്നു. ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമായ മരിയാന ട്രെഞ്ച് പസിഫിക്ക് സമുദ്രത്തിലാണ്. മരിയാന ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ചാലഞ്ചർ ഡീപ് എന്ന ഭാഗത്തിന്  ഏതാണ്ട് 11 കി. മീ. താഴ്ചയുണ്ട്.

അറ്റ്‌ലാന്റിക് സമുദ്രം 

രണ്ടാമത്തെ വലിയ സമുദ്രം. പടിഞ്ഞാറുഭാഗത്ത് അമേരിക്കൻ വൻകരകളും കിഴക്ക് യൂറോപ്പ്, ആഫ്രിക്ക വൻകരകളുമാണ്. ശരാശരി ആഴം 3646 മീറ്റർ. ലോകത്തിലെ വൻനദികളിൽ മിക്കവയും വന്നു സംഗമിക്കുന്നത് അറ്റ്ലാന്റിക് സമുദ്രത്തിലാണ്. ഏറ്റവും തിരക്കേറിയ സമുദ്രപാത എന്ന പ്രത്യേകതയും ഈ സമുദ്രത്തിനുണ്ട്.  അറ്റ്‌ലാന്റിക്കിലെ ഏറ്റവും ആഴമുള്ള ഭാഗമാണ് പിർട്ടോറിക്ക കിടങ്ങ് (9.20 കി. മീ). അടിത്തട്ടിൽ 64,360 കിലോമീറ്റർ  നീളത്തിൽ വ്യാപിച്ചു കിടക്കുന്ന പർവതശൃംഖല അറ്റ്‌ലാന്റിക്കിന്റെ പ്രത്യേകതയാണ്. 

English summary: World ocean day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com