കൂട്ടുകാരേ, മനോരമ വായനോത്സവം റീഡ് ആൻഡ് വിൻ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പുകൾ ആരംഭിക്കാം. ഇന്നുമുതൽ പത്രത്തിൽ വരുന്ന വാർത്തകളുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ എന്നു പ്രത്യേകം ശ്രദ്ധിക്കുമല്ലോ. മാതൃകാ ചോദ്യങ്ങൾ ഇനി മലയാളം, ഇംഗ്ലിഷ് പഠിപ്പുരകളിൽ ഉണ്ടാകും. ആഴ്ചയിൽ 6 ദിവസവുമുണ്ട് പഠിപ്പുര.
∙ മത്സരത്തിൽ പങ്കെടുക്കാനായി സ്കൂൾ അധികൃതരാണു റജിസ്റ്റർ ചെയ്യേണ്ടത്.
∙ വ്യക്തിഗത റജിസ്ട്രേഷനുകൾ സ്വീകരിക്കില്ല.
∙ 1000 സ്കൂളുകളിൽ നേരിട്ടു മത്സരം നടത്തുന്നതിനു പുറമേ, മറ്റുള്ള സ്കൂളുകൾക്ക് ഓൺലൈൻ മത്സരവുമുണ്ട്.
∙ നേരിട്ടു മത്സരം നടത്തുന്ന സ്കൂളുകളിൽ ഉന്നതവിദ്യാഭ്യാസ മേഖലയെയും കരിയർ ഡവലപ്മെന്റിനെയും കുറിച്ച് ക്ലാസുമുണ്ടാകും.
∙ സ്കൂൾ മത്സരത്തിൽ ആദ്യ സ്ഥാനങ്ങളിൽ എത്തുന്നവർ, സ്കൂളുകൾ നിർദേശിക്കുന്നവർ എന്നിങ്ങനെ 4 ടീമുകൾക്ക് ഒരു സ്കൂളിൽ നിന്നു ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഒരു ടീമിൽ രണ്ടുപേർ.
∙ ജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്ക് (ആകെ 28) സംസ്ഥാനതല മത്സരത്തിൽ മാറ്റുരയ്ക്കാം.
∙ ജില്ലാതലത്തിലെ മൂന്നാം സ്ഥാനത്ത് എത്തുന്നവരിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ 2 ടീമുകളെക്കൂടി സംസ്ഥാന മത്സരത്തിലേക്കു തിരഞ്ഞെടുക്കും. ആകെ 30 ടീമുകൾ.
∙ ഒരേ സ്കൂളിൽ കേന്ദ്ര, സംസ്ഥാന സിലബസ് വിഭാഗങ്ങൾ ഉണ്ടെങ്കിൽ അവയെ വ്യത്യസ്ത സ്കൂളുകളായി പരിഗണിക്കും.
∙ റജിസ്ട്രേഷൻ ഇന്നു മുതൽ
∙ മത്സരത്തിൽ പങ്കെടുക്കാനായി സ്കൂൾ മേധാവികളാണു റജിസ്റ്റർ ചെയ്യേണ്ടത്.
∙ ഇതിനായി 85 90 200 419 എന്ന വാട്സാപ് നമ്പറിലേക്ക് RW എന്നു വാട്സാപ് ചെയ്താൽ മതി.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:94460 03717 (തിങ്കൾ മുതൽ വെള്ളി വരെ 9.30 a.m. - 5.30.p.m.)
വെബ്സൈറ്റ്: www.manoramaonline.com/readandwin
Content Summary : Manorama read and win Contest