ADVERTISEMENT

പലകാര്യങ്ങൾ ഒരേ സമയം ചെയ്യുന്ന ‘മൾട്ടി ടാസ്കിങ്’ വ്യക്തികളാവുക എന്നതല്ല, എല്ലാ കാര്യങ്ങൾക്കും കൃത്യമായ സമയം നീക്കിവയ്ക്കുക, അവ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ്. ഇതിനുള്ള ഒരു വിദ്യ കൂടി പറഞ്ഞു തരാം. കൂട്ടുകാർ ഡ്വൈറ്റ് ഡി. ഐസനോവറെക്കുറിച്ചു കേട്ടിട്ടുണ്ടോ? അമേരിക്കയുടെ 34–ാം പ്രസിഡന്റായിരുന്നു ഐസനോവർ. അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന ടൈം മാനേജ്മെന്റ് തത്വമാണ് ‘ഐസനോവർ മാട്രിക്സ്’. എല്ലാ ജോലികളും നാലു വിഭാഗങ്ങളായി നമുക്കു തരംതിരിക്കാം എന്നാണ് ഈ തത്വം പറയുന്നത്. അവയിങ്ങനെ: 

 

1) ഒരേ സമയം പ്രാധാന്യമുള്ളതും പെട്ടെന്നു ചെയ്യേണ്ടതുമായ ജോലികൾ

2) പ്രാധാന്യമുള്ളതും എന്നാൽ പെട്ടെന്നു ചെയ്യേണ്ടതില്ലാത്തതുമായ ജോലികൾ 

3) വലിയ പ്രാധാന്യമില്ലെങ്കിലും പെട്ടെന്നു ചെയ്യേണ്ട ജോലികൾ. 

4) പ്രാധാന്യമില്ലാത്തതും പെട്ടെന്നു ചെയ്യേണ്ടതില്ലാത്തതുമായ ജോലികൾ. 

time-management-tips-by-former-us-president-dwight-d-eisenhower1

ഇതിൽ ആദ്യത്തെ വിഭാഗം ജോലികൾ അപ്പപ്പോൾ തന്നെ ചെയ്യണം. ഉദാ: ക്ലാസിൽ അധ്യാപകൻ പറയുമ്പോൾ നോട്ട് എഴുതിയെടുക്കുന്നത്. 

രണ്ടാമത്തെ വിഭാഗം ജോലികൾക്കായി ഒരു സമയം കുറിച്ചു വയ്ക്കാം. ഉദാ: ഓരോ ദിവസത്തെയും ഗൃഹപാഠങ്ങൾ.

മൂന്നാമത്തെ വിഭാഗം ജോലികൾക്കായി വേണമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടാം. ഉദാ: പഠനസ്ഥലം വൃത്തിയാക്കൽ. 

നാലാമത്തെ വിഭാഗം ജോലികൾ ചെയ്ത് സമയം കളയരുത്. ഉദാ: പരീക്ഷാ കാലങ്ങളിൽ ടിവി കണ്ടു കൊണ്ടിരിക്കുക. 

ഓരോ വിഭാഗത്തിലും ചെയ്യേണ്ട ജോലികൾ ഇനിയും കൂട്ടുകാർ കണ്ടെത്തി എഴുതൂ. 

ഈ തന്ത്രങ്ങളെല്ലാം ഉപയോഗിച്ചാവട്ടെ നമ്മുടെ പഠനവും ജീവിതവും..ഓൾ ദ് ബെസ്റ്റ്! 

English summary : Time management tips by former US president Dwight D Eisenhower

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com