ADVERTISEMENT

ഒളിംപിക്സ് വിജയികൾക്ക് ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവരെ കൊണ്ട് സംസ്കൃതഭാഷയിൽ അഭിനന്ദനമറിയിക്കുകയാണ് തെക്കൻ ചിറ്റൂർ സെന്റ് മേരീസ് സ്കൂളിലെയും, വൈപ്പിൻ കർത്തേടം യുപി സ്കൂളിലെയും സംസ്കൃത ക്ലബുകൾ സംയുക്തമായി. 2020 ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയിൽ നിന്നും പങ്കെടുത്ത് രാജ്യത്തിന് അഭിമാനമായ വിജയം കരസ്ഥമാക്കിയ നമ്മുടെ പ്രിയ കായികതാരങ്ങൾക്ക്  സംസ്കൃത ഭാഷയിൽ അഭിനന്ദനം അറിയിക്കുന്നത് വഴി  സംസ്കൃതഭാഷയടെ പ്രചാരണം നടത്തുകയും കൂടിയാണ് ക്ലബ്ബിന്റെ ലക്ഷ്യം.         

 

ജീവിതത്തിലെ വിവിധ മേഖലയിലുള്ളവരെ സംസ്കൃതഭാഷയിൽ അഭിനന്ദനം പറയിപ്പിച്ചതിലൂടെ ഭാഷയുടെ ജനകീയത വർദ്ധിപ്പിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. പരിപാടിയുടെ ഉദ്ഘാടനം  പ്രൊഫസർ എം കെ സാനു മാഷ് നടത്തുകയും, വിഡിയോയുടെ സ്വിച്ച്​ഓൺ കർമ്മം നിർവ്വഹിക്കുകയും ചെയ്തു, തുടർന്ന് അദ്ദേഹവും സംസ്കൃത ഭാഷയിൽ അഭിനന്ദനം അറിയിച്ചു, ഭാഷയുടെ പ്രചാരത്തിന് വ്യത്യസ്തവും, തികച്ചും മാതൃകാപരവുമായ പരിപാടിയാണെന്ന് അദ്ദേഹമഭിപ്രായപ്പെട്ടു. 

 

തുടർന്ന് കൊച്ചിയുടെ ബഹുമാന്യനായ മേയർ അഡ്വക്കേറ്റ് എം.അനിൽകുമാർ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ഓമന എം പി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.എൻ. എക്സ് ആൻസലാം, വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി ജനറൽ മാനേജർ റവ.ഫാ.മൈക്കിൾ ഡിക്രൂസ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അസി.പ്രൊഫസർ ശ്രീമതി ലക്ഷ്മി ശങ്കർ, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പല പ്രമുഖരും  സംസ്കൃത ഭാഷയിൽ ആശംസകൾ നേരുകയും ചെയ്തു. രണ്ട് വിദ്യാലയങ്ങളിലും അധ്യാപകരും കുട്ടികളും കുടുംബാംഗങ്ങളും, ഡോക്ടർമാർ, നേഴ്സുമാർ, അഡ്വക്കേറ്റുമാർ, വിവിധ തൊഴിലാളികൾ തുടങ്ങിയ സമൂഹത്തിലെ എല്ലാ മേഖലയിൽ നിന്നുള്ളവരും സംസ്കൃതഭാഷയിൽ ഒളിമ്പിക്സ് വിജയികൾക്ക് അഭിനന്ദനം അറിയിച്ചു.

 

സെന്റ് മേരീസ് യുപി വിദ്യാലയത്തിലെ അധ്യാപകനും സംസ്കൃത അധ്യാപക ഫെഡറേഷൻ എറണാകുളം ജില്ല പ്രസിഡന്റുമായ ശ്രീ അഭിലാഷ് ടി പ്രതാപ് , അദ്ദേഹത്തിന്റെ പത്നിയും, വൈപ്പിൻ സേക്രഡ് ഹാർട്ട് യുപി വിദ്യാലയത്തിലെ അധ്യാപികയുമായശ്രീമതി ശാരി ദാസ് എന്നിവരാണ് ഈ പരിപാടിക്ക്  നേതൃത്വം നൽകിയത്. സെൻറ്മേരിസ് വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ശ്രീ ആൻറണി വിഎക്സ്, സേക്രഡ് ഹാർട്ട് യുപി വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി ജയ ജോസഫ്, രണ്ട് വിദ്യാലയത്തിലെയും എല്ലാ അധ്യാപകരും, പി ടി എ യുടേയും പൂർണ്ണ പിന്തുണയോടെ  പരിപാടി പ്രാവർത്തികമാക്കിയത്. 

 

English summary : Sanskrit promotion campaign and olympic winners

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com