1919ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് (മൊണ്ടേഗു – ചെംസ്ഫോഡ് പരിഷ്കാരം) പ്രകാരം രൂപീകരിച്ച അസംബ്ലിയും കൗൺസിലും 1921 – 1926 കാലത്ത് സമ്മേളിച്ചിരുന്നത് ഇന്നത്തെ ഡൽഹി നിയമസഭാ (പഴയ സെക്രട്ടേറിയറ്റ്) മന്ദിരത്തിലാണ്.
1950 ജനുവരി 28ന് സുപ്രീം കോടതി ഉദ്ഘാടനം ചെയ്യപ്പെട്ടതും 1958ൽ ഇപ്പോഴത്തെ മന്ദിരത്തിലേക്കു മാറുന്നതു വരെ പ്രവർത്തിച്ചിരുന്നതും പാർലമെന്റ് ഹൗസിലെ ‘ചേംബർ ഓഫ് പ്രിൻസസ്’ (നരേന്ദ്രമണ്ഡലം; പിന്നീട് ലൈബ്രറി ഹാൾ) എന്നയിടത്താണ്. സുപ്രീം കോടതിയുടെ പൂർവരൂപമായ ‘ഫെഡറൽ കോർട്ട് ഓഫ് ഇന്ത്യ’ (1937 – 1950) പ്രവർത്തിച്ചിരുന്നതും ഇവിടെത്തന്നെ.
പഴയ പാർലമെന്റ് ഹൗസിൽ (ആദ്യ പേര് കൗൺസിൽ ഹൗസ്) പ്രവർത്തിച്ചിരുന്ന ഇന്ത്യൻ നിയമനിർമാണ സഭകൾ
1. കൗൺസിൽ ഓഫ് സ്‌റ്റേറ്റ് (1927* – 1947)
2. ലെജിസ്ലേറ്റീവ് അസംബ്ലി / കേന്ദ്ര നിയമസഭ (1927* – 1947)
3. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി (1946 – 1950)
4. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി – ലെജിസ്ലേറ്റീവ്/ഡൊമിനിയൻ
പാർലമെന്റ് (1947 – 1950)
5. ഇടക്കാല പാർലമെന്റ് (1950 – 1952)
6. ‘കൗൺസിൽ ഓഫ് സ്‌റ്റേറ്റ്‌സ്’ /രാജ്യസഭ (1952 മുതൽ)
7. ‘ഹൗസ് ഓഫ് ദ് പീപ്പിൾ’ /ലോക്സഭ (1952 മുതൽ)
Content Summary : Parliament of India