ക്രിസ്മസ് ആപ്പൂപ്പന്റെ താമസമെവിടെയാണന്നറിയാമോ?; സാന്തയ്ക്കു കത്തയ്ക്കാൻ കൊതിയുണ്ടോ?

letter-to-santa
SHARE

സാന്താക്ലോസിന്റെ നാടായ ഫിൻലൻഡിലെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാണ്. ലാപ്‌ലാൻഡ് മേഖലയിലെ ‘കോർവാതോൻതുറി’യിലാണു ക്രിസ്മസ് അപ്പൂപ്പന്റെ താമസം എന്നാണു പറയപ്പെടുന്നത്. നവംബറിൽ മഞ്ഞുപുതപ്പിനാൽ മൂടപ്പെടുന്ന സാന്താഗ്രാമത്തിൽ സൂര്യന്റെയും പകലിന്റെയും സാന്നിധ്യം കുറവാണു ക്രിസ്മസ് നാളുകളിൽ.

സാന്താഗ്രാമത്തിലേക്ക് ഓരോവർഷവും അൻപതിനായിരത്തോളം സന്ദർശകരാണ് എത്തിച്ചേരുന്നത്. സാന്തായെയും അദ്ദേഹത്തിനു പ്രിയപ്പെട്ട റെയിൻഡീയറുകളെയും മനം കുളിർക്കെ കാണാം; മഞ്ഞിലെ റെയിൻഡീയർ സഫാരിയും ആസ്വദിക്കാം. കുട്ടികളും വീട്ടിലെ മുതിർന്നവരും ഒരുമിച്ചു പല രൂപത്തിലുള്ള ‘ജിഞ്ചർ ബ്രഡ് കുക്കീസ്’ ക്രിസ്മസ് കാലത്തു തയാറാക്കും. 

സുഗന്ധവ്യഞ്ജനങ്ങളും പഴച്ചാറുകളും മിശ്രണം ചെയ്‌ത ‘ഗ്ലോഗി’ എന്ന പാനീയവും പ്രിയപ്പെട്ടതാണ്. ഡിസംബർ 24നാണു പ്രധാന ആഘോഷം. ബദാമും കറുവാപ്പട്ടയുമിട്ടുണ്ടാക്കിയ അരികൊണ്ടുള്ള പാൽക്കഞ്ഞിയിൽനിന്നാണു ദിവസം ആരംഭിക്കുക. പണ്ടുകാലത്ത് ഇവിടെ അരി ഒരു ആഡംബരവസ്തുവായിരുന്നു. ക്രിസ്മസ് പോലുള്ള പ്രത്യേക അവസരങ്ങളിൽ മാത്രമാണ് അരിയാഹാരം ഉണ്ടാക്കിയിരുന്നത്.  

ക്രിസ്മസിനു ലഭിക്കേണ്ട സമ്മാനങ്ങളെക്കുറിച്ചു കുട്ടികൾ സാന്തായ്ക്കു കത്തെഴുതാറുണ്ട്. വർഷംതോറും ആർട്ടിക് സർക്കിളിലെ തപാൽ ഓഫിസിലേക്ക് അരലക്ഷത്തോളം കത്തുകളാണു ലഭിക്കുന്നത്. നിങ്ങൾക്കും സാന്തായ്ക്കു കത്തുകൾ അയയ്ക്കാം. 

ഇതാ വിലാസം: Santa Claus, Santa Claus’s Main Post Office, 96930 Napapiiri, Finland.

(കോട്ടയം സ്വദേശിനിയായ നവമി ഫിൻലൻഡിലെ എസ്പൂവിലാണു താമസം)

Content Summary : Write A Letter To Santa

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA