ADVERTISEMENT

ഇവിടെ കുട്ടി പോകുന്നത് കാട്ടിലുള്ള ജിംനേഷ്യത്തിലേക്കല്ല കേട്ടോ. പിന്നെ എങ്ങോട്ടാ ? ലോഹ പൈപ്പുകൾ അല്ലെങ്കിൽ കയർ  പോലുള്ള  വസ്തുക്കൾ കൊണ്ട് നിർമിച്ച,  കുട്ടികൾക്കുള്ള കളി ഉപകരണമാണ്  jungle gym. ഇത് children’s parkകളിലൊക്കെ കാണാൻ കഴിയും. അതിൽ കയറാനും തൂങ്ങിക്കിടക്കാനും ഇരിക്കാനുമൊക്കെ കഴിയും. ഇതിനു climbing frame എന്നും പേരുണ്ട്.

 

∙നമ്മൾ പാർക്കിലും ഗാർഡനിലും ഒക്കെ പോകുമ്പോൾ അവിടെ ബോർഡ് എഴുതിവച്ചിട്ടുണ്ടാകും. Do not litter. എന്താണ് ഇത്?

നമ്മുടെ കയ്യിലുള്ള ഡിസ്പോസബിൾ ബോട്ടിൽ, പ്ലാസ്റ്റിക്, കടലാസ് തുടങ്ങിയ  സാധനങ്ങളൊന്നും അവിടെ വലിച്ചുവാരി ഇടരുത് എന്നാണുദ്ദേശിക്കുന്നത് .

 

∙ മൃഗങ്ങളുടെ (ഒറ്റപ്രസവത്തിലെ)  കുഞ്ഞുങ്ങൾക്കും litter എന്ന് പറയും. ‘a litter of five kittens’

 

 

∙ ഇനി മറ്റൊരു board കാണാം - Keep off the grass - പുൽത്തകിടിയിൽ ചവിട്ടിനടക്കരുത്. Lawn Mower എന്നാൽ പുൽത്തകിടി വൃത്തിയായി വെട്ടാനുള്ള യന്ത്രം എന്നും ആ പ്രവൃത്തി ചെയ്യുന്ന ആൾ എന്നും അർഥമുണ്ട്.  Knoll എന്നാൽ ക്രീഡാപർവതം അഥവാ  പുൽ മൂടിയ ചെറിയ കുന്ന്. Rockery എന്നാൽ പാറകൾകൊണ്ടുണ്ടാക്കിയ ഉദ്യാനഭാഗം. Rock garden എന്നും പറയും.

 

∙ Sandbox എന്നാൽ മണൽ നിറച്ച പെട്ടിയല്ല. കുട്ടികൾക്ക് മണലിൽ കളിക്കാനായി പാർക്കിലും ബീച്ചിലുമൊക്കെ തയാറാക്കിയ ഇടമാണ്.

 

∙ പാർക്കിലും ഉദ്യാനത്തിലുമൊക്കെ ചെടികളും വേലികളും  ഭംഗിയായി വെട്ടിയൊതുക്കി നിർത്തുന്നത് കണ്ടിട്ടില്ലേ? ആ കലയ്ക്കാണു Topiary എന്ന് പറയുന്നത്-  സസ്യശിൽപകല.

 

Content Summary : Easy English learning tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com