ADVERTISEMENT

വീടും വീട്ടുകാരും സ്കൂളും കൂട്ടുകാരും ഒക്കെയുള്ള നിങ്ങൾക്ക്, ഇതൊന്നും ഇല്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പറ്റുമോ..?  നിങ്ങൾ സമാധാനത്തോടും സുരക്ഷിതത്വത്തോടും  കൂടി വീട്ടിലും സ്കൂളിലും കഴിയുമ്പോൾ  ഇതിനൊന്നും സാധിക്കാത്ത  കുട്ടികളുണ്ടന്ന് അറിയാമോ..? ഒരു നേരം ഭക്ഷണം കഴിക്കാൻ യാചിക്കേണ്ടി വരുന്ന, എല്ലുമുറിയെ പണിയെടുക്കേണ്ട സാഹചര്യമുള്ള, ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ട അവസ്ഥയിലുള്ള  ലക്ഷക്കണക്കിനു കുട്ടികളുണ്ട്.  അവർക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ.?

 

കുട്ടികളുടെ എല്ലാത്തരം അവകാശങ്ങളെയും സന്തോഷങ്ങളെയും നശിപ്പിക്കുന്ന സാമൂഹിക വിപത്താണ് ബാലവേല. രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) യുടെ ആഭിമുഖ്യത്തിൽ 2002 മുതൽ ജൂൺ 12 രാജ്യാന്തര ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു. കുട്ടികളെക്കൊണ്ടു പണിയെടുപ്പിക്കുന്നതിന്റെ പ്രത്യാഘാതങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതാണ് ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യം. ജൂൺ 10–17 തീയതികളിലായുളള ‘പ്രവർത്തനവാരം’ (week of action)കൂടി ഉൾപ്പെട്ടതാണ് ഇത്തവണത്തെ   ദിനാചരണം. ബാലവേലനിർമാർജനത്തിൽ നേടിയ പുരോഗതിയും  ബാലവേലക്കെതിരായ സന്ദേശങ്ങളും വ്യക്തമാക്കുന്ന പ്രചരണങ്ങൾ നടക്കും.

 

കുഞ്ഞുങ്ങളല്ലേ ഞങ്ങളും കൂട്ടുകാർ ഒരു ബാലവേല വിരുദ്ധ പോസ്റ്റർ തയാറാക്കൂ. വരച്ചോ, ചിത്രങ്ങൾ വെട്ടി ഒട്ടിച്ച് കൊളാഷ് മാതൃകയിലോ തയാറാക്കാം. മുതിർന്നവരുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യൂ. #ManoramaHappyChild എന്ന ഹാഷ്ടാഗ് ചേർക്കണം.

 

English summary : World Day Against Child Labour 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com