ADVERTISEMENT

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ് (അംഗീകൃതം) എൽപി, യുപി, ഹൈസ്കൂൾ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവയിൽ ഐടി രംഗത്തെ  മികവുകൾ മാറ്റുരയ്ക്കാനുള്ള വേദിയായ ഐടി മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തുടക്കം മുതൽ അതിനായി പരിശീലിക്കുന്നത് ഗുണം ചെയ്യും. 

 

ഏതൊക്കെ? ആർക്കൊക്കെ?

 

യുപി, എച്ച്എസ്, എച്ച്എസ്എസ്/വിഎച്ച്എസ്എസ് വിഭാഗങ്ങളിൽ നിന്നും താഴെ പട്ടികയിൽ കാണുംവിധമാണ് മത്സരങ്ങൾ. (കഴിഞ്ഞവർഷം നടന്ന മത്സരങ്ങളാണ് തന്നിരിക്കുന്നത്. എന്തെങ്കിലും മാറ്റങ്ങൾ ഈവർഷം ഉണ്ടോയെന്ന് ടീച്ചറോടു ചോദിക്കണേ...)

 

യുപി

∙ഐടി ക്വിസ്

∙ ഡിജിറ്റൽ 
പെയിന്റിങ്

∙മലയാളം 
ടൈപ്പിങ്

 

ഹൈസ്കൂൾ

∙ഐടി ക്വിസ്

∙ ഡിജിറ്റൽ പെയിന്റിങ്

∙മലയാളം ടൈപ്പിങ്ങും രൂപകല്പനയും

∙ സ്ക്രാച്ച് പ്രോഗ്രാമിങ്

∙ പ്രസന്റേഷൻ

∙വെബ് പേജ് ഡിസൈനിങ്

∙അനിമേഷൻ

 

ഹയർ സെക്കൻഡറി

 

∙ഐടി ക്വിസ്

∙ ഡിജിറ്റൽ പെയിന്റിങ്

∙മലയാളം ടൈപ്പിങ്ങും രൂപകൽപനയും

∙ സ്ക്രാച്ച് പ്രോഗ്രാമിങ്

∙ പ്രസന്റേഷൻ

∙വെബ് പേജ് ഡിസൈനിങ്

∙ അനിമേഷൻ

 

Content Summary : School Sasthrolsavam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com