ADVERTISEMENT

ഈയിടെ നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ കിഡംബി ശ്രീകാന്ത് വെള്ളിമെഡൽ നേടിയത് നമ്മൾ ആവേശത്തോടെ സ്വീകരിച്ചല്ലോ. ഇപ്പോൾ  നാട്ടിൽ വളരെ പ്രചാരം നേടിയ ഒരു കളിയാണ് ഷട്ടിൽ ബാഡ്മിന്റൻ. പ്രായഭേദമെന്യേ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു വ്യായാമ മുറ കൂടിയാണ് ഇത്. വളരെ ചടുലമായ ചലനങ്ങളും നീണ്ടു നിൽക്കുന്നതും ത്രസിപ്പിക്കുന്നതുമായ റാലികളുമാണ് ഈ കളിയുടെ പ്രത്യേകത. ഈ കളിക്കു സമാനമായ ഒരു ഗണിത കളി കളിച്ചാലോ ?

 

 

padhippura

എങ്ങനെ കളിക്കാം..?

 

6 കളങ്ങളുള്ള ഒരു കളിക്കളവും  1 മുതൽ 6 വരെ എഴുതിയ ഒരു സമചതുരക്കട്ടയും  ഒരു കരുവുമാണ് വേണ്ടത്.  6 കളങ്ങളിൽ 3 എണ്ണം കളിക്കളത്തിന്റെ ഒരു പകുതിയിലും  3 എണ്ണം മറുപകുതിയിലുമാണ്. നെറ്റിനെ സൂചിപ്പിച്ച് നടുക്കായി ഒരു വരയുമുണ്ടാകും.. കരു ആണ് നമ്മുടെ ഷട്ടിൽ കോക്ക്. ഷട്ടിൽ കോക്കിനെ ബാറ്റുകൊണ്ട് അടിക്കുക എന്നതിനു തുല്യമാണ് നമ്മുടെ കട്ടയേറ്. കട്ടയിൽ കാണുന്ന സംഖ്യ അനുസരിച്ച് കരു മുന്നോട്ട് നീക്കുന്നു. ഒടുവിൽ കരു എത്തുന്ന കളം അടിസ്ഥാനമാക്കി  പോയന്റ് നിശ്ചയിയിക്കാം. തന്റെ കളങ്ങളിലോ എതിരാളിയുടെ കളങ്ങളുടെ വെളിയിലോ വീഴുകയാണെങ്കിൽ എതിരാളിക്ക് ഒരു പോയിന്റ് ലഭിക്കുന്നു. ഇങ്ങനെയാണ് കളിച്ച് പോകുന്നത്. തുടർന്ന് നിശ്ചിത പോയിന്റുകൾ  ലഭിക്കുന്ന കളിക്കാരൻ ഗെയിമുകളും തുടർന്ന്  നിശ്ചിത ഗെയിമുകൾ ലഭിക്കുന്ന  കളിക്കാരൻ കളിയും സ്വന്തമാക്കുന്നു.

 

padhippura

 കളി തുടങ്ങുമ്പോൾ  സെർവ് ചെയ്യുന്ന  കളിക്കാരൻ തന്റെ കരു ആദ്യ കളത്തിനു വെളിയിൽ വച്ചതിനു ശേഷം കട്ട എറിയുന്നു. തുടർന്ന് അതിന് അനുസരിച്ച് കരു മുന്നോട്ട് നീക്കുന്നു. A എന്ന കളിക്കാരൻ കട്ട എറിഞ്ഞപ്പോൾ  5 ആണ് വീണതെങ്കിൽ ചിത്രം 2ൽ കാണുന്ന വിധം എതിരാളിയുടെ കളത്തിൽ എത്തുകയും തുടർന്ന്  B എന്ന കളിക്കാരൻ കട്ടയെറിഞ്ഞ് അതിനെ തിരിച്ച് എത്തിക്കുകയും ചെയ്യും. B എറിഞ്ഞപ്പോൾ വീണത് 4 ആണെന്ന് കരുതുക , അപ്പോൾ കരു ഇപ്പോൾ നിലവിലുള്ള സ്ഥാനത്തുനിന്ന്  4 സ്ഥാനം മുന്നോട്ട് നീക്കിയാൽ ചിത്രം 3ൽ കാണും വിധം A യുടെ കളത്തിലെത്തുന്നു .

 

 

padhippura

മറിച്ച്  5 ആണ് വീണിരുന്നതെങ്കിൽ അത്  5 സ്ഥാനം മുന്നോട്ടു നീങ്ങി A യുടെ കളത്തിനു പുറത്ത് വീണ് ഔട്ട് ആവുകയും , Aക്ക്  1 പോയിന്റ് ലഭിക്കുകയും ചെയ്യും. അതായത് നാം കട്ട എറിഞ്ഞ് കരു നീക്കിക്കഴിയുമ്പോൾ അത് സ്വന്തം കളത്തിൽ തന്നെ എത്തിയാലോ , എതിരാളിയുടെ കളങ്ങളുടെ പുറത്ത് എത്തിയാലോ ആ റാലി അവസാനിക്കുകയും, എതിരാളിക്ക് പോയിന്റ്  ലഭിക്കുകയും ചെയ്യും. ഇങ്ങനെ മാറി മാറി കട്ട എറിയുകയും പോയിന്റുകൾ നേടുകയും ചെയ്തുകൊണ്ട് കളി മുന്നോട്ട് പോകുന്നു. ആദ്യം നിശ്ചിത പോയിന്റ്  നേടുന്ന കളിക്കാരൻ ഗെയിമും, തുടർന്ന് നിശ്ചിത ഗെയിമുകൾ നേടി കളിയും സ്വന്തമാക്കുന്നു.

 

 

സംഖ്യാരേഖ

ഇനി ഒരൽപം ഗണിതമാകാം. നമുക്കറിയാവുന്ന സംഖ്യകൾ  എല്ലാം അവയുടെ വലുപ്പച്ചെറുപ്പത്തിന്റെ അടിസ്ഥാനത്തിൽ ഒരു വരയിൽ അടുക്കി വച്ചാലോ ?  നടുക്ക് പൂജ്യവും ഇരു വശങ്ങളിലുമായി നെഗറ്റീവ്, പോസിറ്റീവ് സംഖ്യകളും അങ്ങനെ നിരന്നു നിൽക്കുന്നത് സങ്കൽപിക്കുക. ഇടത്തു നിന്ന് വലത്തോട്ടു പോകും തോറും വലിയ സംഖ്യകൾ കടന്നു വരുന്നു. ചിത്രം ശ്രദ്ധിക്കുക. അതിൽ തുല്യ അകലത്തിൽ കാണപ്പെടുന്ന കുത്തുകൾ സൂചിപ്പിക്കുന്നത് , എണ്ണൽ സംഖ്യകൾ, അവയുടെ നെഗറ്റീവ് രൂപങ്ങൾ, പിന്നെ നെഗറ്റീവോ, പോസിറ്റീവോ എന്നു പറയാനാകത്ത 0 എന്ന മഹാ സംഖ്യയും!. 

 

 

 

ഈ പറഞ്ഞ സംഖ്യകൾക്കിടയിലുള്ള ഭാഗം ഒന്ന് വലുതാക്കി നോക്കിയാൽ കാണാം മറ്റ്  സംഖ്യകൾ. ഉദഹരണത്തിന്  പൈ (  = 3.141592.....) എന്ന അദ്ഭുത സംഖ്യ സ്ഥിതിചെയ്യുന്നത് സംഖ്യാ രേഖയിൽ 3 നും 4നും ഇടയിലാണ്. 

 

സംഖ്യാരേഖയും ക്രിയകളും

 

ഈ സംഖ്യാരേഖ കൊണ്ട് മറ്റൊരു ഉപയോഗമുണ്ട്. നെഗറ്റീവ് , പോസിറ്റീവ് സംഖ്യകൾ കൊണ്ടുള്ള കൂട്ടലും കുറയ്ക്കലും എളുപ്പത്തിൽ വിശദീകരിക്കാനാകും. ഉദാഹരണത്തിന്  3 - 5 ന്റെ ഫലം കാണണമെങ്കിൽ ഒരു കരു എടുത്ത്  സംഖ്യാരേഖയിൽ  3 ൽ വയ്ക്കുക.  5 സ്ഥാനം പിറികിലേക്ക് ചലിപ്പിച്ച്നോക്കു,-2ൽഎത്തുന്നതു കാണാം.                                                                                  

 

 

 

-2 + 5 കാണണമെങ്കിൽ കരു  -2ൽ വച്ച്  5 സ്ഥാനം മുന്നോട്ട് നീക്കി നോക്കു. 3 തന്നെ എത്തുന്നത് കാണാം. 

 

 

 

ഇനി -1-3 കണ്ടുനോക്കിയാലോ?

 

 

ഇതു പോലെ  5-3+2-3+1 ന്റെ വില കണ്ട് നോക്കൂ. എന്ത് രസം അല്ലേ ? എത്ര ലളിതം !!

 

Content Summary : How is badminton related to math? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com