ADVERTISEMENT

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ  പങ്കെടുക്കുന്നവർക്ക്  മികച്ച വിജയം കരസ്ഥമാക്കാൻ ജൂൺ മാസത്തിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ.

1. ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്‌സ് കോർപറേഷന്റെ പ്രസിഡന്റായി മലയാളിയായ രാജ് സുബ്രഹ്മണ്യം ചുമതലയേറ്റു. 

 

2. തുർക്കിയുടെ പേര് ‘തുർക്കിയ’ എന്നാക്കിയതിന് ഐക്യരാഷ്ട്ര സംഘടനയുടെ അംഗീകാരം. 

 

3. തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വി‍ജയിച്ചു.   

 

4. പോളണ്ടിന്റെ ഇഗ സ്യാംതെക്ക് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ  സിംഗിൾസ് ജേതാവായി. 

 

5.  ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ റാഫേൽ നദാലിന്. നദാലിന്റെ 14–ാം ഫ്രഞ്ച് ഓപ്പൺ കിരീടവും 22–ാം ഗ്രാൻസ്‌ലാം കിരീടവുമാണ്.  

 

7. മഹാരാഷ്ട്രയിലെ അമരാവതി, അകോള ജില്ലകൾക്കിടയിൽ 75 കിലോമീറ്റർ ടാർറോഡ് നിർമാണം 105 മണിക്കൂർ 33 മിനിറ്റിൽ പൂർത്തീകരിച്ചതിനു ദേശീയപാത അതോറിറ്റിക്ക് ഗിന്നസ് ലോക റെക്കോർഡ്. 

 

8. മിഥാലി രാജ് വിരമിച്ചതിനെത്തുടർന്ന് ഇന്ത്യൻ വനിതാ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി ഹർമൻപ്രീത് കൗറിനെ നിയമിച്ചു. 

∙ അലോക് കുമാർ ചൗധരി  എസ്ബിഐ മാനേജിംഗ് ‍ഡയറക്ടർ

 

9. ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം ( 3 ലക്ഷം രൂപ ) വിഖ്യാത കഥക് നർത്തകി കുമുദിനി ലാഖിക്ക്. 

10.  വെറ്ററിനറി സർവകലാശാലയുടെ പക്ഷി ഗവേഷണ കേന്ദ്രത്തിൽ ചൈത്ര എന്ന പുതിയ ഇനം ഇറച്ചിത്താറാവിനെ വികസിപ്പിച്ചു.

11. നോർവേ ചെസ് ഗ്രൂപ്പ് എ ഓപ്പൺ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദയ്ക്ക് കിരീടം. 

12. ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ, സിംഹാസനത്തിൽ ഏറ്റവുമധികകാലമിരുന്ന ലോകത്തെ രണ്ടാമത്തെ രാജാവ് എന്ന, തായ്‌ലൻഡ് 

രാജാവ് ഭൂമിബോൽ അതുല്യതേജിന്റെ  റെക്കോർഡ് (70 വർഷം 126 ദിവസം) ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി (96) മറികടന്നു. 

13. ജലവുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിനുള്ള പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജ്യാന്തര പുരസ്കാരം (2 കോടി രൂപ) മദ്രാസ് ഐഐടി പ്രഫസറും മലപ്പുറം സ്വദേശിയുമായ ടി. പ്രദീപിന്. 

∙ദേശീയ ഇ–ഗവേണൻസ് സേവന റിപ്പോർട്ടിൽ കേരളം ഒന്നാമത്. ‌

 

14. ദേശീയ സീനിയർ അത്‌ലറ്റിക് മീറ്റിൽ തമിഴ്നാട് ഓവറോൾ ചാംപ്യൻമാർ.  

 

17. രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ എന്ന സ്വന്തം റെക്കോർഡ് ഇംഗ്ലണ്ട് തിരുത്തി. നെതർലൻഡ്സിനെതിരെ 4 വിക്കറ്റ് നഷ്ടത്തിൽ 498 റൺസ്.  

 

19. തായ്‌ലൻഡിലെ പട്ടായയിൽ നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അനഹത് സിങ് സ്വർണം നേടി. 

 

20. ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയുടെ പ്രസിഡന്റായി മുൻ ഗറില്ല നേതാവ് ഗുസ്താവോ പെദ്രോ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഇടതുപക്ഷ പ്രസിഡന്റാണ്. വൈസ് പ്രസിഡന്റായി ഫ്രാൻസിയ മാർക്കേസും വിജയിച്ചു.

 

21. ഒഡീഷയിൽ‍നിന്നുള്ള ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമു എൻഡിഎയുടെയും മുൻ‍ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ പ്രതിപക്ഷ സഖ്യത്തിന്റെയും രാഷ്ട്രപതി സ്ഥാനാർഥിമാരായി. 

 

22. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മിഷൻ അധ്യക്ഷനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയമിച്ചു.  

 

23. ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറലായി പഞ്ചാബ് മുൻ ഡിജിപി ദിനകർ ഗുപ്തയെ നിയമിച്ചു.

 

24. വിവർത്തനത്തിനുള്ള 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (50,000 രൂപ) സുനിൽ ഞാളിയത്തിന്. മഹാശ്വേതാ ദേവിയുടെ ‘ഓപ്പറേഷൻ ബാഷായി ടുഡു’ എന്ന ബംഗാളി 

നോവലിന്റെ മലയാള പരിഭാഷയ്ക്കാണ് പുരസ്കാരം. 

 

27. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) ചെയർമാനായി നിതിൻ ഗുപ്തയെ നിയമിച്ചു. 

28. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടറായി ഡോ. പി.എസ് ശ്രീകല ചുമതലയേറ്റു. 

 

29.  മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു.

 

30. മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസും അധികാരമേറ്റു.   

∙സ്റ്റോക്കോം ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ ജാവലിൻത്രോയിൽ നീരജ് ചോപ്ര വെള്ളി മെഡൽ (89.94 മീറ്റർ ദൂരം) നേടി. ഡയമണ്ട് ലീഗ് അത്‍ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്.

 

ഓരോ ദിവസത്തെയും സംഭവങ്ങൾ വിശദമായി അറിയാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക

 

English summary : Month June at a glance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com