ADVERTISEMENT

1. അന്തരീക്ഷ മർദം അളക്കുന്നതിനുള്ള ഉപകരണം- രസബാരോമീറ്റർ

 

2. ഹെക്ടോപാസ്കൽ എന്ന ഏകകം എന്ത് അളക്കുന്നതിനാണ് ഉപയോഗിക്കുന്നത് – അന്തരീക്ഷമർദ്ദം

 

3. ആൽപ്സ് പർവതനിര കടന്ന് തെക്കൻ താഴ്‌വാരത്തേക്കു വീശുന്ന കാറ്റാണ് – ഫോൻ (Foehn)

 

4. ഭൂമി സൂര്യനെ വലംവയ്ക്കുന്ന പ്രവർത്തനമാണ് – പരിക്രമണം

 

5. അന്തരീക്ഷ ഊഷ്മാവു കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം കൂടുന്ന കാലമാണ് – ഹേമന്തകാലം (Autumn)

 

6. ഒാരോ സ്ഥലത്തും സൂര്യന്റെ ഉച്ചനിലയെ ആധാരമാക്കി നിർണയിക്കുന്ന സമയം – പ്രാദേശിക സമയം (Local Time)

 

7. സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്കു നേർമുകളിൽ വരുന്നത് മാർച്ച് 21, ……………….. എന്നീ ദിനങ്ങളിലാണ്-  സെപ്റ്റംബർ 23

 

8. നീർവാതമേഖല (Doldrums) എന്നറിയപ്പെടുന്നത് – മധ്യരേഖാ – ന്യൂനമർദമേഖല

 

9. ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽനിന്ന് പടിഞ്ഞാറൻ ആഫ്രിക്കയിലേക്കു വീശുന്ന പ്രാദേശിക വാതങ്ങളാണ് – ഹർമാറ്റൻ

 

10. ഉഷ്ണകാലത്ത് രാജസ്ഥാൻ മരുഭൂമിയിൽനിന്നും വീശുന്ന പ്രാദേശിക വാതമാണ് – ലൂ (Loo)

 

11. ഉഷ്ണകാലത്ത് ദക്ഷിണേന്ത്യയിൽ വീശുന്ന പ്രാദേശിക വാതങ്ങൾ – മാംഗോഷവേഴ്സ്

 

12. ഉൽപാദനരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് – മാനവവിഭവം

 

13. ജനസംഖ്യ, അതു സംബന്ധമായ സവിശേഷതകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സാമൂഹ്യശാസ്ത്രരേഖ – ജനസംഖ്യാശാസ്ത്രം (Demography)

 

14. ഇന്ത്യയിലെ സെൻസസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് – പോപ്പുലേഷൻ രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ്

 

15. 6 വയസ്സുവരെയുള്ള ശിശുക്കളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് – സംയോജിത ശിശുവികസന സേവനപരിപാടി (ICDS)

 

16. 50,000ൽ അധികം ജനസംഖ്യയുള്ള പട്ടണങ്ങളിലെ ചേരിനിവാസികൾക്കും മറ്റും ആരോ‌ഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നത് – നഗര ആരോഗ്യ മിഷൻ

 

17. ലോകം മുഴുവൻ ധരാതലീയ ഭൂപടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്നത് എത്ര ഷീറ്റുകളിലായാണ്? – 2222

 

18. ധരാതലീയ ഭൂപടങ്ങളിൽ വടക്ക് – തെക്ക് ദിശകളിലായി വരയ്ക്കപ്പെട്ടിട്ടുള്ള ചുവന്ന രേഖകളാണ് – ഈസ്റ്റിങ്സ്

 

19. ഇന്ത്യയിൽ ധരാതലീയ ഭൂപടങ്ങളുടെ നിർമാണ ചുമതല ആർക്കാണ്? – സർവേ ഓഫ് ഇന്ത്യയ്ക്ക്

 

20. പാർപ്പിടങ്ങൾ, റോഡ് തുടങ്ങിയവ ധരാതലീയ ഭൂപടങ്ങളിൽ ചിത്രീകരിക്കുന്ന നിറം – ചുവപ്പ്

 

21. യുദ്ധം, പലിശ, പെൻഷൻ തുടങ്ങിയവയ്ക്കായുള്ള ചെലവുകൾ അറിയപ്പെടുന്നത് – വികസനേതര ചെലവുകൾ (Non developmental expenditures)

 

22. ഭൂനികുതി നൽകേണ്ടത് ഏത് സർക്കാരിന്? സംസ്ഥാന സർക്കാരിന്

 

23. ഒരു സർക്കാർ മറ്റൊരു സർക്കാരിനു നൽകുന്ന സാമ്പത്തിക സഹായം – ഗ്രാന്റ്

 

24. ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദമാക്കുന്ന ധനകാര്യ രേഖ – ബജറ്റ്

 

25. പൊതുവരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയം – ധനനയം (Fiscal policy)

 

English Summary : SSLC one word objective type questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com