പതിനാറാം വയസ്സിൽ അധ്യാപിക; 40,000 കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ച് തങ്കമണി ടീച്ചർ

HIGHLIGHTS
  • ബാലവാടി അങ്കണവാടിയായപ്പോഴും അധ്യാപികയായി തങ്കമണി തുടർന്നു
life-story-of-anganwadi-teacher-thankamani
ടി.എ.തങ്കമണി
SHARE

കുറുപ്പംപടി∙ പതിനാറാം വയസ്സിൽ അധ്യാപികയായ ടി.എ.തങ്കമണി നാലര പതിറ്റാണ്ടായി ജീവിക്കുന്നത് പിഞ്ചു കുട്ടികൾക്കൊപ്പമാണ്. അശമന്നൂർ പഞ്ചായത്തിലെ  ഓടക്കാലി 104-ാം നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് ഏക്കുന്നം പുറംചിറ തങ്കമണി (62).  45 വർഷമായി ഒരേ അങ്കണവാടിയിൽ അധ്യാപികയായ ഇവരിൽ നിന്ന് ആദ്യാക്ഷരം പഠിച്ചവരാണ് പ്രദേശത്തെ മൂന്നു തലമുറ. 1977 ജൂൺ 1 ന് ഓടക്കാലി ഗവ.ഹൈസ്കൂളിനു  സമീപം പ്രവർത്തനം ആരംഭിച്ച ബാലവാടിയിലാണ് തങ്കമണി  ജോലിയിൽ പ്രവേശിച്ചത്.  അന്നു വയസ്സ് 16. 10-ാം ക്ലാസ്സ് ജയിക്കാത്തവരെയാണ് അന്നു ബാലവാടി അധ്യാപകരായി നിയമിച്ചിരുന്നത്. തങ്കമണി പത്താം ക്ലാസ്സ് ജയിച്ചിരുന്നു. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനു പോകാൻ സാമ്പത്തിക ശേഷയില്ലാത്തതിനാൽ തങ്കമണി ബാലവാടി അധ്യാപികയായി. 6 മാസം ശമ്പളമുണ്ടായില്ല. ബാലവാടി നടത്തിപ്പിന് 25 രൂപ ബ്ലോക്കിൽ നിന്നു നൽകും. 

പിന്നീട് 25 രൂപ  ശമ്പളം ലഭിച്ചു തുടങ്ങി. 2000ൽ ബാലവാടി  അങ്കണവാടിയായപ്പോഴും  അധ്യാപികയായി തങ്കമണി തുടർന്നു. 11500 രൂപയാണ് ഇപ്പോൾ ശമ്പളം. അങ്കണവാടിയിൽ  നിലവിൽ 13 കുട്ടികളുണ്ട്. ഇതുവരെ 40000 കുട്ടികളെ ആദ്യാക്ഷരം പഠിപ്പിച്ചു. സാമ്പത്തിക നേട്ടമല്ല, അധ്യാപനത്തിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് പ്രധാനം. തന്റെ ശിക്ഷണത്തിൽ  ഹരിശ്രീ കുറിച്ച നാട്ടുകാരായ പലരും ഇന്ന് ഉന്നത സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നത് കാണാൻ കഴിയുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് ടീച്ചർ പറയുന്നു. കോവിഡ് പ്രതിസന്ധിമൂലം 2 അധ്യയന വർഷമായി കുട്ടികൾ വരുന്നില്ലായെന്നതാണ് സങ്കടം. ഓൺലൈൻ വഴിയാണ് അധ്യാപനം.  2022 ഏപ്രിൽ 30ന് വിരമിക്കും. അശമന്നൂർ പഞ്ചായത്ത് 6-ാം വാർഡ് ജാഗ്രതാ സമിതി അംഗമായ ഇവർ റാപ്പിഡ് റെസ്പോൺസ് ടീം അംഗവുമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്. അയ്യപ്പൻ ആണ് ഭർത്താവ്. സുരേഷ്, സുധീഷ് എന്നിവരാണ്  മക്കൾ.

English summary: Life story of anganwadi teacher Thankamani

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA