2500 വിദ്യാർഥികൾക്ക് തളിര് സ്കോളർഷിപ്

HIGHLIGHTS
  • 2500 കുട്ടികൾക്കായി ആകെ 16 ലക്ഷം രൂപ സ്കോളർഷിപ് നൽകും
thaliru-scholarship-for-school-students
Representative image. Photo Credits; ITTIGallery/ Shutterstock.com
SHARE

കേരള സർക്കാർ സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനമായ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.സംസ്ഥാനത്തൊട്ടാകെ 2500 കുട്ടികൾക്കായി ആകെ 16 ലക്ഷം രൂപ സ്കോളർഷിപ് നൽകും.  ഓരോ ജില്ലയിലും ചുരുങ്ങിയത് 60 കുട്ടികൾക്ക് 1000രൂപയും 100 കുട്ടികൾക്ക് 500രൂപയും സ്കോളർഷിപ് ലഭിക്കും. സംസ്ഥാനതല വിജയികൾക്ക് 10000, 5000, 3000 എന്നിങ്ങനെയും സമ്മാനം ഉണ്ട്. മലയാള ഭാഷ, സാഹിത്യം, ബാലസാഹിത്യം, ചരിത്രം, പൊതുവിജ്ഞാനം, ആനുകാലികസംഭവങ്ങൾ  തുടങ്ങിയവയെ ആസ്പദമാക്കിയാകും പരീക്ഷയുടെ ചോദ്യങ്ങൾ. 2022 ജനുവരിയിലാകും ജില്ലാതല പരീക്ഷ.

സ്കൂളുകൾക്കും  സമ്മാനം

100 റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സ്കൂളുകൾക്ക് 1000രൂപയുടെ ബാലസാഹിത്യ പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് ലഭിക്കും

അവസാന തീയതി 31

അപേക്ഷിക്കേണ്ട അവസാന തീയതി– ഒക്ടോബർ 31.

https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് മാസികയുടെ വരിസംഖ്യയായ 200രൂപയാണ് രജിസ്ട്രേഷൻ ഫീസ്. റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും 2022ജനുവരി മുതൽ ഡിസംബർവരെ മാസിക ലഭിക്കും. 

കൂടുതൽ വിവരങ്ങൾക്ക് : 

8547971483, 0471-2333790

English summary : Thaliru scholarship for school students

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA