വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് മികച്ച വിജയം കരസ്ഥമാക്കാൻ ജൂൺ മാസത്തിലെ പ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ.
ജൂൺ 1.ജസ്റ്റിസ് സാരസ വെങ്കിടനാരായണ ഭട്ടി (എസ്.വി.ഭട്ടി) കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്.
2. ഇന്ത്യൻ വംശജനായ അജയ് ബംഗ ലോക ബാങ്ക് പ്രസിഡന്റ്.
3. എഫ്എ കപ്പ് ഫുട്ബോൾ കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്.
4. മണിപ്പുർ വംശീയകലാപം അന്വേഷിക്കാനായി റിട്ട.ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മിഷൻ രൂപീകരിച്ചു.
5. കെ ഫോൺ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.
6. നിക്കോളായ് ഡെൻകോവ് ബൾഗേറിയയുടെ പ്രധാനമന്ത്രി.
7. ഇന്ത്യൻ വംശജയായ ശാസ്ത്രജ്ഞ ജൊയീത ഗുപ്തയ്ക്ക് ഡച്ച് നൊബേൽ സമ്മാനം എന്ന് അറിയപ്പെടുന്ന സ്പിനോസ പ്രൈസ്. പരിസ്ഥിതി മേഖലയിൽ നൽകിയ സംഭാവനകൾക്കാണ് 13.5 കോടിയുടെ പുരസ്കാരം.
10. ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം പോളണ്ടിന്റെ ഇഗ സ്യാംതെക്കിന്.
11. നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പൺ കിരീടം.
12. കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ നിതിൻ അഗർവാൾ ബിഎസ്എഫ് ഡയറക്ടർ ജനറൽ.
13. ഫിഫ അണ്ടർ 20 ഫുട്ബോൾ കിരീടം യുറഗ്വായ് സ്വന്തമാക്കി.
14. ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് കുവൈത്ത് പ്രധാനമന്ത്രി.
16. അരുന്ധതി റോയിയുടെ ലേഖനസമാഹാരമായ ‘ആസാദി’യുടെ ഫ്രഞ്ച് പരി ഭാഷയ്ക്ക് യൂറോപ്യൻ എസേ പ്രൈസ് (18 ലക്ഷം രൂപ).
17. ഇന്ത്യക്കാരനായ സുരേഷ് ശ്രീവാസ്തവ വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ വൈസ് ചെയർമാൻ.
18. ഗാന്ധി സമാധാന പുരസ്കാരം (ഒരു കോടി രൂപ) ഹിന്ദുപുരാണ പുസ്തക പ്രസാധകരായ ഗീത പ്രസിന്.
19. മോഗ എന്ന കാട്ടുപോത്ത് ഗോവയിൽ നടക്കുന്ന 37–ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം.
20. കേരള ഒളിംപിക് അസോസിയേഷന്റെ ‘സ്പോർട്സ്മാൻ ഓഫ് ദി ഇയർ’ പുരസ്കാരം (5 ലക്ഷം രൂപ) ബാഡ്മിന്റൻ താരം എച്ച്.എസ്.പ്രണോയിക്ക്.
22. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കുള്ള സമസ്ത കേരള സാഹിത്യപരിഷത്ത് പുരസ്കാരം (50,000 രൂപ) നിരൂപകൻ പ്രഫ. എം.തോമസ് മാത്യുവിന്.
23. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യ പുരസ്കാരം പ്രിയ എഎസിന്റെ ‘പെരുമഴയത്തെ കുഞ്ഞിതളുകൾ’ എന്ന നോവലിന്. കവി ഗണേഷ് പുത്തൂരിനാണു യുവ പുരസ്കാരം. ഇംഗ്ലിഷിൽ സുധാ മൂർത്തിയുടെ ‘ഗ്രാൻഡ്പേരന്റ്സ് ബാഗ് ഓഫ് സ്റ്റോറീസ്’ എന്ന പുസ്തകത്തിനാണ് അവാർഡ്.
24. വ്യാഴത്തിനും ചൊവ്വയ്ക്കും ഇടയിലുള്ള ‘33928’ എന്ന ഛിന്നഗ്രഹത്തിന് രാജ്യാന്തര ജ്യോതിശാസ്ത്ര സംഘടന, മലയാളിയും പാരിസ് ഒബ്സർവേറ്ററി ശാസ്ത്രജ്ഞനുമായ ഡോ.അശ്വിൻ ശേഖറിന്റെ പേരു നൽകി.
25. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ് നൈൽ’
27. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2021ലെ ഭാഷാ സമ്മാൻ പുരസ്കാരം തെലുഗു എഴുത്തുകാരൻ പ്രഫ.ബെതവോലു രാമബ്രഹ്മത്തിന്.
28.ടി.എസ്.സിങ്ദേവ് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി.
30. കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവും പൊലീസ് മേധാവിയായി ഡോ.എസ്.ദർവേഷ് സാഹിബും സ്ഥാനമേറ്റു.
∙റോ മേധാവിയായി രവി സിൻഹ ചുമതലയേറ്റു.
COntent Summary : June at a glance