1. ഇഷ്ടപ്പെട്ട പുസ്തകത്തെക്കുറിച്ച് ഒരു കുറിപ്പു തയാറാക്കാം. കൂട്ടുകാരോടു ചേർന്ന് ഈ കുറിപ്പുകളെല്ലാം ചേർത്തൊരു പുസ്തകമാക്കാം.
2. അപൂർവമായ പഴയ പുസ്തകങ്ങൾ നിങ്ങളുടെ വീട്ടിലോ അയൽവീടുകളിലോ ഉണ്ടോ? അവ കൊണ്ടുവന്നു ക്ലാസിൽ പ്രദർശനമൊരുക്കാം.
3. സ്കൂൾ വായനശാല നമുക്കൊന്നു ഗംഭീരമാക്കിയാലോ? കൂട്ടുകാർ കഴിയുംപോലെ പുസ്തകങ്ങൾ സമാഹരിച്ചു നൽകൂ.
4. വായിച്ച പുസ്തകങ്ങളിലെ ഏതെങ്കിലും കഥാപാത്രം മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടോ? എങ്കിൽ അതു കടലാസ്സിലേക്കു പകർത്തൂ. ക്ലാസിൽ ഇത്തരം ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്താം.
5. വായനയെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും പ്രശസ്തമായ ഒട്ടേറെ ഉദ്ധരണികളുണ്ട്. ഇവ പോസ്റ്ററുകൾ പോലെ ഭംഗിയായി എഴുതി ക്ലാസ് ചുമരിൽ തൂക്കാം. വായിക്കാൻ ഒരു പ്രചോദനമാകട്ടെ!
6. സമീപപ്രദേശത്തുള്ള എഴുത്തുകാരെ സ്കൂളിലേക്ക് ക്ഷണിച്ച് അവരുമായി ഒരു സംവാദമാകാം.
7. ഇഷ്ടപ്പെട്ട പുസ്തകം നാടകരൂപത്തിലാക്കി സ്കൂളിലോ ക്ലാസിലോ അവതരിപ്പിക്കാം
8. ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തോടൊപ്പം സെൽഫി എടുക്കാം.
Content Summary : National Reading Day