ADVERTISEMENT

എൽഎസ്എസ് രണ്ടു പേപ്പറിനും കൂടി 60 ശതമാനമോ അതിൽ കൂടുതലോ സ്കോർ ലഭിക്കുന്നവർ സ്കോളർഷിപ്പിന് അർഹരാകും. ഓരോ പേപ്പറിനും മിനിമം മാർക്ക് നേടിയിരിക്കണമെന്നു നിർബന്ധവുമില്ല. അൽപം മനസ്സിരുത്തി തയാറെടുപ്പു നടത്തിയാൽ എളുപ്പം നേടാവുന്നതേയുള്ളൂ.
എൽഎസ്എസ് സിലബസ്
നാലാം ക്ലാസ് വരെ കുട്ടി നേടിയിരിക്കേണ്ട പഠന നേട്ടങ്ങൾ, ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണു പരീക്ഷയ്ക്കു ചോദിക്കുന്നത്. അറിവിന്റെ സ്വാംശീകരണം, പ്രയോഗം, വിശകലനാത്മകത, വിലയിരുത്തൽ/നിലപാട് സ്വീകരിക്കൽ, സൃഷ്ടിപരത തുടങ്ങിയ തലങ്ങളിൽ ഉയർന്ന പ്രാമുഖ്യം നൽകുന്നവയായിരിക്കും ചോദ്യങ്ങൾ. നാലാം ക്ലാസിലെ മൂന്നു ടേമിലെയും പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ചോദ്യരീതി എങ്ങനെ
വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഒറ്റ വാക്കിലോ വാക്യത്തിലോ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഉണ്ടായിരിക്കും. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും ചോദ്യക്കൂട്ടങ്ങളും ഉൾപ്പെടും. വിശദമായി ഉത്തരമെഴുതേണ്ട ചോദ്യങ്ങൾക്ക് 5 സ്കോറും വസ്തുനിഷ്ഠ ചോദ്യങ്ങൾക്ക് ഒരു സ്കോറും ലഭിക്കും.
ഉത്തരമെഴുതാൻ
ബുക്ക്‌ലെറ്റ് രൂപത്തിൽ ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ തന്നെയാണ് ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത്. ഓരോ ചോദ്യങ്ങൾക്കും തൊട്ടു താഴെ ഉത്തരം എഴുതാനുള്ള സ്ഥലം നൽകിയിരിക്കും. റഫ് വർക്ക് ചെയ്യാനുള്ള സ്ഥലം വേറെയും ഉണ്ടായിരിക്കും. ബുക്ക്‌ലെറ്റിന്റെ ആദ്യ പേജിൽ റജിസ്ട്രേഷൻ നമ്പർ എഴുതാനുള്ള ഭാഗവും താഴെ പൊതു നിർദേശങ്ങളും നൽകിയിരിക്കും.

തയാറെടുപ്പ്
നാലാം ക്ലാസിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠനനേട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി ഉയർന്ന തലത്തിലുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്കു ചോദിക്കാറുള്ളത്. ഗണിതത്തിൽ പ്രശ്നനിർധാരണത്തിനുള്ള ചോദ്യങ്ങൾക്കാണ് മുൻഗണന. യുക്തിചിന്ത, മാനസികശേഷി തുടങ്ങിയവ വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങളും പ്രതീക്ഷിക്കാം.
ഭാഷാ വ്യവഹാരശേഷി 
മലയാളത്തിലും ഇംഗ്ലിഷിലും ഭാഷാ വ്യവഹാരശേഷി പരിശോധിക്കുന്നതിനുള്ള ചോദ്യങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. മലയാളത്തിൽ ആസ്വാദനക്കുറിപ്പ്, വിവരണം, സംഭാഷണം, കത്ത്, നോട്ടിസ്, ജീവചരിത്രം തുടങ്ങിയ വ്യവഹാരശേഷികളിൽ ഏതെങ്കിലും ചിലത് ചോദിച്ചേക്കും. ഇംഗ്ലിഷിൽ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരശേഷികളാണ് വരാറുള്ളത്. മലയാള പാഠഭാഗങ്ങളിലെ കവികൾ/ സാഹിത്യകാരന്മാർ, അവരുടെ ജീവചരിത്രം,  നേടിയിട്ടുള്ള പുരസ്കാരങ്ങൾ തുടങ്ങിയ കാര്യങ്ങൾ പരീക്ഷയ്ക്ക് ഉൾപ്പെടുത്താറുണ്ട്. സമീപകാലത്ത് പ്രഖ്യാപിച്ച സാഹിത്യ അവാർഡുകളും ബഹുമതികളും ഓർത്തിരിക്കണം. പൊതുവിജ്ഞാനത്തിൽ കേരളവുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും കൂടുതലായും ചോദിക്കുന്നത്. 2024 – 25ലെ പ്രധാന സംഭവങ്ങളിലൂടെ കണ്ണോടിക്കാനും മറക്കരുത്.

English Summary:

LSS Exam Syllabus & Question Format Revealed: Your Step-by-Step Prep Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com