തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങൾ സൂക്ഷിക്കും’ എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ അന്വർഥമാക്കുന്ന ഇടമാണു കഥകളും പഴഞ്ചൊല്ലുകളും ശൈലികളും ഒരുക്കുന്നത്. ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും കുറിക്കുകൊള്ളുന്ന രീതിയിൽ ചുരുക്കിപ്പറയുന്ന ശൈലികൾക്ക് വാച്യാർഥത്തോട് പ്രത്യക്ഷമായി ബന്ധമില്ലെങ്കിലും വിശേഷാർഥം സൂചിപ്പിക്കുന്ന പദച്ചേർച്ചകളായി, ഭാഷയുടെ സമ്പത്തായി നിലനിൽക്കുന്നു.
വിലമതിക്കാനാവാത്ത നമ്മുടെ ശൈലികൾ പരിചയപ്പെടുത്തുകയും അത് രൂപപ്പെടാനിടയായ വഴി വിശദീകരിക്കുകയും ചെയ്യുന്ന പുതിയ പംക്തി തുടങ്ങുന്നു - ശൈലി വന്ന വഴി. അവതരിപ്പിക്കുന്നത് ബിനു കെ.സാം.