ക്യൂ പോസിറ്റിവുമായി ക്വിസ് മാൻ : ക്വിസ് പരിശീലന കളരിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം

HIGHLIGHTS
  • പരിശീലനകളരി പതിമൂന്നാം വർഷത്തിലേക്ക്
q-factory-quiz-training-camp
സ്നേഹജ് ശ്രീനിവാസ്
SHARE

കോഴിക്കോട്∙ ക്വിസ് എന്ന കളിയിൽ പിച്ച വെക്കാൻ താല്പര്യമുള്ളവർക്കായി വീണ്ടും പരിശീലന കളരി. മുൻ വർഷങ്ങളിലെന്ന പോലെ ഇത്തവണയും ജൂണിൽ നടക്കുന്ന ലോക ക്വിസിങ് ചാംപ്യൻഷിപ്പിനോടാനുബന്ധിച്ചാണ് ക്വിസ് പരിശീലന കളരി സംഘടിപ്പിക്കുന്നത്.

രണ്ടാം ക്ലാസ് മുതൽ പ്ലസ് ടൂ വരെയുള്ള കുട്ടികൾക്ക് മൂന്ന് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. കേരളത്തിലെ വിവിധ ജില്ലകൾക്ക് പുറമെ  ബാംഗ്ലൂർ, ദൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും, ദുബായ്, ഒമാൻ, ഖത്തർ എന്നിവടങ്ങളിൽ നിന്നും ക്വിസിന്റെ ബാലപാഠങ്ങളഭ്യസിപ്പിക്കാൻ വിദ്യാർത്ഥി കളെത്തിച്ചേരാറുള്ള ഈ കളരി ഇത്തവണയും നയിക്കുന്നത് കേരളത്തിന്റെ ക്വിസ് മാൻ സ്നേഹജ് ശ്രീനിവാസാണ്. ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലിനുള്ള  ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്റ്ററിയുടെ ക്വിസ് മാസ്റ്റർമാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരുമുൾപ്പടെയുള്ള പന്ത്രണ്ടോളം പേരാണ് കുട്ടികൾക്ക് വിവിധ സെഷനുകളിൽ പരിശീലനം നൽകുന്നത്.മൂന്നു ദിവസത്തെ പരിശീലന കളരിയിൽ പങ്കെടുക്കുന്നവർക്ക് ഇന്റർനാഷണൽ ക്വിസിങ് അസോസിയേഷൻ  ഏഷ്യ ചാപ്റ്ററിന്റെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.

അഭിരുചിയും അറിവും നൈപുണ്യവും ക്രിയാത്മകതയും സർഗാത്മകതയും ഒരു വ്യക്തിയുടെ  വ്യക്തിത്വത്തിന്റെയും വിജയത്തിന്റെയും   അളവുകോലുകളായി പരിഗണിക്കപ്പെടുന്ന ഒരു മത്സരയുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത്തരമൊരു കാലഘട്ടത്തിൽ വിനോദത്തിലൂടെ കുട്ടികളുടെ വ്യക്തിത്വവികസനം സാധ്യമാക്കാനുള്ള ഏറ്റവും മികച്ച ഉപാധിയാണ് ക്വിസ്. ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കുട്ടികളിലെ നിരീക്ഷണ പാടവം, വിശകലനശേഷി, ജിജ്ഞാസ തുടങ്ങിയ കഴിവുകൾ വികസിപ്പിക്കാനുള്ള പഠനോപകരണം കൂടിയാണ് ക്വിസ്.

നേടിയ അറിവിൻ്റെ ശരിയായ ഉപയോഗത്തിലൂടെയാണ് പൂർണ വളർച്ച സാധ്യമാകുന്നത്. അറിവിന്റെ സാധ്യത മനസ്സിലാക്കാനും കൃത്യമായി വിനിയോഗിക്കാനും തങ്ങളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറാനും കുട്ടികളെ പ്രാപ്തമാക്കുകയാണ് "Q-Positive" പരിശീലന ക്യാമ്പ്. 

q-factory-quiz-training-camp
സ്നേഹജ് ശ്രീനിവാസ്

ഏതൊരു കളിക്കും പരിശീലനം ആവശ്യമാണ്. വരുന്ന ബോളുകളെ എങ്ങനെ നേരിടേണമെന്ന് ബാറ്റ്സ്മാൻ മനസ്സിലാക്കിയെടുക്കുന്നത് പരിചയസമ്പന്നരായ കോച്ചുമാരിൽ നിന്നും പരിശീലനത്തിൽ നിന്നുമാണ്. ക്വിസ് എന്ന കളിക്കും ചില നിയമങ്ങളും ട്രിക്കുകളും ടെക്നിക്കുകളുമുണ്ട്. അവ സ്വായത്തമാക്കാൻ സിവിൽ സെർവന്റുകൾ, കേരളത്തിലെ മികച്ച ക്വിസ് മാസ്റ്റേഴ്സ്, ക്വിസ്സേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്. കുട്ടികളിലെ വായനാശീലം വളർത്തിയെടുക്കൽ, ഏതു തരം ചോദ്യങ്ങളെയും നേരിടാനുള്ള കഴിവ്, ചോദ്യത്തിൽ നിന്ന് തന്നെ ഉത്തരം കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങിയ നിരവധി കഴിവുകൾ ഇതിലൂടെ മൂർച്ച കൂട്ടാം.

ലാസ്റ്റ് ഗ്രേഡ് മുതൽ സിവിൽ സർവീസ് വരെയുള്ള പരീക്ഷകളിലും ഒളിമ്പ്യാഡ്, NTSE, USS, LSS മറ്റു ദേശീയ-അന്തർ ദേശീയ മത്സര പരീക്ഷകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി സിവിൽ സർവീസ് വരെയുള്ള മത്സരപരീക്ഷകളിൽ വരുന്ന ചോദ്യങ്ങളുടെ രീതിയും അതിലേക്ക് തയ്യാറെടുക്കുവാനുള്ള ആവേശവും ആത്മവിശ്വാസവും എല്ലാത്തിനും ഉപരിയായി താല്പര്യവും ക്വിസ് എന്ന കളിയുടെ സാധ്യതകളിലൂടെ വളർത്തിയെടുക്കുക എന്നതാണ് ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നത്. ഇതിലൂടെ വളർന്നു വന്ന് ഇന്ന് ലോകത്തിലെ പേര് കേട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾ അത് അടിവരയിടുന്നു.

ഏതൊരു കാര്യവും ജിജ്ഞാസയോടെ വിലയിരുത്താൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുകയും അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുകയും ചെയ്യുക എന്നതാണ് ‘ക്യുരിയസ് പോസിറ്റീവ്' അഥവാ ‘ക്യു -പോസിറ്റീവ്’ വർക്ഷോപ്പുകളുടെ പ്രഥമ ലക്ഷ്യം.

ക്വിസിലൂടെ എങ്ങനെ അക്കാദമിക് വിഷയങ്ങളിലേക്ക് താല്പര്യം കൊണ്ടു വരാം, ക്വിസും പാഠപുസ്തകങ്ങളും, ക്വിസ്സും മത്സരപ്പരീക്ഷകളും, സോഫ്റ്റ് സ്കിൽ വികസനം, അതിവേഗ ബസ്സർ പരിശീലനം തുടങ്ങിയ സെഷനുകളാണ് വർക്​ഷോപ്പിൽ ഉണ്ടാവുക. പങ്കെടുക്കുന്ന ഓരോ കുട്ടിയേയും പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തി റിപ്പോർട്ടുകൾ തയ്യാറാക്കിയാണ് പരിശീലനം മുന്നോട്ട് പോകുന്നത്. 

q-factory-quiz-training-camp3

ക്യാമ്പ് സമാപിച്ചതിന് ശേഷവും ഓൺലൈനായി ഉപദേശങ്ങളും നിർദേശങ്ങളും നൽകാൻ Q Factory യുടെ ടീം കുട്ടികളോടൊപ്പം ഉണ്ടാവും.

 FAQ

Q. എന്താണ് ക്യു-പോസിറ്റീവ്

A. മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം അവന്റെ ജിജ്ഞാസ അഥവാ ക്യുരിയോസിറ്റിയാണ്. അവയെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് ‘ക്യു-പോസിറ്റീവ്’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് .ഈ കളിയിലേക്ക് വിദ്യാർഥികളെ ആകർഷിക്കുകയും, അതു വഴി അറിവ് തേടുകയും, നേടുകയും പങ്കുവെക്കുകയും ചെയ്യുന്നത് ഒരു ശീലവും സംസ്കാരവുമാക്കി മാറ്റുക. ക്വിസ്സിൽ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് കൃത്യമായ പരിശീലനവും മാർഗ്ഗ നിർദ്ദേശവും  നൽകുക, ക്വിസ് എന്ന ഗെയിമിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ചു കൊണ്ട് പഠനം രസകരവും ആസ്വാദകരവുമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വികസിപ്പിച്ചെടുത്ത പരിശീലന കളരിയാണിത്.

Q. എത്ര കാലമായി ഈ ക്യാമ്പ് ആരംഭിച്ചിട്ട്?

A. ഇത് പതിമൂന്നാമത്തെ വർഷമാണ്. കൂടാതെ  തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും ഈ പരിശീലന പരിപാടി നടക്കാറുണ്ട്.

Q. എന്നാണ്?, എവിടെ വെച്ചാണ് ഇത്തവണ ക്യാമ്പ് നടക്കുന്നത്?

A. 2022 ഏപ്രിൽ 29 , 30  മെയ്‌ 1  തീയതികളിൽ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെഡിറ്റി സ്കൂൾ ഓഫ് നഴ്സിങ്ങിൽ വച്ചാണ് ക്യാമ്പ് നടക്കുക.

q-factory-quiz-training-camp2
സ്നേഹജ് ശ്രീനിവാസ്

Q. ആർക്കൊക്കെ Q Positive  ൽ പങ്കെടുക്കാം?

A. രണ്ടാം ക്ലാസ് മുതൽ പ്ലസ്റ്റു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുക. രണ്ടുമുതൽ ആറുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഒരു വിഭാഗവും ഏഴുമുതൽ മുകളിലേക്കുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളെ മറ്റൊരു വിഭാഗവുമാക്കിയാണ് ക്യാമ്പ് മുന്നോട്ടുപോവുക.

Q.  ക്വിസിൽ മുൻ പരിചയമൊന്നുമില്ലാത്ത കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാൻ സാധിക്കുമോ.എന്താണ് ആവശ്യമായ മറ്റ് യോഗ്യതകൾ?

A. ക്വിസിൽ ആദ്യമായി വരുന്നവർക്കും, വരാൻ ആഗ്രഹിക്കുന്നവർക്കും, തുടക്കക്കാർക്കുമായാണ്  Q-Positive Junior batch തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ക്വിസിൽ സജീവമായവർക്കും, മുൻ വർഷങ്ങളിൽ പങ്കെടുത്തവർക്കും Q-Positive Senior batch ഉണ്ടായിരിക്കുന്നതാണ്.

Q. ആരൊക്കെയാണ് വിദ്യാർഥികളുമായി സംവാദിക്കുക?

A. സിവിൽ സർവ്വീസ് ഓഫീസർമാർ, പരിശീലന രംഗത്ത് കാൽനൂറ്റാണ്ടിലധികം പരിചയമുള്ള ട്രെയിനർമാർ തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ടോളം വിദഗ്ദ്ധരാണ് കുട്ടികളുമായി സംവദിക്കാൻ എത്തുന്നത്.

Q. ആരൊക്കെയാണ് വിദ്യാർഥികളുമായി സംവാദിക്കുക?

A. സിവിൽ സർവ്വീസ് ഓഫീസർമാർ, പരിശീലന രംഗത്ത് കാൽനൂറ്റാണ്ടിലധികം പരിചയമുള്ള ട്രെയിനർമാർ തുടങ്ങി കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ടോളം വിദഗ്ദ്ധരാണ് കുട്ടികളുമായി സംവദിക്കാൻ എത്തുന്നത്. 

Q. മൂന്ന് ദിവസത്തെ പരിപാടിക്ക് ശേഷം തുടർ പരിപാടികളോ പരിശീലനമോ ലഭിക്കുമോ?

A. ക്യാംപിൽ പങ്കെടുത്ത കുട്ടികളെയും പരിശീലകരെയും ഉൾപ്പെടുത്തിക്കൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും അതിലൂടെ വേണ്ട നിർദേശങ്ങളും അറിയിപ്പുകളും തുടർന്നും നൽകുന്നതാണ്.

എങ്ങനെ രജിസ്റ്റർ ചെയ്യാം ?

താഴെ കാണുന്ന വാട്സാപ്പ് നമ്പറുകളിലേക്കോ രജിസ്ട്രേഷൻ ഫോമിനായി അപേക്ഷിച്ചുകൊണ്ട് മെസ്സേജ് അയക്കുക.അപ്പോൾ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് തിരികെ അയക്കുക. രജിസ്‌ട്രേഷൻ സ്വീകരിക്കപ്പെട്ടാൽ നിങ്ങളെ തിരികെ ബന്ധപ്പെടുന്നതാണ്.

For registration and details : +91 70125 69672, 97440 62997

English SUmmary : Q Factory quiz training camp

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PADHIPURRA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA