ഒരു ടണ്ണിലേറെ ഭാരം, റഫ്രിജറേറ്ററിനേക്കാൾ വലുപ്പം: ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്കിന് ഇന്ന് 65

HIGHLIGHTS
  • 50 ഡിസ്കുകളുള്ള ഈ സംവിധാനത്തിനു പരമാവധി ശേഷി 5 എംബി ആയിരുന്നു
first-hard-disk-in-the-world
SHARE

ലോകത്തിലെ ആദ്യ ഹാർഡ് ഡിസ്ക് ഐബിഎം 1956ൽ പുറത്തിറക്കിയത് ഐബിഎം 305 റാമാക് (റാൻഡം ആക്സസ് മെതേഡ് ഓഫ് അക്കൗണ്ടിങ് ആൻഡ് കൺട്രോൾ) എന്ന പേരിലാണ്. ഒരു ടണ്ണിലേറെ ഭാരവും റഫ്രിജറേറ്ററിനേക്കാൾ വലുപ്പവുമുണ്ടായിരുന്നു റാമാക്കിന്. മാഗ്നെറ്റിക് പെയിന്റ് പൂശിയ 50 ഡിസ്കുകൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയതായിരുന്നു ആ ഹാർഡ് ഡിസ്കിന്റെ രൂപഘടന.

24 ഇഞ്ച് ആയിരുന്നു ഡിസ്കുകളുടെ വ്യാസം. ഓരോ ഡിസ്കിലേക്കും ഘടിപ്പിച്ച  മെക്കാനിക്കൽ ആം എന്ന ചെറു സംവിധാനമാണു വിവരങ്ങൾ എഴുതിച്ചേർക്കുകയും വായിച്ചെടുക്കുകയും ചെയ്യുന്നത്. 50 ഡിസ്കുകളുള്ള ഈ സംവിധാനത്തിനു പരമാവധി ശേഷി 5 എംബി ആയിരുന്നു. അതായത് ഇന്നത്തെ ഒരു പാട്ട് (ശബ്ദം മാത്രം) സൂക്ഷിക്കാൻ കഴിയും. 750 ഡോളറിനാണ് ഒരു മാസത്തേക്ക് ഈ ഹാർഡ് ഡിസ്ക് ഡ്രൈവ് വാടകയ്ക്കു നൽകിയിരുന്നത്.

English summary: First hard disk in the world

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA