ADVERTISEMENT

പാമ്പുകൾക്ക് കാലുകൾ ഇല്ലെന്നും, അവ ഇഴഞ്ഞുകൊണ്ടാണ് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതെന്നും നമുക്കറിയാം. പക്ഷേ, അതിന് അവ നേർരേഖയിൽ ഇഴയുന്നതിനുപകരം എന്തുകൊണ്ടാണ് സിഗ്-സാഗ് രീതിയിൽ ഇഴയുന്നത്? പാമ്പിന് കാലുകളോ കൈകളോ ഇല്ലാതെ നീണ്ട ഒരു ശരീരം മാത്രമാണുള്ളത്.

world-snake-day-different-types-of-snakes13

അവയുടെ ശരീരത്തിൽ ഉള്ള ചെകിളകൾ പോലെയുള്ള ഭാഗങ്ങൾ ഉപയോഗിച്ചു തെന്നിത്തെന്നിയാണ് ഇവർ മണ്ണിലൂടെ സഞ്ചരിക്കുന്നത്. പാമ്പിന്റെ ശരീരത്തിൽ ചെറിയ ചെറിയ എല്ലുകൾ കൊണ്ട് നിർമിതമായിരിക്കുന്ന വളരെ നീളമുള്ള നട്ടെല്ലും ഇവയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് മാംസപേശികളുമുണ്ട് ഉണ്ട്.

world-snake-day-different-types-of-snakes4

ശരീരത്തിന്റെ വശങ്ങളിലുള്ള ഈ മാംസപേശികൾ ഏകാന്തരക്രമത്തിൽ(Alternative) സങ്കോചിച്ചുകൊണ്ടും വികസിച്ചുകൊണ്ടുമിരിക്കുമ്പോളാണ് അവയ്ക്ക് ചലിക്കുവാൻ കഴിയുന്നത്. ഇത്തരത്തിൽ മാംസപേശികൾ ചലിക്കുമ്പോളാണ് അവയ്ക്ക് സിഗ്-സാഗ് രീതിയിൽ ഇഴയുവാൻ കഴിയുന്നത്. 

 

നാം സാധാരണയായി കാണുന്ന പാമ്പുകളൊക്കെ ഇത്തരത്തിലാണ് സഞ്ചരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന ചില പാമ്പുകളുമുണ്ട്. ഉദാഹരണത്തിന് സൈഡ് വിൻഡറുകൾ (Sidewinders) എന്ന് അറിയപ്പെടുന്ന, മരുഭൂമിയിൽ കാണപ്പെടുന്ന പാമ്പുകൾ അവയുടെ ശരീരത്തിന്റെ ഒരു ഭാഗം ദൂരേക്ക് നീട്ടിവലിച്ചെറിഞ്ഞുകൊണ്ടാണ് സഞ്ചരിക്കുന്നത്.

മരുഭൂമിയിലെ അയഞ്ഞതും ചൂടേറിയതുമായ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ ആ മണ്ണിൽ കൂടുതൽ സമ്പർക്കം ഉണ്ടാകാതിരിക്കാനാണ് അവ അങ്ങനെ സഞ്ചരിക്കുന്നത്. 

 

നമ്മുടെയൊക്കെ നാവുകൾ ഒറ്റയായി ഇരിക്കുമ്പോൾ, എന്തുകൊണ്ടാണ് പാമ്പുകൾക്ക് ഇരട്ടനാവുകൾ(Forked Tongue)? പാമ്പുകൾക്ക് മൂക്ക് ഇല്ലാത്തകാര്യം അറിയാമല്ലോ. എന്നിരുന്നാലും അവയ്ക്ക് ഗന്ധം തിരിച്ചറിയാനാകും. പ്രധാനമായും അവ ഇരപിടിക്കുന്നത് ഇരകളുടെ ഗന്ധം തിരിച്ചറിഞ്ഞാണ്.

ഈ നാക്കിന്റെയും തലയിൽ തന്നെ സ്ഥിതിചെയ്യുന്ന വോമെറോ നേസൽ അവയവമെന്നും (Vomeronasal Organs) ജേക്കബ്‌സൺസ് അവയവമെന്നും (Jacobson’s organs) അറിയപ്പെടുന്ന അവയവത്തിന്റെയും സഹായത്തോടെയാണ് ഇവർ ഗന്ധം തിരിച്ചറിയുന്നത്. 

 

പാമ്പുകൾ ഓരോ തവണ നാക്ക് പുറത്തേക്ക് നീട്ടുമ്പോളും ഗന്ധങ്ങളുടെ കണികകളെ ആഗിരണം ചെയ്യുന്നു. അതിനുശേഷം അകത്തേക്ക് വലിച്ചെടുക്കുമ്പോൾ ആ കണികകൾ വോമെറോ നേസൽ അവയവത്തിൽ (Vomeronasal Organs)എത്തിച്ചേരുന്നു.

ഈ അവയവം ഗന്ധത്തെ തിരിച്ചറിഞ്ഞ് അത് എന്താണെന്ന് തലച്ചോറിലേക്ക് സന്ദേശം അയയ്‌ക്കുകയും, പാമ്പിന് ആ ഗന്ധം തിരിച്ചറിയുകയും ചെയ്യുന്നു. ഇനി ഏറെ രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ രണ്ടുവശത്തേക്ക് തിരിഞ്ഞിരിക്കുന്ന രണ്ടുനാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഇവയ്ക്ക് രണ്ട് ദിശകളിലുള്ള ഗന്ധങ്ങൾ തിരിച്ചറിയുവാനാകും എന്നതാണ്.

അതനുസരിച്ചാണ് ഏത് ദിശയിലാണ് ഇര ഉള്ളതെന്ന് കണക്കുകൂട്ടി അവയ്ക്ക് ഇരയുടെ അടുത്തേക്ക് വേഗത്തിൽ എത്താനും കഴിയുന്നു.

 

English summary : Interesting facts about snakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com