ADVERTISEMENT

ഇന്നത്തെ ഇന്റർനെറ്റിന്റെ മുൻഗാമി അർപാനെറ്റ് (ARPANET) യാഥാർഥ്യമായിട്ട് 52 വർഷങ്ങൾ. 1969 ഒക്ടോബർ 29നായിരുന്നു യുഎസിലെ 4 യൂണിവേഴ്സിറ്റികളിലെ കംപ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് അർപാനെറ്റ് ശൃംഖല വികസിപ്പിച്ചത്. അഡ്വാൻസ്ഡ് റിസർച് പ്രോജക്ട്സ് ഏജൻസി നെറ്റ്‌വർക് (Advanced Research Projects Agency Network) എന്നതിന്റെ ചുരുക്കെഴുത്താണ് അർപാനെറ്റ്. ഇന്നത്തെ ഇന്റർനെറ്റിന്റെ അടിസ്ഥാനമായ പാക്കറ്റ് സ്വിച്ചിങ്, ടിസിപി/ഐപി (TCP/IP) പ്രോട്ടോക്കോൾ എന്നിവ ആദ്യമായി ഉപയോഗിച്ചത് അർപാനെറ്റ് ആണ്.

ദൂരെയുള്ള കംപ്യൂട്ടറുകളുമായി ആശയവിനിമയം നടത്തുന്ന സാങ്കേതിക വിദ്യയെന്ന 1966ൽ രൂപപ്പെട്ട ആശയത്തിന്റെ പ്രായോഗിക രൂപമായിരുന്നു അർപാനെറ്റ്. 1969ൽ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിച്ചു ശൃംഖല രൂപീകരിച്ചെങ്കിലും 1970ലാണു നെറ്റ്‌വർക് കൺട്രോൾ സംവിധാനങ്ങൾ വികസിപ്പിച്ചതും തുടർന്ന് ഇ–മെയി‍ൽ അയയ്ക്കാനുള്ള സോഫ്റ്റ്‌വെയർ നിർമിച്ചതും. അമേരിക്കൻ പ്രതിരോധ വകുപ്പിനു കീഴിൽ, സൈനിക ആവശ്യങ്ങൾക്കും ഗവേഷണ ആവശ്യങ്ങൾക്കുമാണ് ഈ നെറ്റ്‍വർക് ആദ്യം ഉപയോഗിച്ചിരുന്നത്.

English summary : The advanced research projects agency network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com