ജവാഹർലാൽ നെഹ്റുവിന്റെ ഫോട്ടോകള്‍ ശ്രദ്ധിച്ചു നോക്കിയാൽ കൊച്ചുകൂട്ടുകാർക്ക് ഒരു കാഴ്ച കാണാം. അദ്ദേഹത്തിന്റെ കോട്ടിന്റെ ബട്ടനിൽ എല്ലായിപ്പോഴുമുണ്ടാകും ഒരു ഒരു പനിനീർ പൂവ്. കുട്ടികളോട് ഏറെ ഇഷ്ടമായിരുന്നു നെഹ്റുവിന്. അലഹബാദിലെ ആനന്ദഭവനിൽ 1889 നവംബർ 14ന് ജനിച്ച നെഹ്റു പിൽക്കാലത്ത് കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയായി മാറി. അദ്ദേഹത്തിന്റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത്. പനിനീർപൂവ് ഏറെ ഇഷ്ടമായിരുന്നു നെഹ്റുവിന്. ആ പൂവ് അദ്ദേഹത്തിന്റെ കോട്ടിൽ ഇടംപിടിച്ചതിനു പിന്നിലൊരു കഥയുണ്ട്. ആ കഥയറിയാം, ചിത്രകഥാരൂപത്തിൽ...











English Summary: Why did Jawaharlal Nehru always had a Rose on his Shirt? The Story behind it