ADVERTISEMENT

ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചുള്ള വധശിക്ഷയെക്കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടാവുമല്ലോ. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ ഇന്ത്യയിൽ വധശിക്ഷ നൽകാറുള്ളൂ. ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്. വൈദ്യുതി കസേര, വിഷം കുത്തിവയ്ക്കൽ, ശിരച്ഛേദം, വെടി വയ്ക്കൽ, കല്ലെറിയൽ തുടങ്ങി ലോകത്ത്‌ വിവിധങ്ങളായ വധശിക്ഷകളുണ്ട്. ലോകജനതയുടെ 60% വസിക്കുന്ന ഇന്ത്യ, അമേരിക്ക, ചൈന, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിൽ വധശിക്ഷ ഇന്നും പ്രാബല്യത്തിലുണ്ട്. 1947 മുതൽ 2020 മാർച്ച് വരെ 720ൽപരം കുറ്റവാളികളെ ഇന്ത്യ തൂക്കിലേറ്റിയതായി പറയുന്നു. 

വധശിക്ഷ സംബന്ധിച്ച് വിവിധ തരം സിദ്ധാന്തങ്ങളുണ്ട്. റിഫോർമേറ്റീവ് തിയറി പറയുന്നത് ‘ശിക്ഷയുടെ ലക്ഷ്യം ഒരു കുറ്റവാളിക്ക് മനഃപരിവർത്തനം വരുത്തുക എന്നതാണ്. അതുകൊണ്ട് വധശിക്ഷ അഭികാമ്യമല്ല’ എന്നാണെങ്കിൽ ഡിറ്ററന്റ് സിദ്ധാന്തം പറയുന്നത് ‘ശിക്ഷയെക്കുറിച്ചുള്ള ഭയം കുറ്റകൃത്യം ചെയ്യുന്നതിൽ നിന്നും ഒരാളെ വിലക്കുന്നു’ എന്നാണ്.

 

ദിനാചരണത്തിന്റെ ചരിത്രം

വേൾഡ് കോയലിഷൻ എഗെയ്ൻസ്റ്റ് ദ് ഡെത്ത് പെനൽറ്റി (WCADP) 2003ൽ ആദ്യ വധശിക്ഷാ വിരുദ്ധ ദിനം സംഘടിപ്പിച്ചു. 2002ലാണ് WCADP രൂപീകരിച്ചത്. സംഘടനയിൽ 160ലധികം NGOകൾ, ബാർ അസോസിയേഷനുകൾ തുടങ്ങിയവ  ഉൾപ്പെടുന്നു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വധശിക്ഷ നിർത്തലാക്കുക എന്നതാണ് ലക്ഷ്യം. ആംനെസ്റ്റി ഇന്റർനാഷനൽ, യൂറോപ്യൻ യൂണിയൻ, ഐക്യരാഷ്ട്ര സംഘടന എന്നിവയുൾപ്പെടെ ഒട്ടേറെ എൻജിഒകളും ഗവൺമെന്റുകളും ഈ ദിനത്തെ പിന്തുണയ്ക്കുന്നു. 2007 സെപ്റ്റംബർ 26ന്, കൗൺസിൽ ഓഫ് യൂറോപ്പും ഒക്ടോബർ 10 വധശിക്ഷയ്‌ക്കെതിരായ യൂറോപ്യൻ ദിനമായി പ്രഖ്യാപിച്ചു. 1977ൽ ആംനെസ്റ്റി ഇന്റർനാഷനൽ പ്രവർത്തനം ആരംഭിച്ചപ്പോൾ 16 രാജ്യങ്ങൾ മാത്രമാണ് വധശിക്ഷ നിർത്തലാക്കിയത്. ഇന്ന് അത് 108 എണ്ണം ആയി കൂടി. ചൈന, ഇറാൻ, ഈജിപ്ത്, സൗദി അറേബ്യ, സിറിയ എന്നിവയാണ് 2021ൽ ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ 5 രാജ്യങ്ങൾ.  

 

Content Summary : Day against death penalty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com