ADVERTISEMENT

ഹലോ കിഡൂസ്, നമ്മുടെ മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച വാക്കാണല്ലോ പിപ്പിടി. കൂട്ടുകാരൊക്കെ പത്രത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം സംബന്ധിച്ച റിപ്പോർട്ടുകളിലൊക്കെ വായിച്ചിട്ടുണ്ടാകും: ‘പിപ്പിടി കാട്ടേണ്ട’, ‘പിപ്പിടിയും കൊണ്ടു വരണ്ട’എന്നൊക്കെ. എന്താണീ പിപ്പിടി എന്നു ചിന്തിച്ചിട്ടുണ്ടോ?

മലയാളം പദങ്ങളുടെ അർഥം കണ്ടെത്താൻ എല്ലാവരും ആശ്രയിക്കുന്ന ശബ്ദതാരാവലി നമുക്കൊന്നു പരിശോധിച്ചാലോ.

ശബ്ദതാരാവലി പരതിയാൽ ‘പിപ്പിടി’ എന്നൊരു വാക്ക് കണ്ടെത്താനാകില്ല. അതേസമയം ‘പേപ്പിടി’ ഉണ്ടു താനും. അതിന്റെ അർഥമോ: ‘ഭീഷണി’, ‘ഭയപ്പെടുത്താനായി പറയുന്ന വാക്ക്’ എന്നെല്ലാമാണ്. അപ്പോൾ മുഖ്യമന്ത്രി പറയുന്ന പിപ്പിടി ഈ പേപ്പിടിയുടെ വകഭേദമാകാനാണ് സാധ്യത. ‘ഭീഷണി ഇവിടെ ചെലവാകില്ല’ എന്ന അർഥത്തിൽ തന്നെയാണ് മുഖ്യമന്ത്രി പിപ്പിടി എന്നുപയോഗിക്കുന്നതെന്ന് അനുമാനിക്കാം. ഒരുപക്ഷേ വടക്കേ മലബാറിൽ പേപ്പിടിക്കു പകരം പ്രചാരത്തിലായത് പിപ്പിടി ആകാനും മതി. ‘പേടിപ്പിക്കാൻ നോക്കേണ്ട’ എന്ന അർഥത്തിൽ കൊല്ലത്തു ചില മുതിർന്നവരൊക്കെ പേപ്പിടിയാക്കരുതെന്നു പറയാറുള്ളതു ശ്രദ്ധിച്ചിട്ടുണ്ടോ.

 

Activity: വീട്ടിൽ മുത്തച്ഛനോ മുത്തശ്ശിയോ  സംസാരിക്കുമ്പോൾ ഇതുപോലെ നാടൻ പ്രയോഗങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇന്നു മുതൽ അവ ശേഖരിച്ചു തുടങ്ങിക്കോളൂ.  മുതിർന്നവരുടെ സംസാരത്തിൽ നിന്നു ലഭിക്കുന്ന ഇത്തരം നാടൻ വാക്കുകളും പ്രയോഗങ്ങളും ഒരു നോട്ട് ബുക്കിൽ എഴുതി വയ്ക്കാം. അത് പത്തെണ്ണമായെങ്കിൽ ഫോട്ടോയെടുത്ത് വാട്സാപ് നമ്പരിൽ അയച്ചോളൂ. തിരഞ്ഞെടുക്കുന്നവ പ്രസിദ്ധീകരിക്കും. നിങ്ങളുടെ ഫോട്ടോയും പേരുവിവരങ്ങളും ഒപ്പം വേണം. അയയ്ക്കേണ്ട നമ്പർ – 85890 02690

 

Content Summary : Unique usage in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com