ADVERTISEMENT

വളരെ വ്യത്യസ്തനായ ഒരു മനുഷ്യനാണ് ന്യൂസീലൻഡുകാരനായ, കുറെക്കാലമായി ലണ്ടനിൽ താമസിക്കുന്ന ജോണി ബേർഡ്മൂർ. അല്ലെങ്കിൽ 20 പോസ്റ്റ് കാർഡുകൾ ആളുകൾക്ക് നൽകാനായി വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഏകദേശം 51500 കിലോമീറ്ററുകൾ യാത്ര ചെയ്യുമോ? തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുനിന്നകന്ന് സ്ഥിതി ചെയ്യുന്ന അതിപ്രശസ്ത ദ്വീപാണ് ഗാലപ്പഗോസ്. പുരാതന കാലത്ത് ഇതുവഴി പോകുന്ന നാവികർ ഇവിടെ ഒരു ശൈലിയുണ്ടാക്കി. അവർ ഇവിടെ ഒരു പോസ്റ്റ് ബോക്സ് സ്ഥാപിച്ചു. ഇതിൽ തങ്ങളുടെ കുടുംബാംഗങ്ങൾക്കും സ്നേഹിതർക്കുമായി കത്തുകൾ ഇട്ടു. പിന്നാലെ വരുന്ന കപ്പലുകളിൽ വരുന്നവർ ഈ കത്തുകൾ എത്തിച്ചുകൊടുക്കും എന്നൊരു കീഴ്‌വഴക്കം.

ECUADOR-GALAPAGOS-TOURISM-ENVIRONMENT

ഇന്നും അതു തുടരുന്നു,ഇവിടെ കമ്പുകൾ കൂട്ടിയിണക്കി ഒരു പ്ലാറ്റ്ഫോം നിർമിച്ച് അതിനു മുകളിൽ വീപ്പ വച്ച് ഒരു പോസ്റ്റ് ബോക്സുണ്ട്. അതിൽ ആളുകൾ കത്തുകളിടും. ഈ വർഷമാദ്യം ഗാലപ്പഗോസിലെത്തിയ ജോണി അവിടെ നിന്ന് 50 കത്തുകൾ ശേഖരിച്ചു. അവയുടെ അഡ്രസിലുള്ളവർക്ക് കൊടുക്കാനായി ഇതുവരെ 51500 കിലോമീറ്റർ ജോണി സഞ്ചരിച്ചു. തെക്കേ അമേരിക്ക, മധ്യ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലുള്ള 20 പേർക്ക് അദ്ദേഹം പോസ്റ്റ്കാർഡ് നൽകിക്കഴിഞ്ഞു. യാത്ര തീർന്നിട്ടില്ല. ഇനി യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും പോയി അടുത്തവർഷം മാർച്ചോടെ യാത്ര പൂർത്തിയാക്കാനാണ് 

ചാൾസ് ഡാർവിന്റെ പരിണാമസിദ്ധാന്തത്തെക്കുറിച്ചുള്ള പഠനത്തിന്റെ പരീക്ഷണശാലയായതോടെയാണു ഗാലപ്പഗോസ് ദ്വീപുകൾ ലോകപ്രശസ്തിയിലേക്കുയർന്നത്. ഭീമശരീരം പ്രാപിച്ചവയായിരുന്നു ദ്വീപിലെ ജീവികളിൽ പലതും. 

അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി രൂപീകരിക്കപ്പെട്ട ദ്വീപാണു ഗാലപ്പഗോസ്. 21 അഗ്നിപർവതങ്ങൾ ഈ ദ്വീപസൂഹത്തിലുണ്ട്. ഇതിൽ 13 എണ്ണം ഇപ്പോഴും സജീവമാണ്. ഇസബെല്ലയാണ് ഏറ്റവും കൂടുതൽ അഗ്നിപർവത പ്രവർത്തനം നടക്കുന്ന ദ്വീപ്. വൂൾഫ് ഉൾപ്പെടെ 6 അഗ്നിപർവതങ്ങൾ ഇവിടെയുണ്ട്.ഗാലപ്പഗോസിൽ ആകെമാനം കാൽ ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്.

English Summary:

Journey of a Lifetime: Man Travels 51500 kilometers to Deliver 20 Postcards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com