ഗുരുത്വാകർഷണത്തിന് എതിരായി ഭൂമിക്ക് മുകളിലേക്ക് വേരുകൾ; ‘വണ്ടർ കണ്ടൽ’

HIGHLIGHTS
  • എത്ര ചെളിയിലും ഉപ്പുള്ള മണ്ണിലും ഇവയ്ക്ക് വളരാനാകും
  • ഇവയ്ക്ക് ശ്വസിക്കാനാകും എന്നത് അതിലും വലിയ അദ്ഭുതമാണ്
Mangrove-forests
Mangrove forests. Photo Credits: haspil/shutterstock.com
SHARE

തീരദേശത്ത് കാണപ്പെടുന്ന വനങ്ങളാണ് കണ്ടൽ വനങ്ങൾ. എത്ര ചെളിയിലും ഉപ്പുള്ള മണ്ണിലും ഇവയ്ക്ക് വളരാനാകും. വേലിയേറ്റ വേലിയിറക്ക സ്വാധീനമുള്ള പ്രദേശങ്ങളിൽ കാറ്റിലും ശക്തമായ തിരമാലകളെ തടുത്തും തഴച്ചുവളരുന്ന ഇവയ്ക്ക് പ്രകൃതി ദുരന്തങ്ങളെ, സുനാമിയെപ്പോലും പ്രതിരോധിക്കാനാകും എന്നതാണ് അദ്ഭുതം.

ഇടതൂർന്ന വേരുകൾ, താഴേക്കും മുകളിലേക്കും വളരുന്ന വേരുകൾ, ശ്വസിക്കാൻ കഴിയുന്ന വേരുകൾ, കാഴ്ചയിൽ തന്നെ ഒരു ഫാന്റസി ലോകം. ഗുരുത്വാകർഷണത്തിന് എതിരായി ഭൂമിക്ക് മുകളിലേക്ക് വേരുകൾ ഉള്ള സസ്യങ്ങളാണ് കണ്ടലുകൾ. ഇവയ്ക്ക് ശ്വസിക്കാനാകും എന്നത് അതിലും വലിയ അദ്ഭുതമാണ്. ന്യൂമാറ്റോഫോറുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന ഉപ്പൂത്ത, ബ്ലാത്തി കണ്ടലുകൾക്കെല്ലാം ഈ വേരുകളുണ്ട്. 

കണ്ടൽ വനങ്ങൾക്ക് നിത്യഹരിത വനങ്ങളേക്കാൾ അധികമായി (4–5 മടങ്ങ്) അന്തരീക്ഷത്തിലെ CO2 വലിച്ചെടുത്ത് ദീർഘനാളത്തേക്ക് സൂക്ഷിക്കാനാകും.  ഹരിതഗൃഹവാതമായ CO2വിന്റെ അളവ് അന്തരീക്ഷത്തിൽ കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാ‌നും ഇതുവഴി സാധിക്കും.

പാരിസ് ഉടമ്പടി പ്രകാരം ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം കുറയ്ക്കാനുള്ള നാഷനൽ ഡിറ്റർ മൈൻഡ് കോൺട്രിബ്യൂഷൻ (NDC) ലക്ഷ്യങ്ങളിൽ ഒന്നായി ഇന്ത്യയും കണ്ടൽ സംരക്ഷണത്തിൽ പങ്കാളിയാവുകയാണ്.  ‘മിഷ്ടി’ എന്ന വൻകിട പദ്ധതി (തീരദേശത്ത് കണ്ടൽ വച്ചുപിടിപ്പിക്കൽ) ഇന്ത്യ നടപ്പിലാക്കുകയാണ്. ഇന്ത്യയിലും ബംഗ്ലദേശിലുമായി കാണപ്പെടുന്ന സുന്ദർബൻ ആണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനം.

(കുഫോസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആണ് ലേഖിക)

Content summary : Interesting facts about Mangrove forests

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA