തുടക്കത്തിലേ ഉറപ്പാക്കാം നല്ലാഹാരം: പോഷകാഹാര വാരം

HIGHLIGHTS
  • ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1 - 7 )
national-nutrition-week-2021
Representative image. Photo Credits; Elena Nichizhenova/ Shutterstock.com
SHARE

വയറു നിറയെ നല്ല ഭക്ഷണം എന്ന് കേൾക്കാൻ സുഖമുണ്ടല്ലേ. ഇഷ്ടം പോലെ ആഹാരം കഴിക്കാൻ കിട്ടുന്നവർക്ക് ഇത് സന്തോഷം തന്നെയാണ്. പക്ഷേ നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് കുട്ടികളാണ് പട്ടിണിയിൽ കഴിയുന്നത്. അരവയർ നിറയ്ക്കാൻ പോലും കഷ്ടപ്പെടുന്ന ഇവർക്ക് പോഷക ഗുണമുള്ള ആഹാരം എവിടെ കിട്ടാനാണ്?

ഈ സാഹചര്യത്തിലാണ് 1982 മുതൽ കേന്ദ്രസർക്കാർ ദേശീയ പോഷകാഹാര വാരം (സെപ്റ്റംബർ 1 - 7 ) ആചരിക്കാൻ തുടങ്ങിയത്.

തുടക്കത്തിലേ ശ്രദ്ധിക്കാം

Feeding smart right from start അതായത് തുടക്കത്തിലേ ആരോഗ്യഭക്ഷണം ശീലമാക്കാം എന്നതാണ് ഇക്കൊല്ലത്തെ പോഷക വാര വിഷയം. കുഞ്ഞ് ഗർഭവസ്‌ഥയിൽ ആയിരിക്കുമ്പോൾ മുതൽ ശാരീരിക, മാനസിക വളർച്ചയ്ക്കും ക്ഷമതയ്ക്കും വേണ്ട ഭക്ഷണം ഉറപ്പാക്കാനാണ് ഇത്‌ ആഹ്വാനം ചെയ്യുന്നത്. എല്ലാവർക്കും പോഷകാഹാരം എത്തിക്കാനുള്ള പോഷൻ അഭിയാൻ പദ്ധതിക്കും കേന്ദ്രം 2018ൽ തുടക്കമിട്ടു.

ലക്ഷ്യങ്ങൾ ഇവയാണ്

1. കുട്ടികളുടെ ഉൾപ്പെടെ ആഹാര നിലവാരം ഉറപ്പുവരുത്തുക.

2. പോഷകാഹാരക്കുറവ് കാരണമുള്ള മരണങ്ങൾ കുറയ്ക്കുക

3. ഗർഭിണികൾക്ക് പോഷകാഹാരം നൽകുന്നത് വഴി നവജാതശിശുക്കളെ ആരോഗ്യമുള്ളവരാക്കുക.

4. വളരുന്ന പ്രായത്തിൽ അത്യാവശ്യമായ എല്ലാ പോഷകങ്ങളും കിട്ടാൻ നടപടിയെടുക്കുക

5. ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയും ജീവിതശൈലീ രോഗങ്ങൾ കുറയ്ക്കുകയും ചെയ്യുക.

കുട്ടികൾക്ക് എന്തു ചെയ്യാം

ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ ആഹാരമാകും പലർക്കും ഇഷ്ടം. എന്നാൽ ഇവ കഴിക്കുന്നത് നല്ലതല്ലെന്നും പല രോഗങ്ങൾക്കും കാരണമാകുമെന്നും തിരിച്ചറിയണം. പച്ചക്കറികളും ഇലവർഗങ്ങളും പഴങ്ങളും മീനും മുട്ടയും ഉൾപ്പെട്ട സമീകൃത ആഹാരം കഴിക്കുമെന്നു പോഷകവാരത്തിൽ പ്രതിജ്ഞയെടുക്കാം. മാംസാഹാരവും പോഷകമുള്ളതാണ്. എന്നാൽ മിതമായി കഴിക്കാനും റെഡ് മീറ്റ് നിയന്ത്രിക്കാനും ശ്രദ്ധിക്കണം.

പോഷകാഹാരം കിട്ടാതെ വിഷമിക്കുന്നവരെ കണ്ടെത്തുകയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹായത്തോടെ അവരെ സഹായിക്കുകയും ചെയ്താലോ? പോഷകാഹാരക്കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ ഏതെല്ലാം? കേരളത്തിൽ ഇത്തരം പ്രശ്നങ്ങൾ മൂലം കുട്ടികൾ മരിച്ച സംഭവങ്ങൾ ഉണ്ടോ? എന്നിവ കണ്ടെത്തി അധ്യാപകരുടെ സഹായത്തോടെ ഒരു പ്രോജക്ടും തയാറാക്കാം.

English summary : National nutrition week 2021

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA