പ്ലാനുകൾ പാളിപ്പോയാൽ, വിഷമിക്കേണ്ടന്നേ; വേഗം ഒരുക്കാം ക്വിക്ക് പ്ലാൻ

HIGHLIGHTS
  • പുതുവർഷമല്ലേ,സമയം കളയാതെ നമുക്ക് പ്ലാൻ 2022യിലേക്കു കടക്കാം.
  • ഒരാൾക്കു ഫലപ്രദമായ പ്ലാൻ മറ്റൊരാൾക്കു ഗുണമുണ്ടാക്കണമെന്നില്ല.
plan 2022
Representative image. Photo Credits: Inside Creative House/ Shutterstock.com
SHARE

പ്ലാൻ 2022 ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലക്ഷ്യങ്ങളെ കൈപ്പിടിയിലൊതുക്കാൻ പഠിച്ചെടുക്കേണ്ട പുതിയ ശീലങ്ങളും  മനസ്സിലാക്കിയല്ലോ. പ്ലാനെല്ലാം തെറ്റിപ്പോയാൽ എന്തു ചെയ്യും? അതാണ് ഈ ലക്കത്തിൽ കൂട്ടുകാരോടു പറയാനുള്ളത്.

∙പ്ലാനുണ്ടാക്കി എന്നു കരുതി പൂർണമായും അതനുസരിച്ച് ചിലപ്പോൾ മുന്നോട്ടുപോകാനായെന്നു വരില്ല. ഇടയ്ക്ക് എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ ആകെ നിരാശരായി, എല്ലാം നഷ്ടപ്പെട്ടെന്ന് ചിന്തിക്കുന്നിടത്തോളം അബദ്ധം വേറെയില്ല കേട്ടോ. ചില മാറ്റങ്ങളോടെ പ്ലാനുമായി ഉടൻ മുന്നോട്ടു പോകുകയാണു വേണ്ടത്. ഇതു നടന്നില്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിൽ പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയും കരുതി വയ്ക്കാം. എന്നാൽ ഇതിന്റെ അർഥം, വെറുതെ ഒരു പ്ലാൻ ഉണ്ടാക്കി മാറ്റി വയ്ക്കുക, നമ്മൾ മറ്റൊരു വഴിയേ പോകുക എന്നുമല്ല. അതുപോലെ പ്ലാനും ടൈംടേബിളും ഉണ്ടാക്കിക്കൊണ്ടേയിരിക്കുക എന്നുമല്ല. 

∙ പഠനവുമായി ബന്ധപ്പെട്ട പ്ലാനിൽ ഓർക്കേണ്ടത്: അവരവരുടെ പഠിക്കാനുള്ള വേഗം, കഴിവ്, കൂടുതൽ ശ്രദ്ധിക്കേണ്ട ഭാഗങ്ങൾ, സൗകര്യപ്രദമായ സമയം എന്നിവയെല്ലാം മനസ്സിലാക്കിയാകണം പഠന ടൈംടേബിൾ. ഒരാൾക്കു ഫലപ്രദമായ പ്ലാൻ മറ്റൊരാൾക്കു ഗുണമുണ്ടാക്കണമെന്നില്ല എന്നോർക്കാം. ലക്ഷ്യം നിർണയിക്കേണ്ടതും ഓരോരുത്തരുടെയും ശേഷിക്ക് അനുസരിച്ചാകണമെന്നറിയാമല്ലോ. 

∙ ചില സമയങ്ങളിൽ പ്ലാനുകളിൽ ചില്ലറ പ്രശ്നങ്ങളല്ല ഉണ്ടാകുക. പാടേ പാളിപ്പോകാം. പദ്ധതിയിട്ടതു പോലെ ഒന്നും നടന്നില്ലെന്നു വരാം. ഇത്തരം സാഹചര്യങ്ങളിൽ നിർത്തിയിടത്തു നിന്ന് വീണ്ടും തുടങ്ങുകയെന്നതു പ്രായോഗികമല്ല. അങ്ങനെ വരുമ്പോൾ അത്രയും സമയത്തെ ലക്ഷ്യം പുതുക്കി തീരുമാനിച്ച് ക്വിക്ക് പ്ലാനിലേക്കു കടക്കാം. 

∙ ഉദാഹരണത്തിന് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പഠിച്ചു തീർക്കണമെന്ന് ഉദ്ദേശിച്ച അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടെ ഒന്നും തൊട്ടുനോക്കിയില്ലെന്നു കരുതുക. ഉദ്ദേശിച്ചതുപോലെ വിഷയങ്ങളൊന്നും കയ്യിൽ നിന്നുമില്ല. അപ്പോൾ മാർച്ച് മാസത്തിൽ ക്വിക്ക് പ്ലാൻ ആണു വേണ്ടത്. മുൻപത്തെ രണ്ടു മാസങ്ങളിലെ എല്ലാ പാഠങ്ങളും തീർക്കാൻ കഴിയില്ലെങ്കിൽ പ്രധാനപ്പെട്ടവ തിരഞ്ഞെടുത്ത് പഠിക്കുക. അടിസ്ഥാന പാഠങ്ങൾ ഒരു കാരണവശാലും വിട്ടുകളയരുത്. ഇതിനൊപ്പം മാർച്ചിലെ പാഠങ്ങൾ പഠിച്ചുറപ്പിക്കാൻ മറക്കരുത്. തുടർന്ന് ഏപ്രിലിൽ പ്ലാൻ റീ സ്റ്റാർട്ട് ചെയ്യാം. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശിക പാഠങ്ങൾ ഏപ്രിൽ മേയ് മാസങ്ങളിലെ പ്ലാനിനൊപ്പം ചേർക്കുകയും വേണം. അപ്പോൾ വീണ്ടും നമ്മൾ പ്ലാൻ 2022 ട്രാക്കിലായില്ലേ.

∙ പാഠഭാഗങ്ങൾ മനസ്സിലുറപ്പിക്കാനും ഓർത്തുവയ്ക്കാനും ഏറ്റവും അത്യാവശ്യം എന്താണെന്നോ – അതു മനസ്സിലാക്കുക എന്നതാണ്. കാണാതെ പഠിക്കുന്ന രീതി കൊണ്ട് ചിലപ്പോൾ മാർക്ക് കിട്ടുമായിരിക്കും. എന്നാൽ, കാര്യങ്ങൾ ഉൾക്കൊള്ളാൻ അതുവഴി സാധിക്കില്ല. അങ്ങനെ വരുമ്പോൾ ചെറിയ ക്ലാസുകളിലെ അടിസ്ഥാനം നമുക്ക് ഇല്ലാതാകും. മുതിർന്ന ക്ലാസുകളിൽ കൂടുതൽ കടുപ്പമുള്ള പാഠഭാഗങ്ങളിലേക്കു കടക്കുമ്പോൾ ഒന്നും പിടികിട്ടുന്നില്ലേ എന്ന കരച്ചിലാകും. നാളെ പുതുവർഷം, സമയം കളയാതെ നമുക്ക് പ്ലാൻ 2022യിലേക്കു കടക്കാം. സംശയങ്ങൾ പഠിപ്പുരയോടു ചോദിക്കുമല്ലോ.  

Content Summary : Column -  Plan 2022 Dont Worry If Plan A Fail

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA