മേയ് മാസത്തിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം

May-month
Photo By: PENpics Studio/www.shutterstock.com
SHARE

1. രാജ്യത്തെ ദിനപത്രങ്ങളുടെ പ്രചാരത്തിൽ ദൈനിക് ഭാസ്കർ, മലയാള മനോരമ, ടൈംസ് ഓഫ് ഇന്ത്യ എന്നിവ ആദ്യസ്ഥാനങ്ങളിൽ. 

2.  ദക്ഷിണ വ്യോമസേനാ കമാൻഡിന്റെ മേധാവിയായി എയർ മാർഷൽ ബി. മണികണ്ഠൻ ചുമതലയേറ്റു. 

3. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള യുഎൻ അവാർഡ് ഇറാനിൽ തടവിലാക്കപ്പെട്ട വനിതാ മാധ്യമപ്രവർത്തകരായ നിലോഫർ ഹമദി, ഇലാഹി മുഹമ്മദി, നർഗിസ് മുഹമ്മദി എന്നിവർക്ക്. 

4. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളടങ്ങുന്ന പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 161. 

5. ദോഹ ഡയമണ്ട് ലീഗ് ജാവലിൻത്രോയിൽ നീരജ് ചോപ്ര ജേതാവ്. 

6. യുണൈറ്റഡ് കിങ്ഡത്തിന്റെയും 14 കോമൺവെൽത്ത് മേഖലകളുടെയും രാജാവായി ചാൾസ് മൂന്നാമന്റെ കിരീടധാരണം നടന്നു. 

8. ഫോർമുല വൺ കാറോട്ട മത്സരത്തിലെ മയാമി ഗ്രാൻപ്രിയിൽ റെഡ് ബുൾ ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ ജേതാവ്. 

9. കായികരംഗത്തെ മികവിനുള്ള വിഖ്യാതമായ ലോറസ് പുരസ്കാരം അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിക്ക്. ജമൈക്കൻ സ്പ്രിന്റ് അത്‌ലീറ്റ് ഷെല്ലി ആൻ ഫ്രേസർ പ്രൈസ് മികച്ച വനിതാ താരം.

10. കേരള സ്പോർട്സ് കൗൺസിലിന്റെ ജി.വി. രാജ പുരസ്കാരങ്ങൾക്ക് (3 ലക്ഷം രൂപ വീതം) ലോങ് ജംപ് താരം എം. ശ്രീശങ്കറും ബാഡ്മിന്റൻ താരം അപർണ ബാലനും അർഹരായി.       

11. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറായി വിനോദ് കെ. ജേക്കബിനെയും നോർവേ അംബാസഡറായി ഡോ. അക്വിനോ വിമലിനെയും നിയമിച്ചു. 

12. ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ദീപക് ബോറിയ (51 കിലോ), മുഹമ്മദ് ഹസമുദ്ദീൻ (57 കിലോ), നിഷാന്ത് ദേവ് (71 കിലോ) എന്നിവർക്ക് വെങ്കല മെഡൽ. 

13. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയം. 224 അംഗ നിയമസഭയിൽ കോൺഗ്രസ് 135, ബിജെപി 66, ജനതാദൾ (എസ്) 19. 

14. സിബിഐ ഡയറക്ടറായി കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയമിച്ചു. 

15. രവ്നീത് കൗർ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ ചെയർപഴ്സൻ. 

17. കുടുംബശ്രീ രജതജൂബിലി സമാപനസമ്മേളനത്തിൽ മേയ് 17 കുടുംബശ്രീ ദിനമായി പ്രഖ്യാപിക്കപ്പെട്ടു. 

19. സുപ്രീം കോടതി ജഡ്ജിമാരായി അഭിഭാഷകൻ കെ. വി. വിശ്വനാഥൻ, ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി. കെ. മിശ്ര എന്നിവർ ചുമതലയേറ്റു. 

20. കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ അധികാരമേറ്റു. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രി. 

21. മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ജേതാക്കൾ; ആർസനലിന് തോൽവി. 

22. നീരജ് ചോപ്രയ്ക്ക് പുരുഷ ജാവലിൻത്രോയിലെ ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനം. 

23. ഗ്യോർഗി ഗോസ്പോഡിനോവ് എഴുതിയ നോവൽ ടൈം ഷെൽറ്ററിന് ബുക്കർ ഇന്റർനാഷനൽ പുരസ്കാരം. പരിഭാഷക ഏഞ്ചല റോഡലുമായി പുരസ്കാരത്തുക (50,000 പൗണ്ട് – 52 ലക്ഷം രൂപ) പങ്കിട്ടു. 

24. മലയാളിയായ യു. ടി. ഖാദറിനെ കർണാടക നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. 

25. കേരളത്തെ ആദ്യ സമ്പൂർണ ഇ-ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചു. 

26. കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം മൂന്നര കോടി കവിഞ്ഞു. 

27. ഫ്രഞ്ച് സംവിധായിക ജസ്റ്റീൻ ത്രിയെയുടെ ‘അനാട്ടമി ഓഫ് എ ഫോൾ’ കാൻ മേളയിൽ മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം സ്വന്തമാക്കി. ‘ല പാഷൻ ദു ദോദ ബുഫ, ദ് പോട്ടോഫോ’ ഒരുക്കിയ ട്രാൻ അൻ ഹൊങ് മികച്ച സംവിധായകനായി.  

28. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റനിൽ മലയാളി താരം എച്ച്. എസ്. പ്രണോയി ജേതാവ്. 

29. കേന്ദ്ര വിജിലൻസ് കമ്മിഷണറായി പ്രവീൺ കുമാർ ശ്രീവാസ്തവ ചുമതലയേറ്റു.

30. ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 5 വിക്കറ്റിന്റെ ജയം. 

31. ഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി കെ. പത്മകുമാറിനെ ജയിൽ മേധാവിയായും ഷെയ്ഖ് ദർവേഷ് സാഹിബിനെ അഗ്നിരക്ഷാ സേന ഡയറക്ടർ ജനറലായും നിയമിച്ചു.

Content Summary: May major events at a glance

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS