ADVERTISEMENT

അമേരിക്കൻ ഗായികയായ ടെയ്‌ലർ സ്വിഫ്റ്റിന്റെ വരികളാണ് ‘‘This is a new year. A new beginning. And things will change’’ എന്നുള്ളത്. ഇന്നു സ്കൂൾ വിദ്യാർഥികളെ സംബന്ധിച്ച് ‘പുതുവർഷം’ തന്നെ. മുൻപത്തെക്കാൾ മികച്ചതായി എല്ലാം മാറുമെന്ന് ആശംസിക്കട്ടെ.  ആ മാറ്റത്തിനു പ്രചോദനമേകാനുള്ള 7 മഹദ്‌വചനങ്ങൾ ഇതാ. ഓരോന്നും ജീവിതത്തിൽ നമുക്കു വേണ്ട ഓരോ ഗുണത്തെ സൂചിപ്പിക്കുന്നു. 

 

സ്ഥിരോത്സാഹം- Perseverance 

 

‘നിങ്ങൾക്ക് പറക്കാൻ കഴിയുന്നില്ലെങ്കിൽ ഓടുക. അതിനും കഴിയുന്നില്ലെങ്കിൽ നടക്കുക. അതിനുമാകുന്നില്ലെങ്കിൽ ഇഴയുക. എന്തു തന്നെയായാലും സ്ഥിരോത്സാഹത്തോടെ മുന്നോട്ടു തന്നെ പോവുക..’

മാർട്ടിൻ ലൂതർ കിങ് ജൂനിയർ  (അമേരിക്കൻ മനുഷ്യാവകാശ 

പ്രവർത്തകൻ)

 

തിരിച്ചുവരവ്- Resilience

 

‘എന്റെ വിജയങ്ങൾ കൊണ്ട് എന്നെ വിലയിരുത്താതിരിക്കുക. എത്ര തവണ വീണു പോയിടത്തു നിന്ന് ഞാൻ എഴുന്നേറ്റു എന്നതാവട്ടെ അതിനുള്ള മാനദണ്ഡം.’

- നെൽസൺ മണ്ടേല (മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്) 

 

കഠിനാധ്വാനം- Hard work 

‘രോഗം കൊണ്ടും വിഷാദം കൊണ്ടും മനുഷ്യർ മരിച്ചേക്കാം. പക്ഷേ ഇഷ്ടപ്പെട്ട ഒന്നിനു വേണ്ടിയുള്ള കഠിനാധ്വാനം കാരണം ആരും മരിച്ചു പോകുന്നില്ല.’

- ഡേവിഡ് ഒഗിൽവി , (ബ്രിട്ടിഷ് പരസ്യനിർമാതാവ്) 

 

വായന- Reading

‘എല്ലാ ദിവസവും ഇത്ര പേജുകൾ വായിക്കുമെന്നു തീരുമാനിക്കുക. അതു വിടാതെ പിന്തുടരുക. അങ്ങനെയെങ്കിൽ നിങ്ങൾ അളവില്ലാത്ത വിധം സമ്പന്നനാകും. കാരണം വായന കൂട്ടുപലിശ പോലെയാണ്. - വാറൻ ബഫറ്റ് (ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരുവൻ)’

 

സത്യസന്ധത- Honesty 

‘അറിവിന്റെ പുസ്തകത്തിലെ ആദ്യ അധ്യായമാണ് സത്യസന്ധത.’

- തോമസ് ജെഫേഴ്സൺ (മുൻ അമേരിക്കൻ പ്രസിഡന്റ്‌)

 

സംതൃപ്തി- Contentment

 

‘നിങ്ങൾക്കുള്ള അനുഗ്രഹങ്ങൾ നന്ദിയോടെ സ്മരിക്കുക. അപ്പോൾ കൂടുതൽ കാര്യങ്ങൾ വന്നുചേരും. നിങ്ങൾക്കില്ലാത്തതിനെക്കുറിച്ച് ആലോചിച്ചിരുന്നാൽ ഒരിക്കലും നിങ്ങൾക്കു തൃപ്തി വരില്ല.  - ഓപ്ര വിൻഫ്രി (അമേരിക്കൻ ടെലിവിഷൻ അവതാരക)’

 

ക്ഷമ- patience

 

ഒരു തുള്ളി ക്ഷമ ഒരു ടൺ പ്രഭാഷണത്തെക്കാളും ശക്തിയുള്ളതാണ്. - മഹാത്മാഗാന്ധി 

 

English Summary : Inspirational quotes for students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com