ADVERTISEMENT

റിമോട്ട് കൈയ്യിലിരിക്കുന്ന വ്യക്തി പറയുന്നതനുസരിച്ചു പറന്നു നടന്നു ഫോട്ടോയെടുക്കുന്ന ഡ്രോണുകളെ നമ്മൾ പലസ്ഥലത്തും കണ്ടിട്ടുണ്ടാകും. എന്നാൽ ഇവരുടെയൊക്കെ വല്യേട്ടൻ അങ്ങ് പട്ടാളത്തിലാണെന്ന് എത്രപേർക്കറിയാം? അവയാണ് അൺമാൻഡ് ഏരിയൽ കോംപാക്ട് വെഹിക്കിൾ അഥവാ യുസിഎവി. ശത്രുപ്രദേശങ്ങളിൽ ഒരു പക്ഷിയെപ്പോലെ പറന്നിറങ്ങി നാശം വിതച്ച മടങ്ങുന്ന വിരുതൻ. ഭാവിയുടെ പടത്തലവനാണ് ഡ്രോണുകൾ‌ വിദൂരത്തിലുള്ള സൈനിക കേന്ദ്രങ്ങളിലെ ടെർമിനലുകളിലിരുന്നാണ് ഇത്തരം ഡ്രോണുകളെ നിയന്ത്രിക്കുന്നത്, പൈലറ്റില്ലാത്തതിനാൽ കോക്ക്പിറ്റും മറ്റു സംവിധാനങ്ങളുമൊന്നും ആവശ്യമില്ല, ഇതിനാൽ വലുപ്പവും ഭാരവുമൊക്കെ കുറവാണ്.അഥവാ ശത്രുക്കൾ വെടിവച്ചിട്ടാലും ആളില്ലാത്തതിനാൽ ജീവഹാനി ഉണ്ടാകില്ലെന്നതു മറ്റൊരു ഗുണം. നിലവിലുള്ള മധ്യതര ഡ്രോണുകൾക്കപ്പുറമുള്ള ഘടാഘടിയൻ ഡ്രോണുകളെ വികസിപ്പിക്കുന്ന തിരക്കിലാണ് പല ലോകരാജ്യങ്ങളും.

pilotless-flying-machines-of-destruction1
Photo Credits: Spiffy Digital Creative/ Shutterstock.com

നിരീക്ഷണത്തിനാണ് ഡ്രോണുകൾ പലപ്പോഴും ഉപയോഗിക്കുക.ക്യാമറകൾ, ഐആർ സെൻസറുകൾ, റഡാർ തുടങ്ങിയ സംവിധാനങ്ങൾ പ്രദേശങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കാനുള്ള കരുത്ത് ഇവയ്ക്കു നൽകും. ശേഷി കൂടിയവയ്ക്ക് ഒട്ടേറെ മിസൈലുകളെ വഹിക്കാനൊക്കെ സാധിക്കും. അമേരിക്കയുടെ ട്രേഡ്മാർക്ക് ഡ്രോണായ പ്രിഡേറ്റർ ബി12 മിസൈലുകളുമായിട്ടാണ് ആളില്ലാക്കറക്കം.

നമ്മുടെ രാജ്യത്തിനുമുണ്ട് ഒട്ടേറെ ഡ്രോണുകൾ. പ്രശസ്തമായ ഐഎഐ ഹെറോൺ ഡ്രോണുകൾ പണ്ടു തന്നെ നമ്മൾ വാങ്ങിയിരുന്നു.കേന്ദ്രപ്രതിരോധ ഗവേഷണകേന്ദ്രമായ ഡിആർഡിഓ ചില അത്യാധുനിക ഡ്രോണുകൾ വികസിപ്പിക്കുന്നുണ്ട്, ഇക്കൂട്ടത്തിലെ വമ്പനാണ് റസ്തോം 2. 24 കിലോമീറ്റർ തുടർച്ചയായി പറക്കാനാകുന്ന ഇതിന് 2000 കിലോ ആയുധങ്ങൾ വഹിക്കാനും കഴിയുമെന്നു കരുതപ്പെടുന്നു.

32000 അടി പൊക്കത്തിനു മുകളിൽ പറക്കാവുന്ന തദ്ദേശീയമായ ഏക ഇന്ത്യൻ ഡ്രോണാണ് ദൃഷ്ടി 10. ഇത് കഴിഞ്ഞ ദിവസം സേനയുടെ പക്കൽ എത്തിയിരുന്നു. അതീവ ദുർഘട സാഹചര്യങ്ങൾ നിലവിലുള്ള ഹിമാലയമേഖലകളിൽ പോലും പ്രവർത്തനം നടത്താൻ ഇവയ്ക്കാകും.

English Summary:

Pilotless Predators: The Rise of Killer Drones in Modern Warfare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com