കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ഫോക്കസ് ഏരിയയ്ക്കും അതിൽ നിന്നു ചോദ്യങ്ങൾ ചോദിക്കുന്ന രീതിക്കും വ്യത്യാസമുണ്ടെന്നു കൂട്ടുകാർ മനസ്സിലാക്കിക്കാണുമല്ലോ. അത് എങ്ങനെയെന്ന് വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തമാകും. ഫോക്കസ് ഏരിയ നൽകിയിട്ടുണ്ടെങ്കിലും മുഴുവൻ ഭാഗങ്ങളും പഠിച്ചു തയാറാവുന്നവർക്കാണു പരമാവധി ഗ്രേഡ് നേടാനാവുക എന്നതാണ് ഇത്തവണത്തെ യാഥാർഥ്യം.
എസ്എസ്എൽസി ചോദ്യക്കടലാസിൽ ഏതൊക്കെ ഭാഗങ്ങളിൽ നിന്നാണു ചോദ്യങ്ങൾ വരാറുള്ളതെന്നും എങ്ങനെയാണ് തയാറെടുക്കേണ്ടതെന്നും നോക്കാം.
5 യൂണിറ്റുകളിലായി 15 പാഠങ്ങൾ ആണല്ലോ നമുക്കുള്ളത്. അവയെ Prose എന്നും Poem എന്നും രണ്ടായി മനസ്സിലാക്കാം. ഏറ്റവും ലളിതമായി പറഞ്ഞാൽ കവിതകൾ ഒഴിച്ചുള്ള എല്ലാ പാഠങ്ങളും Prose ആണ്. 15 പാഠങ്ങളിൽ പത്തെണ്ണം പ്രോസ് അഥവാ ഗദ്യവും നാലെണ്ണം കവിതയുമാണ്. Blowin' in the Wind ഒരു ഗാനമാണ്.
Poem-ൽ നിന്ന് സാധാരണയായി ചോദിച്ചു കാണാറുള്ളത് രണ്ടുതരം ചോദ്യങ്ങളാണ്. നിങ്ങൾ പഠിച്ച ഏതെങ്കിലും ഒരു കവിതയിലെ ഏതാനും വരികൾ നൽകി അവയെ ആസ്പദമാക്കി ഒരു മാർക്ക് വീതം ലഭിക്കുന്ന ഏതാനും ചോദ്യങ്ങൾ. പിന്നെ പഠിച്ച ഏതെങ്കിലും ഒരു കവിതയുടെ ആസ്വാദനക്കുറിപ്പ് അഥവാ appreciation എഴുതുവാനുള്ളത്.
ഗദ്യം അഥവാ proseൽ നിന്ന് വരാറുള്ളത് പുസ്തകത്തിൽ ആകെയുള്ള 10 പാസേജുകളിൽ ഏതെങ്കിലും ഒരെണ്ണത്തിലെ ഒന്നോ അതിലധികമോ പാരഗ്രാഫ് നൽകി, അതിൽ നിന്നുള്ള ഏതാനും comprehension ചോദ്യങ്ങളും Review, Write Up, Narrative, Description, Diary, Letter, Notice, News Paper Report, Profile, Conversation, Character Sketch, Speech, Interview Questions, Paragraph എന്നിങ്ങനെയുള്ള ചോദ്യങ്ങളുമാണ്.
പുസ്തകത്തിൽ നിന്നല്ലാത്ത ഒരു പാസേജിൽ നിന്ന് ഏതാനും ചോദ്യങ്ങൾ പതിവാണ്. കൂടാതെ ഏതെങ്കിലും തരത്തിൽ ഒരു ഡേറ്റ നൽകുകയും അതിനെ ആസ്പദമാക്കിയുള്ള കുറച്ചു ചോദ്യങ്ങളും കണ്ടു വരുന്നു. ഇതു കൂടാതെ Editing, Dialogue Completion, Filling Blanks, Phrasal Verbs, Phrase Structure എന്നിവയും പതിവായി ചോദിക്കാറുണ്ട്. ഇത്തരത്തിൽ question pattern വിശദമായി മനസ്സിലാക്കിയാൽ പിന്നെ ഏതൊക്കെ ഭാഗങ്ങൾ എങ്ങനെ പഠിക്കണമെന്നും ഏത് ഭാഗത്തിന് കൂടുതൽ പരിഗണന കൊടുക്കണമെന്നും ഏതൊക്കെ തരം ചോദ്യങ്ങളാണു പ്രതീക്ഷിക്കേണ്ടത് എന്നും മനസ്സിലാക്കി പരീക്ഷയ്ക്ക് തയാറെടുക്കാൻ കഴിയും.
അത് തുടർന്നുളള ലക്കങ്ങളിൽ
English Summary : SSLC exam preparation