പടക്കത്തിന്റെ ഉള്ളിലിരിപ്പ്; തീ കൊടുക്കുമ്പോൾ പടക്കം പൊട്ടുന്നത് എങ്ങനെയാണ്?

science-behind-fireworks
Representative image. Photo Credits: ajaykampani/ istock.com
SHARE

വീണ്ടും അവധി. ഇനി ദീപാവലി ആഘോഷം. ദീപങ്ങളും മധുരവും ദീപാവലിക്ക് പ്രധാനമാണെങ്കിലും കുട്ടികളുടെ ആദ്യ നോട്ടം പടക്കത്തിലേക്കായിരിക്കും. ദീപാവലിക്കുള്ള പടക്കവും കമ്പിത്തിരിയും റോക്കറ്റുമെല്ലാം വിപണിയിലെത്തി. ചിലരെങ്കിലും ഇവ പൊട്ടിച്ചു തുടങ്ങിയിട്ടുണ്ടാവും. എന്നാൽ തീ കൊടുക്കുമ്പോൾ പടക്കും എങ്ങനെ പൊട്ടുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ ? പടക്കം പൊട്ടുന്നതിനു പിന്നിലൊരു സയൻസുണ്ട് !

ഠോ..! 

ഒരു ഓലപ്പടക്കം എടുക്കാം. അതിന്റെ കെട്ട് പതിയെ അഴിച്ചെടുത്താൽ അവസാനം കറുത്ത നിറത്തിലുള്ള കുറച്ചു പൊടി ലഭിക്കും. ഇതാണ് പടക്കം പൊട്ടാനായി  ഉപയോഗിക്കുന്ന ഗൺ പൗഡർ (ഇത് ആരും അഴിച്ചെടുക്കാനോ കത്തിക്കാനോ ശ്രമിക്കല്ലേ). കൽക്കരിയും സൾഫറും പൊട്ടാസിയം നൈട്രേറ്റും അടങ്ങുന്നതാണ് ഗൺ പൗഡർ എന്ന കക്ഷി. ഇവനെ നന്നായി മുറുക്കി പേപ്പർ, ഓല, നൂൽ എന്നിവ കൊണ്ട് ചുറ്റും. തിരിയിലൂടെ തീ അകത്തേക്ക് എത്തുന്നതിലൂടെ നടക്കുന്ന റിയാക്‌ഷനിൽ നിന്ന് നൈട്രജൻ, കാർബൺ ഡൈഓക്സൈഡ് എന്നീ വാതകങ്ങൾ ഉണ്ടാകും. ചെറിയ ഇടയിൽ ഈ വാതകങ്ങളുടെ വലിയ സമ്മർദം താങ്ങാനാകാതെ വരുമ്പോളാണ് വലിയ ശബ്ദത്തോടെ പടക്കം പൊട്ടിത്തെറിക്കുന്നത്. 

കത്തി നിൽക്കും കമ്പിത്തിരി 

പടക്കത്തിൽ നിന്നു വ്യത്യസ്തമാണ് കമ്പിത്തിരിയുടെ നിർമാണം. പൊട്ടാസിയം നൈട്രേറ്റ്, സൾഫർ, കൽക്കരി, സ്റ്റാർച്ച് എന്നിവയാണ് പ്രധാന ഐറ്റംസ്. ഇവ വെള്ളം ചേർത്ത് കുഴച്ചെടുക്കും. ഇതിലേക്ക് കമ്പി മുക്കിയാണ് കമ്പിത്തിരി ഉണ്ടാക്കുന്നത്. കമ്പിത്തിരി പല നിറത്തിലും രീതിയിലും കത്തുന്നതിന് വേറെയും മൂലകങ്ങൾ ഉപയോഗിക്കും. 

പടക്കങ്ങളിൽ ഉപയോഗിക്കുന്ന ഓരോ മൂലകത്തിനും (element) ഓരോ ജോലി ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം !

അലുമിനിയം – കമ്പിത്തിരി ഉൾപ്പെടെയുള്ളവയിലെ 

തീപ്പൊരിക്ക് കാരണക്കാരൻ

പിച്ചള (സിങ്ക്)– പുകയുടെ ഉറവിടം

ടൈറ്റാനിയം – വെള്ളി നിറത്തിലുള്ള തീപ്പൊരി

ബേരിയം – പടക്കം മുകളിൽ പോയി പൊട്ടിയതിനു 

ശേഷമുള്ള പച്ച നിറം ബേരിയത്തിൽ നിന്നാണ്

കോപ്പർ (ചെമ്പ്) – നീല നിറം ചെമ്പ് തരും

ലിഥിയം – ചുവന്ന നിറം. 

സോഡിയം – സ്വർണ നിറം 

എന്താണ് ഹരിത പടക്കം (ഗ്രീൻ ക്രാക്കേഴ്സ്)

മേൽ പറഞ്ഞിട്ടുള്ള പടക്കങ്ങൾക്കു പകരമായി ഹരിത പടക്കങ്ങൾ ഉപയോഗിക്കണമെന്നാണ് നിർദേശം. സാധാരണ പടക്കങ്ങളെക്കാൾ 30% വായു മലിനീകരണത്തോത് കുറഞ്ഞവയാണ് ഇവ. ബേരിയം നൈട്രേറ്റിനൊപ്പം ലിഥിയം, ആർസെനിക്, ലെഡ് എന്നിവയും ഹരിത പടക്കത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സാധാരണ പടക്കങ്ങളിലുള്ള വിഷ ലോഹങ്ങൾക്കു പകരമായി അപകടം കുറഞ്ഞ ലോഹങ്ങളാണ് ഹരിത പടക്കത്തിലുള്ളത്. ഹരിത പടക്കങ്ങൾ ഉപയോഗിച്ചാൽ നമുക്ക് ചുറ്റുമുള്ള വായു കൂടുതൽ മലിനമാകാതെ കാക്കാം.

Content Summary : The science behind fireworks

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA