ആട്ടിടയൻ കണ്ടെത്തിയ ആ വാഹനത്തിന്റെ അവശിഷ്ടങ്ങള്‍ : റോസ്‌വെല്ലിലെ നിഗൂഢത

HIGHLIGHTS
  • റോസ്‌വെൽ ഇന്നൊരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്
roseville-and-international-ufo-day
Representative image. Photo Credits; Denis Simonov/ Shutterstock.com
SHARE

കഥകളിലും സിനിമകളിലും നിഗൂഢത പരത്തി പറന്നുനടന്ന പറക്കുംതളികകൾ (യുഎഫ്ഒ–Unidentified Flying Object)  ഇപ്പോൾ യുഎസ് പാർലമെന്റിൽ പോലും ചർച്ചാവിഷയമാണ്. യുഎസിൽ കണ്ടെത്തിയ, എന്നാൽ വിശദീകരണം നൽകാൻ സാധിച്ചിട്ടില്ലാത്ത, ചില പറക്കൽ പ്രതിഭാസങ്ങളെക്കുറിച്ചു കഴിഞ്ഞദിവസം റിപ്പോർട്ടും പുറത്തുവന്നിരിക്കുകയാണ്. ജൂലൈ 2 രാജ്യാന്തര പറക്കും തളികദിനമാണ്. ഈ ദിനത്തിന് ഒരു പ്രത്യേകതയുണ്ട്.

1947ൽ യുഎസിലെ ന്യൂമെക്‌സിക്കോയിലെ റോസ്‌വെല്ലിൽ നടന്ന ചില വിചിത്ര സംഭവങ്ങളുടെ അനുസ്മരണമാണ് ഈ ദിനം. ആ വർഷം ജൂൺ ആദ്യവാരം പ്രദേശത്തു നിന്നു വില്യം ബ്രേസൽ എന്ന ആട്ടിടയൻ പ്രത്യേകതകളുള്ള ഏതോ വാഹനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. തുടർന്നു തളികയുടെ ആകൃതിയിൽ ഏതോ വസ്തു റോസ്‌വെല്ലിൽ വീണെന്ന് അമേരിക്കൻ സൈന്യം പത്രക്കുറിപ്പുമിറക്കി. അന്യഗ്രഹജീവികൾ ഭൂമിയിൽ വരുന്നുണ്ടെന്നും യുഎസിന് അതറിയാമെന്നുമുള്ള തരത്തിൽ ഇക്കാര്യം ചർച്ചയായി. 

പിന്നീടു ചർച്ചകൾ തണുത്തെങ്കിലും 1978ൽ ഇതെക്കുറിച്ച് സ്റ്റാൻടൺ ഫ്രീഡ്മാൻ എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഗവേഷണവും തുടർന്ന് ‘ദ് റോസ്‌വെൽ ഇൻസിഡെന്റ്’ എന്ന പേരിൽ എഴുതിയ പുസ്തകവും ഈ സംഭവത്തെ രാജ്യാന്തരതലത്തിൽ പ്രശസ്തമാക്കി. ഇന്നും യുഎഫ്ഒ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഏടാണു റോസ്‌വെൽ.

പിന്നീട്, തകർന്നു വീണതു കാലാവസ്ഥാ ബലൂണാണെന്നും അതല്ല പ്രോജക്ട് മൊഗൂൾ എന്ന തങ്ങളുടെ രഹസ്യ സൈനികപദ്ധതിയിലെ ബലൂണാണെന്നും യുഎസ് വിശദീകരണങ്ങൾ നൽകിയെങ്കിലും ഇന്നും ഇതൊരു നിഗൂഢതയായി തുടരുന്നു. സംഭവത്തെപ്പറ്റി സിനിമകളും നോവലുകളുമൊക്കെ പുറത്തിറങ്ങിയിട്ടുണ്ട്. റോസ്‌വെൽ ഇന്നൊരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

English summary: Roseville and international UFO day

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA