മക്റാന മാർബിൾ കൊണ്ട് നിർമിച്ച താജ്മഹലും വിക്ടോറിയ മെമ്മോറിയലും : ശിലകളെ അറിയാം

HIGHLIGHTS
  • ധാതുക്കളുടെയോ ധാതുസമാന പദാർഥങ്ങളുടെയോ പ്രകൃത്യായുള്ള സഞ്ചയമാണ് ശില
PTI8_22_2017_000025A
SHARE

ചുറ്റുമൊന്നു കണ്ണോടിക്കൂ. എത്രയിനം ശിലാരൂപങ്ങളാണ് അല്ലേ? ശാസ്ത്രീയമായി പറഞ്ഞാൽ, ‘ധാതുക്കളുടെയോ ധാതുസമാന പദാർഥങ്ങളുടെയോ (minerals or mineraloids)  പ്രകൃത്യായുള്ള സഞ്ചയമാണ് ശില. സിലിക്കേറ്റ് ധാതുക്കളാണ് ശിലാരൂപീകരണത്തിനു പ്രധാന പങ്കുവഹിക്കുന്നവ. അതിനുശേഷം മാത്രമേ ഓക്സൈഡുകൾക്കും കാർബണേറ്റുകൾക്കും ഫോസ്ഫേറ്റുകൾക്കും സൾഫേറ്റുകൾക്കുമൊക്കെ സ്ഥാനമുള്ളൂ...

വിവിധയിനം ശിലകൾ

ഉത്ഭവത്തിന്റെ അടിസ്ഥാനത്തിൽ ആഗ്നേയശിലകൾ (Igneous rocks), അവസാദ ശിലകൾ (Sedimentary rocks), കായാന്തരിത ശിലകൾ (Metamorphic rocks) എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നുവെന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടാകും. ഭൂമിയുടെ ഉള്ളറയിലെ ശിലാദ്രവമായ മാഗ്മ നേരിട്ടു തണുത്തുറഞ്ഞു രൂപംകൊള്ളുന്ന ആഗ്നേയശിലകൾ, ഭൂമിയുടെ നൈസർഗിക ഘടകങ്ങളിൽനിന്നും രൂപംകൊണ്ടവയാണെന്നു വ്യക്തം. അതിനാൽ, ഇവയെ പ്രാഥമിക ശിലകൾ (Primary rocks) എന്നും മറ്റു പലവിധ പ്രവർത്തനങ്ങളിലൂടെ രൂപംകൊള്ളുന്നവയായതിനാൽ മറ്റു രണ്ടുതരം ശിലകളെ ദ്വിതീയ ശിലകൾ (Secondary rocks) എന്നുമാണ് വിളിക്കപ്പെടുന്നത്.

മാഗ്മയും ലാവയും

ഉരുകിയ പാറയായ മാഗ്മ, ഭൂമിക്കടിയിലെ അറകളിൽ അഥവാ chambersൽ ശേഖരിക്കപ്പെടുന്നു. അഗ്നിപർവത സ്ഫോടനങ്ങളിലൂടെ പുറത്തേക്കുവന്ന് ഇതിന്റെ ബാഹ്യരൂപമായ ‘ലാവ’യായി മാറ്റുന്നു. ഘടനാപരമായ വ്യത്യാസങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ പഠനസൗകര്യത്തിനായി ഇവയെ ഒന്നായി പരിഗണിക്കുന്നു. പക്ഷേ, ലാവയുടെ വ്യത്യസ്ത രാസഘടനയുടെ അടിസ്ഥാനത്തിൽ ഫെൽസിക് ലാവ, മാഫിക് ലാവ, ഇടത്തരം ലാവ എന്നിങ്ങനെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഭൗമാന്തർഭാഗത്ത് കാണപ്പെടുന്ന ആഗ്നേയശിലകളാണ് ആന്തരാഗ്നേയ ശിലകൾ (Intrusive igneous rocks). ഇവയിലെ ധാതുപരലുകൾ (mineral crystals) വലുപ്പമുള്ളവയായിരിക്കും. കാരണം, വളരെ സാവധാനത്തിലാണ് തണുത്തുറയുന്നത്. എന്നാൽ ഭൗമോപരിതലത്തിൽ കാണപ്പെടുന്ന ആഗ്നേയശിലകളായ ബാഹ്യാഗ്നേയ ശിലകളാകട്ടെ (Extrusive igneous rocks) വലുപ്പം കുറഞ്ഞ പരലുകളോടു കൂടിയവയും പരുപരുത്ത പ്രതലമുള്ളവയുമായിരിക്കും. പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസത്താലും, അവയിലെ വാതകങ്ങൾ അന്തരീക്ഷത്തിലേക്കു നഷ്ടപ്പെടുന്നതിനാലുമാണിത്. ഗ്രാനൈറ്റ്, ഗ്രാനോ ഡയറൈറ്റ്, സയനൈറ്റ്, ഡയറൈറ്റ്, ഗ്യാബ്രോ തുടങ്ങിയവയാണ് പ്രധാന ആഗ്നേയ ശിലകൾ.

ലാബിൽ  ശില

മാഗ്മയിൽ നിന്നും ശിലകളുണ്ടാകുന്ന 'Crystallizationനെ വ്യക്തമാക്കിത്തന്നത് നോർമൻ എൽ. ബവൻ എന്ന കാനഡക്കാരനായ ശിലാ ശാസ്ത്രജ്ഞനാണ്. പാറ പൊടിച്ച് ഉരുക്കി കൃത്രിമ മാഗ്മയുണ്ടാക്കി, തണുപ്പിക്കാനനുവദിച്ചുള്ള പരീക്ഷണങ്ങളിലൂടെയാണ് അദ്ദേഹമിത് സാധ്യമാക്കിയത്.

ശിലകളുടെ ശാസ്ത്രീയ പഠനം

ശിലാശാസ്ത്രം അഥവാ ട്രോളജി(Petrology)യാണ് ശിലാസംബന്ധിയായ ശാസ്ത്രീയ പഠനശാഖ. ധാതുശാസ്ത്രം (Mineralogy), പെട്രോഗ്രഫി, ഭൗമരസതന്ത്രം (Geochemistry) തുടങ്ങിയവയെല്ലാം ഇതുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകളാണ്.

താജ്മഹലും വിക്ടോറിയ മെമ്മോറിയലും

ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിന്റെയും കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിന്റെയും നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത് കായന്തരിത ശിലയായ മക്റാന മാർബിളാണ് (White Makrana Marble). രാജസ്ഥാനിലെ മക്റാനിയിൽനിന്നു ഖനനം ചെയ്യുന്നതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്. ഇന്റർനാഷനൽ യൂണിയൻ ഓഫ് ജിയോളജിക്കൽ സയൻസസ് ഇതിനെ പൈതൃക പട്ടികയിൽ (Global Heritage Stone Resource) ഉൾപ്പെടുത്തിയിട്ടുണ്ട്.

അവസാദശിലാ രൂപീകരണം

ഭൂമിയുടെ ഉപരിതലത്തിലുള്ള ശിലകൾക്ക് നദികൾ, കാറ്റ്, ഹിമാനികൾ തുടങ്ങിയവയുടെ പ്രവർത്തനഫലമായി അപക്ഷയം (weathering) സംഭവിക്കുന്നു. അങ്ങനെ അവ അവസാദങ്ങൾ (sediments) ആയി മാറി, നിക്ഷേപിക്കപ്പെട്ട് ദൃഢീകരിക്കപ്പെടുന്ന പ്രവർത്തനമാണ് അവസാദീകരണ പ്രവർത്തനം (Sedimentation). ഇത്തരത്തിലുണ്ടാകുന്ന ശിലകളാണ് അവസാദശിലകൾ (Sedimentary rocks). ശിലാപക്ഷയം, കടത്തൽ (Transportation), നിക്ഷേപിക്കൽ, ശിലാവൽക്കരണം (Lithefication) എന്നീ നാലു ഘട്ടങ്ങളാണ് അവസാദീകരണ പ്രവർത്തനത്തിനുള്ളത്. ഇവ ഉത്ഭവിക്കുന്ന പ്രക്രിയയെ അടിസ്ഥാനമാക്കി അവസാദശിലകളെ വർഗീകരിച്ചിട്ടുണ്ട്.ചുണ്ണാമ്പുകല്ല്, ചോക്ക്, ഊലൈറ്റ്, ഡോളമൈറ്റ് തുടങ്ങിയവ അവസാദശിലകൾക്ക് ഉദാഹരണങ്ങളാണ്.

കായന്തരീകരണം

മർദത്തിന്റെയും താപത്തിന്റെയും രാസദ്രവങ്ങളുടെയും പ്രവർത്തനഫലമായി ശിലകൾക്കു സംഭവിക്കുന്ന രൂപമാറ്റമാണ് കായാന്തരീകരണം. ഈ പ്രവർത്തനഫലമായി രൂപപ്പെടുന്ന ശിലകൾ കായാന്തരിതശിലകളും. 

മൂലശിലാഘടകത്തിന്റെയും ധാതുക്കളുടെ സാന്നിധ്യത്തിന്റെയും ശിലകളുടെ അംഗസംയോഗത്തിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് കായാന്തരിതശിലകൾക്കു വിവിധ നാമങ്ങൾ നൽകിയിരിക്കുന്നത്. സ്ലേറ്റ്, ഷിസ്റ്റുകൾ, നൈസ്സുകൾ, ചാർണക്കെറ്റ്, മാർബിൾ തുടങ്ങിയവ കായാന്തരിക ശിലകൾക്ക് ഉദാഹരണങ്ങളാണ്.

English summary: Types of rocks, characteristics and formation

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മരക്കാർ കാവലിന് ഭീഷണിയാകുമോ? | Nithin Renji Panicker | Ranjin Raj | Rachel David

MORE VIDEOS
FROM ONMANORAMA