ADVERTISEMENT

1. ലോക അത്‌ലറ്റിക് സംഘടനയുടെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്കാരം മലയാളി ഒളിംപ്യൻ അഞ്ജു ബോബി ജോർജിന്. 

2. അതിവേഗ കോവിഡ് നിർണയത്തിനുള്ള ട്രൂനാറ്റ് പരിശോധന വികസിപ്പിച്ച മലയാളി ഡോ.ചന്ദ്രശേഖർ നായർ ഉൾപ്പെടെ 6 പേർക്ക് ഇൻഫോസിസ് പുരസ്കാരം (75 ലക്ഷം രൂപ).പ്രഫ.മഹേഷ് ശങ്കരൻ, ഡോ.ആഞ്ചല ബരേറ്റോ സേവ്യർ, ഡോ.നീരജ് കയാൽ, പ്രഫ.ബേദാംഗദാസ് മൊഹന്തി, ഡോ.പ്രതീക്ഷാ ബക്ഷി എന്നിവരാണു മറ്റു ജേതാക്കൾ.

3. സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും ചുമതലയേറ്റു.  

4. ഇന്ത്യയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി ന്യൂസീലൻഡ് സ്പിന്നർ അജാസ് പട്ടേൽ.   

5. ബാഡ്മിന്റൻ ലോക ടൂർ ഫൈനൽസിൽ പുരുഷ സിംഗിൾസിൽ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസൻ ജേതാവായി. 

7. ജ്ഞാനപീഠം പുരസ്കാരം അസമിലെ പ്രശസ്ത കവി നീൽമണി ഫൂക്കൻ (2020), കൊങ്കണി സാഹിത്യകാരൻ  ദാമോദർ  മൗസോ (2021) എന്നിവർക്കു സമ്മാനിക്കും. 

8.  ഊട്ടിക്കുസമീപം കൂനൂരിലെ വനമേഖലയിൽ ഹെലികോപ്റ്റർ തകർന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ അന്തരിച്ചു. 

∙ജർമനിയുടെ ചാൻസലറായി സോഷ്യൽ ഡമോക്രാറ്റ് പാർട്ടി നേതാവ് ഒലാഫ് ഷോൾസ് അധികാരമേറ്റു. 16 വർഷം തുടർച്ചയായി ജർമനിയെ നയിച്ച അംഗല മെർക്കൽ യുഗത്തിന് അന്ത്യമായി. 

9. രാജ്യത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ ടാറ്റാ ട്രസ്റ്റിന്റെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് അവാർഡ് 

പ്രഫ.എസ്.ശിവദാസിന് (5 ലക്ഷം രൂപ). 

∙ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ റെയിൽവേസിനെ കീഴടക്കിയ മണിപ്പുരിന് കിരീടം. 

10. നോർവേക്കാരൻ മാഗ്‌നസ് കാൾസൻ വീണ്ടും ലോക ചെസ് ചാംപ്യൻ.  റഷ്യക്കാരൻ യാൻ നീപോംനീഷിയെ തോൽപിച്ചു. 

11. ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുനിസെഫിന്റെ മേധാവിയായി കാതറിൻ റസലിനെ നിയമിച്ചു. 

12. അബുദാബി ഫോർമുല വൺ കാ‌റോട്ട മത്സരത്തിൽ ഡച്ച് താരം മാക്സ് വേർസ്റ്റപ്പൻ ജേതാവ്. 

13. മിസ് യൂണിവേഴ്സ് 2021 കിരീടം ഇന്ത്യൻ മോഡൽ ഹർനാസ് സന്ധുവിന്.   

14. ടൈം മാസികയുടെ ‘പഴ്സൻ ഓഫ് ദി ഇയറായി’  ടെസ്‌ല,

സ്പേസ് എക്സ് കമ്പനികളുടെ സിഇഒയും 

ശതകോടീശ്വരനുമായ ഇലോൺ മസ്കിനെ തിരഞ്ഞെടുത്തു. 

15. ഐഎഫ്എ ഷീൽഡ് ഫുട്ബോൾ കിരീടം 

റിയൽ കശ്മീർ എഫ്സി നിലനിർത്തി. 

16. കര, നാവിക, വ്യോമ സേനാ മേധാവികളുടെ സമിതിയുടെ (ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി) അധ്യക്ഷനായി കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. 

17. മലയാളിയായ മനോന്മണിയം പി.സുന്ദരം പിള്ള രചിച്ച ‘തമിഴ് തായ് വാഴ്ത്ത്’ തമിഴ്നാടിന്റെ സംസ്ഥാന ഗാനമാക്കി .

18. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ലീഗ് ഗോളുകൾ (43) നേടുന്ന താരം പോളണ്ട് സ്ട്രൈക്കർ റോബർ‌ട്ട് ലെവൻഡോവ്സ്കിക്ക്. 1972ൽ ഗേർഡ് മുള്ളർ കുറിച്ച 

42 ഗോളുകളുടെ റെക്കോർഡാണ് മറികടന്നത്. 

19. ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ് പുരുഷ സിംഗിൾസിൽ സിംഗപ്പൂരിന്റെ ലോ കീൻ യുവിന് കിരീടം. ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വെള്ളിയും ലക്ഷ്യ സെൻ വെങ്കലവും നേടി. 

20. മുൻ വിദ്യാർഥി നേതാവും ഇടതുപക്ഷ നിലപാടുകാരനുമായ ഗബ്രിയേൽ ബോറിക് ചിലെ പ്രസിഡന്റ്.

21. ചൈനയിലേക്കുള്ള ഇന്ത്യയുടെ അംബാസഡറായി പ്രദീപ് കുമാർ റാവത്തിനെ നിയമിച്ചു.

22. പ്രഥമ കേരള ഒളിംപിക്സിന്റെ ഭാഗ്യചിഹ്നമായ നീരജ് (മുയൽ) പ്രകാശനം ചെയ്തു. 

23.  ജെ.സി.ഡാനിയേൽ അവാർഡ് (5 ലക്ഷം രൂപ) ഗായകൻ പി.ജയചന്ദ്രന് സമ്മാനിച്ചു.  

24. മുംബൈ പ്രസ് ക്ലബ്ബിന്റെ ജേണലിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം (ഒരു ലക്ഷം രൂപ) അഫ്ഗാൻ യുദ്ധമുഖത്ത് കൊല്ലപ്പെട്ട റോയിട്ടേഴ്സ് ചീഫ് ഫൊട്ടോഗ്രഫർ ഡാനിഷ് സിദ്ദീഖിക്ക്. പ്രേം ശങ്കർ ഝായ്ക്ക്  ആജീവനാന്ത റെഡ് ഇങ്ക് പുരസ്കാരം. 

25. ചരിത്രത്തിലെ ഏറ്റവും ശേഷിയേറിയ ബഹിരാകാശ ടെലിസ്കോപ് ജയിംസ് വെബ് ടെലിസ്കോപ് ഫ്രഞ്ച് ഗയാനയിലെ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു.  

26. വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ തമിഴ്നാടിനെ അട്ടിമറിച്ച് ഹിമാചൽപ്രദേശ്  ജേതാക്കളായി. 

27. നിതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം തുടർച്ചയായി നാലാം തവണയും ഒന്നാം സ്ഥാനത്ത്.  ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ. 

28. റഷ്യൻ താരം അലക്സാണ്ട്ര കോസ്റ്റിന്യൂക് വനിതാ ലോക റാപിഡ് ചെസ് ചാംപ്യൻ. 

29. ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോഡിബ്രെക് അബ്ദുസത്തറോവ് (17) ലോക റാപിഡ് ചെസ് ചാംപ്യൻ.  

∙കേരളത്തിലെ ഏറ്റവും മികച്ച കർഷകപ്രതിഭയ്ക്കുള്ള മലയാള മനോരമയുടെ ‘കർഷകശ്രീ 2022’ പുരസ്കാരത്തിന് പി.ഭുവനേശ്വരി അർഹയായി. 

30. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഒരുലക്ഷം രൂപ) ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ 'ഹൃദയരാഗങ്ങൾ'  നേടി. ബാലസാഹിത്യ പുരസ്കാരം (50,000 രൂപ) രഘുനാഥ് പലേരിക്ക്.  (നോവൽ–'അവർ മൂവരും ഒരു മഴവില്ലും). യുവ പുരസ്കാരം (50,000 രൂപ) മോബിൻ മോഹൻ നേടി (നോവൽ–ജക്കറാന്ത).

31. ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഡയറക്ടർ ജനറലായി വി.എസ്.പഥാനിയ ചുമതലയേറ്റു. 

∙ചെന്നൈ പുസ്തകമേളയോട് അനുബന്ധിച്ചുള്ള  കലൈഞ്ജർ പൊർകിഴി സാഹിത്യ പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) സക്കറിയ, മീന കന്തസാമി, സമസ്, ആശൈ തമ്പി, പ്രസന്ന രാമസ്വാമി, എ.വെണ്ണില തുടങ്ങിയവർ അർഹരായി. 

∙മാധ്യമ രംഗത്തെ മികവിനുള്ള രാംനാഥ് ഗോയങ്ക പുരസ്കാരം (ഒരു ലക്ഷം രൂപ) എസ്.മഹേഷ് കുമാറിനു  (മനോരമ ന്യൂസ്) ലഭിച്ചു. 

∙മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് പുരസ്കാരം (ഒരു ലക്ഷം രൂപ) സോഫിയ ബിൻതിനു  (മീഡിയ വൺ)  ലഭിച്ചു.

 

Content Summary : News December 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com