കംപ്യൂട്ടർ പ്രോഗ്രാമുകൾ തിരക്കഥയെഴുതും സിനിമകൾ: എഴുത്തുകാരൻ യന്തിരൻ

chat-gpt-generative-pre-training-transformer1
Representative image. Photo Credits: Motortion/ istock.com
SHARE

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമാക്കി  സർഗാത്മക സാഹിത്യ രചനകൾ പോലും സാധ്യമാക്കുന്ന ചാറ്റ് ബോട്ടിനെപ്പറ്റി അറിയാം. 

സങ്കൽപിച്ചു നോക്കൂ, നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ ഒരു യന്ത്ര  മനുഷ്യൻ അരികിലുണ്ടെങ്കിലോ? എന്തു രസമായേനെ കാര്യങ്ങൾ. എല്ലാ സംശയങ്ങൾക്കും ഉത്തരം തരാറുള്ള ഗൂഗിൾ ഇങ്ങനെയൊന്നല്ലേ എന്നാകും ചിലരെങ്കിലും സംശയിക്കുക. എന്നാൽ ഗൂഗിളിനൊക്കെയപ്പുറത്തേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. ചാറ്റ് ജിപിടി (Chat GPT – Generative Pre training Transformer) പോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കംപ്യൂട്ടർ പ്രോഗ്രാമുകൾ (ബോട്ടുകൾ) നമ്മുടെ ലോകം കീഴടക്കാൻ എത്തിക്കഴിഞ്ഞു. ഇപ്പോൾ പരീക്ഷണ ഘട്ടത്തിലുള്ള ചാറ്റ് ജിപിടി കഴിഞ്ഞ നവംബർ മുതൽ ലോകമെമ്പാടും ജനങ്ങൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. 

നമ്മൾ ഒരു ചോദ്യം ഗൂഗിളിനോടു ചോദിച്ചു കഴിഞ്ഞാൽ ഗൂഗിൾ നിർദേശിക്കുക അതിന്റെ ഉത്തരമുള്ള പതിനായിരക്കണക്കിനു വെബ്‌സൈറ്റുകളാണ്. അതെല്ലാം പരതി തൃപ്തികരമായ ഒരുത്തരം നാം കണ്ടെത്തുകയാണല്ലോ ചെയ്യുന്നത്. എന്നാൽ ഓപ്പൺ എഐ എന്ന കമ്പനിയുടെ നിയന്ത്രണത്തിലുള്ള ചാറ്റ് ജിപിടി ചെയ്യുന്നത് നമ്മുടെ ചോദ്യത്തിനുള്ള കൃത്യമായ ഒരുത്തരം നൽകുകയാണ്. അതും ഒരു വാട്സാപ് ചാറ്റ് പോലെ. ഉദാഹരണത്തിന് ചാറ്റ് ജിപിടി എന്താണെന്ന് 100 വാക്കിൽ കുറയാതെ ഒരു ലേഖനമെഴുതാമോ എന്നൊരു ചോദ്യം  നാം ചാറ്റ് ജിപിടിയിൽ ടൈപ് ചെയ്തു നൽകുകയാണെന്നു കരുതുക. നിമിഷങ്ങൾ കൊണ്ട് ഒരു ചെറുലേഖനം ടൈപ് ചെയ്തു നൽകും. 

പ്രബന്ധമോ അസൈൻമെന്റുകളോ കഥയോ കവിതയോ നാടകമോ തിരക്കഥയോ എന്തു വേണമെങ്കിലും നമുക്ക് ചാറ്റ് ജിപിടിയെക്കൊണ്ട് എഴുതിക്കാം. ശാസ്ത്ര ലേഖനം മുതൽ ചരിത്രാഖ്യായികകൾ വരെ ഇതിന് എഴുതാൻ സാധിക്കും. ചാറ്റ് ജിപിടി തിരക്കഥയെഴുതിയ സിനിമകൾ വരെ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. നമ്മുടെ ആവശ്യങ്ങൾക്ക് മലയാളത്തിലും ചാറ്റ് ജിപിടിയിൽ നിന്നു മറുപടി ലഭിക്കും. പരിഭാഷയിലെ പിശകുകൾ പരിഹരിക്കാനായാൽ ചാറ്റ് ജിപിടിയുടെ മലയാള മൊഴിയും സുന്ദരമാകും.

chat-gpt-generative-pre-training-transformer

ഇതു മനുഷ്യർക്കുണ്ടാക്കുന്ന ആശങ്കയും ചെറുതല്ല. സർഗാത്മക സാഹിത്യമെന്നത് കൃത്രിമമായി ഉണ്ടാക്കാവുന്ന കാലത്തേക്കുള്ള പോക്കാണിതെന്നു കരുതുന്നവരുണ്ട്. മനുഷ്യർക്കു കഴിയുന്നതിനെക്കാൾ മനോഹരമായി എഴുത്തു ജോലി നിർവഹിക്കാൻ ഇത്തരം ബോട്ടുകൾ മതിയെന്ന കാലം മനുഷ്യരുടെ സർഗശേഷിക്ക് വിലങ്ങുതടിയാകും. മനുഷ്യരുടെ എഴുത്തു ശൈലിയെ അസാമാന്യമായ നിലയിൽ അനുകരിക്കാനുള്ള കഴിവാണ് ചാറ്റ് ജിപിടിക്ക് ഉള്ളത്. 

ഏതൊക്കെ തരത്തിൽ ഇതിന്റെ ദുരുപയോഗം ഉണ്ടാകില്ല എന്ന ആശങ്കയും ചെറുതല്ല. ന്യൂയോർക്ക് സിറ്റിയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള കംപ്യൂട്ടറുകളിലും നെറ്റ്‌വർക്കുകളിലും ചാറ്റ് ജിപിടി ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. 

വിദ്യാർഥികളുടെ പഠനനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉള്ളടക്കത്തിന്റെ കൃത്യതയും സുരക്ഷയും സംബന്ധിച്ച ആശങ്കകളും മൂലമാണ് ഈ വിലക്ക്. അതേസമയം ഇതിന്റെ മികവ് കണക്കിലെടുത്ത് പഠനാനുബന്ധ ഉപകരണമായിത്തന്നെ ചാറ്റ് ജിപിടിയെ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. നിലവിൽ ഇതിന്റെ ഉപയോഗം സൗജന്യമാണ്. chat.openai.com എന്ന വെബ്‌സൈറ്റിൽ കയറി അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന ആർക്കും ചാറ്റ് ജിപിടിയുടെ ശേഷി  പരീക്ഷിച്ചറിയാം. 

ചിത്രങ്ങളും വിഡിയോയും വരെ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമാക്കി ഇതുപോലെ തന്നെ ചിത്രങ്ങളും വിഡിയോകൾ വരെയും സൃഷ്ടിക്കുന്ന സംവിധാനവും നിലവിലെത്തിക്കഴിഞ്ഞു. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺ എഐയുടെ ഡാൽ–ഇയും മിഡ് ജേണി പോലെയുള്ള വെബ് സൈറ്റുകളും നമ്മുടെ വാക്കാലുള്ള നിർദേശം സ്വീകരിച്ച് ചിത്രങ്ങൾ തിരികെ നൽകുന്നവയാണ്. നിങ്ങൾക്കാവശ്യമുള്ള ഒരു ചിത്രത്തെപ്പറ്റിയുള്ള നിർദേശങ്ങൾ ടൈപ്പ് ചെയ്തു നൽകുകയേ വേണ്ടൂ, മിഴിവേകിയ ചിത്രങ്ങൾ അതു തിരികെ നൽകും.  ലോകമെങ്ങും ഹരമായിക്കൊണ്ടിരിക്കുകയാണ് ഇത്തരം വെബ്സൈറ്റുകളും. 

Content Summary : Chat GPT – Generative Pre training Transformer

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS